കോണ്‍ ടിക്കി - Kon-Tiki

Share the Knowledge

ഇന്‍കകളുടെ  സൂര്യദേവനാണ്  കോണ്‍ ടിക്കി .  പക്ഷെ    1947 ല്‍ നോര്‍വീജിയന്‍  എഴുത്തുകാരനും  പര്യവേഷകനും  ആയിരുന്ന   Thor Heyerdahl  നടത്തിയ  വിഖ്യാതമായ ഒരു സമുദ്രയാത്രയുടെ  പേരും  ഇത്  തന്നെയായിരുന്നു . കൊളംബസ്  കരീബിയന്‍  ദ്വീപുകളില്‍  എത്തും വളരെ  മുന്നേ  ദക്ഷിണ  അമേരിക്കയില്‍  ഉള്ളവര്‍  കടല്‍ മാര്‍ഗ്ഗം  പസഫിക്  കടന്ന്  ആസ്ത്രേലിയയ്ക്കടുത്തുള്ള  പോളിനേഷ്യന്‍  ദ്വീപുകളില്‍  എത്തിച്ചേര്‍ന്നിരുന്നു  എന്ന  ഥോറിന്റെ   വാദം  തെളിയിക്കുവാന്‍  ആയിരുന്നു ,  അഞ്ചു  നോര്‍വേക്കാരും  ഒരു സ്വീഡന്‍ കാരനും  അടങ്ങുന്ന  സാഹസിക സംഘം വെറും  ചങ്ങാടത്തില്‍  നൂറ്റിയൊന്ന്  ദിവസങ്ങള്‍  കൊണ്ട്  6900 km  ദൂരം കടലില്‍ കൂടി  പെറുവില്‍  നിന്നും  Tuamotu ദ്വീപുകള്‍  ലക്ഷ്യമാക്കി  യാത്ര  തിരിച്ചത് .  റേഡിയോ  , വാച്ച്  തുടങ്ങി  ഒന്നോ  രണ്ടോ  ആധുനിക  സൌകര്യങ്ങള്‍  ഒഴിച്ചാല്‍  തികച്ചും പ്രീ  കൊളംബിയന്‍ മാതൃകയിലുള്ള  ഒരു  ചങ്ങാടമായിരുന്നു  അവര്‍  ഇതിനായി  ഉപയോഗിച്ചത് .  ഈ  ചങ്ങാടം  ഇന്നും  ഒസ്ലോയിലെ  കോണ്‍ ടിക്കി  മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി  വെച്ചിട്ടുണ്ട് .  ഇതില്‍  യാത്ര  ചെയ്തവരില്‍  അവസാനത്തെ ആളായിരുന്ന  Knut Haugland 2009 ലെ   ക്രിസ്തുമസ്  ദിനത്തിലാണ്  അന്തരിച്ചത്‌ .  പര്യവേഷണ യാത്രകളിലെ  സുവര്‍ണ്ണ  അദ്ധ്യായമാണ്‌  കൊണ്ടിക്കി  യാത്ര .

 

Image

ഒരു അഭിപ്രായം പറയൂ