ഹണിമൂൺ എന്ന പേരിന്റെ കഥ

Share the Knowledge

കല്ല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ പയ്യനും പെണ്ണും ഉല്ലസിച്ചു രസിച്ചു പോകുന്നയാത്രയെ ആണല്ലോ ഹണിമൂൺ എന്ന് പറയുന്നത്. എന്ത് കൊണ്ടാണ് ഹണിമൂൺ എന്ന് പേര് വരാൻ കാരണം എന്നറിയോ?

വളരെ സങ്കടത്തോടെ അല്ലാതെ ആ വിവരണം അസാധ്യമാണ്.സ്വന്തം ഇണയുടെ സന്തോഷത്തിന് വേണ്ടി ജീവൻ വെടിയേണ്ടി വരുന്ന ആൺ തേനീച്ചയുടെ ത്യാഗത്തിന്റെ കഥയാണ് ഹണിമൂൺ എന്ന വാക്കിന് ആധാരം.

നല്ല നിലാവുള്ള രാത്രിയിൽ ഇണയെ ആകർഷിക്കാൻ റാണി തേനീച്ച നിർത്തം ചെയ്ത് നിലാവിനെ ലക്ഷ്യമാക്കി പറക്കും അപ്പോൾ ഒരുകൂട്ടം ആൺ തേനീച്ചകൾ റാണി തേനീച്ചയ്ക്ക്പിന്നാലെ പറക്കും. വളരെ ഉയരത്തിലേക്ക് പറക്കുന്ന റാണിയുടെ അടുത്തെത്താൻ പോലും അധികം ആൺ ഈച്ചകൾക്ക് കഴിയില്ല കൂട്ടത്തിൽ ബലവാനായ ഈച്ച ഒഴികെ എല്ലാരും ചിറകൊടിഞ്ഞ് മരണത്തിന് കീഴടങ്ങും.
ഉയരങ്ങളിൽചെന്ന് റാണിക്കരികിലെത്തുന്ന ആൺ ഈച്ചയുമായി റാണി അന്തരീക്ഷത്തിൽ വെച്ചുതന്നെ ഇണചേരുന്നു. ഇണചേരുന്ന സമയത്ത് ആൺ ഈച്ചയിൽനിന്നുള്ള ബീജം റാണി ഈച്ചയുടെ ശരീരത്തിലുള്ള പ്രത്യേക അറയിൽ ശേഖരിക്കപ്പെടുന്നു,
ആൺ ഈച്ചയുടെ ശരീരത്തിൽനിന്നും ബീജംമുഴുവനും റാണി ഊറ്റി എടുത്തതിന്റെ ഫലമായി ആൺ ഈച്ചയുടെ ജീവൻ പോകുന്നു.

തന്റെ ഇണയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ജീവൻ വെടിയേണ്ടിവരുന്ന ആൺ ഈച്ചകളുടെ ഓർമക്കയാണ് യുവമിഥുനങ്ങളുടെ ഉല്ലാസയാത്രയെ “ഹണിമൂൺ” എന്ന് പറയുന്നത്.

By  Saif Alhabzi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ