പൊങ്ങിക്കിടക്കുന്ന കൃഷിയിടങ്ങള്‍ !

ദക്ഷിണ  അമേരിക്കയിലെ  ആസ്ട്ടെക്കുകള്‍  അവരുടെ വൈവിധ്യമാര്‍ന്ന  കൃഷികള്‍   കൊണ്ടും  ജലസേചന രീതികള്‍  കൊണ്ടും  ലോകത്തെ  വിസ്മയിപ്പിച്ചവരാണ് .  ഇവരുടെ വിചിത്രമായ  ഒരു കൃഷി രീതിയാണ്  Chinampa എന്നറിയപ്പെടുന്ന തടാകത്തിലെ  കൃഷി .

Aztec-chinampas-of-Central-America-7

ആദ്യമേ  തന്നെ  തടാകത്തിലെ  ആഴം  കുറഞ്ഞ  ഭാഗത്ത്‌  ഏകദേശം മുപ്പതു മീറ്റര്‍  നീളത്തിലും രണ്ടര  മീറ്റര്‍  വീതിയിലും ഉള്ള  ഒരു ബ്ലോക്ക്  മരക്കുറ്റികള്‍  ആഴത്തില്‍  അടിച്ചു  താഴ്ത്തി  വേര്‍തിരിച്ചെടുക്കും .  ശേഷം  അതിനുള്ളില്‍  ചെളിയും ഇലകളും  കമ്പുകളും  കൊണ്ട്  നിറച്ച്  ഒരു നിരപ്പായ  പ്രതലം ഉണ്ടാക്കിയെടുക്കും  . ഒരു  ചെറു  തോണിക്ക്  പോകുവാനുള്ള  ഇടം  നിലനിര്‍ത്തി ഇത്തരം  അനേകം  ചെറു  ബ്ലോക്കുകള്‍  ഇവര്‍  നിര്‍മ്മിക്കും .  ഇത്തരം  മനുഷ്യനിര്‍മ്മിത  ദ്വീപുകളുടെ  അരികില്‍  ഭിത്തിക്ക്  ബലം  കൂട്ടുവാന്‍  ചില  ചെറു  വൃക്ഷങ്ങളും  നട്ടുപിടിപ്പിക്കാറുണ്ട് .  കരയില്‍  വിശാലമായ  സ്ഥലം  കിടക്കുമ്പോള്‍  ഇവര്‍  എന്തിനായിരിക്കണം  തടാകത്തില്‍  ഇത്തരം  ചെറു  ദ്വീപുകള്‍  കൃഷിക്കായി  തിരഞ്ഞെടുത്തത് ?

  1.  ചെറു വഞ്ചികളില്‍  കൃഷി ഭൂമിയുടെ  ഏതറ്റതും  എളുപ്പത്തില്‍  എത്തിച്ചേരാം .
  2. തടാകത്തില്‍  ആയതുകൊണ്ട്  ഏതു  കാലാവസ്ഥയിലും  കൃഷിക്കാവശ്യമായ  ജലം  ലഭിക്കും.
  3. ഇടയ്ക്കുള്ള  കനാലുകളില്‍  മത്സ്യകൃഷിയും  താറാവ്  വളര്‍ത്തലും  സുഖമായി  നടക്കും .
  4. ഒരുമിച്ചു  വളര്‍ത്താന്‍  പറ്റാത്ത  കൃഷികള്‍  പല ബ്ലോക്കുകളില്‍  സുഖമായി  വളര്‍ന്നുകൊള്ളും .
  5. തടാകത്തില്‍  ആയതിനാല്‍  ഒരു പരിധി  വരെ  ശത്രുക്കളുടെയും  വന്യമൃഗങ്ങളുടെയും  ആക്രമണങ്ങളില്‍  നിന്നും  രക്ഷനേടുകയും  ആവാം  .
  6. അനുകൂല  സാഹചര്യമല്ലെങ്കില്‍  ബ്ലോക്കുകളെ  തടാകത്തിലെ  മറ്റൊരു  കോണിലേയ്ക്കു  മാറ്റുകയും  ആവാം .

ഇപ്പോഴും  ഇത്തരം  കൃഷി രീതികള്‍  അവലംബിക്കുന്നവര്‍  മെക്സിക്കോയില്‍  ഉണ്ട്  .

chinampas

Image

ഒരു അഭിപ്രായം പറയൂ