വിചിത്രങ്ങളായ കടല്‍പാലങ്ങള്‍ !

പ്രശസ്തനായ  സ്പാനിഷ്  യാത്രികനാണ്  Juan Ponce de León.  പ്യൂട്ടോറിക്കോയുടെ (Puerto Rico)  ആദ്യ ഗവര്‍ണ്ണറും  ആയിരുന്നു  ജുവാന്‍ ഡിലിയോന്‍ . എന്നാല്‍  1512 ല്‍  സാക്ഷാല്‍  ക്രിസ്റ്റഫര്‍  കൊളംബസിന്റെ  മകനായ  ഡീഗോ കൊളംബസുമായുള്ള (Diego Columbus) നിയമ  പോരാട്ടത്തിനൊടുവില്‍  അദ്ദേഹത്തിന്  പ്യൂട്ടോറിക്കോയുടെ  മേലുള്ള  അധികാരം  നഷ്ടമായി . അതോടെ  കൂടുതല്‍  വടക്കുള്ള  പുതിയ  ദ്വീപുകള്‍  കണ്ടുപിടിക്കാം  എന്നുള്ള  ആഗ്രഹം കൂടുതലായി  വന്നു തുടങ്ങി .  അങ്ങിനെയിരിക്കെയാണ്‌  പ്യൂട്ടോറിക്കയിലെ  ആദിമനിവാസികളില്‍  നിന്നും  പുതിയൊരു  ദ്വീപിനെ  കുറിച്ചുള്ള  വിവരണം  അദ്ദേഹം  കേട്ടത് .  ബിമിനി (Bimini) എന്ന്  പേരുള്ള  ആ ദ്വീപില്‍ ധാരാളം  സ്വര്‍ണ്ണവും പിന്നെ നിത്യ യൗവ്വനം  നല്‍കുന്ന  ഒരു  നീരുറവയും ( Fountain of Youth)   ഉണ്ടത്രേ ! അക്കാലത്തെ  പര്യവേഷകര്‍ക്കിടയിലെ  ഒരു  തര്‍ക്കവിഷയം  ആയിരുന്നു  നിത്യ യൗവനം  പ്രധാനം ചെയ്യുന്ന അത്ഭുത  ഉറവ .  പക്ഷെ  അത്  എവിടെയാണ്  എന്നുള്ള  കാര്യത്തില്‍  ആര്‍ക്കും തിട്ടമുണ്ടായിരുന്നില്ല . ( നിത്യയൗവന  ഉറവ  ഉണ്ടെന്ന്  അക്കാലത്ത്  വിശ്വസിച്ചിരുന്ന  സ്ഥലങ്ങളില്‍   നമ്മുടെ  കൊല്ലവും  ഉള്‍പ്പെടും !   The Travels of Sir John Mandeville) .

എന്തായാലും  ബിമിനി  കണ്ടുപിടിക്കാന്‍  പുറപ്പെട്ട  ജുവാന്‍ ഡിലിയോന്‍ മറ്റൊരു  വമ്പന്‍  ദ്വീപിന്‍റെ  മുന്നിലാണ്  ചെന്ന്  പെട്ടത് . ഈസ്റ്റര്‍  കാലമായതിനാല്‍  കണ്ടു പിടിച്ച “ദ്വീപിന് ” അദ്ദേഹം La Florida എന്ന്  പേര്  നല്‍കി .  സ്പെയിനില്‍  ഈസ്റ്റര്‍  പൂക്കാലമാണ് . സ്പാനിഷില്‍   Pascua Florida (Festival of Flowers) എന്നാണ്  ഈസ്റ്റര്‍  അറിയപ്പെടുന്നത് .  പക്ഷെ  സത്യത്തില്‍ അദ്ദേഹം  കണ്ടുപിടിച്ചത്  ഒരു ദ്വീപ് ആയിരുന്നില്ല  , മറിച്ച്  അമേരിക്കന്‍  വന്‍കരയുടെ  ഭാഗമായ  ഇന്നത്തെ  ഫ്ലോറിഡ  ആയിരുന്നു !.  മയാമി  ബീച്ചിനു  വീണ്ടും  തെക്ക് മാറി  എവിടെയോ  ആണ് അന്ന്  അദ്ദേഹം  ഇറങ്ങിയത്‌  എന്ന്  കരുതപ്പെടുന്നു .  സത്യത്തില്‍  അദ്ദേഹം കണ്ടുപിടിക്കാന്‍  പുറപ്പെട്ട ബിമിനി  എന്ന ദ്വീപ് മയാമി  ബീച്ചില്‍ നിന്നും  എണ്‍പത്  കിലോമീറ്റര്‍  കിഴക്ക്  മാറി  ആയിരുന്നു .

  1.  ബിമിനി റോഡ്‌

റെഡ്  ഇന്ത്യാക്കാരുടെ  മനസ്സില്‍  ബിമിനി  ദ്വീപ്   അനേകം  ദേവതകള്‍  വിലസുന്ന  മനോഹര  ഭൂമിയാണ്‌ .  അതിനാല്‍  തന്നെ  അവര്‍ക്ക്  ഈ ദ്വീപില്‍  ഉള്ളതെല്ലാം  ദൈവികമാണ്  എന്ന  അഭിപ്രായവും  ഉണ്ടായിരുന്നു .  അതെന്തായാലും  ശരി ,  പ്രകൃതി  ഒരുക്കിയ  അനേകം  അത്ഭുതങ്ങള്‍  നമ്മുക്ക്  ഈ ദ്വീപില്‍  ഇന്നും  കാണുവാന്‍ സാധിക്കും .  അതിലൊന്നാണ്  ബിമിനി  ഭിത്തി  എന്നും  ബിമിനി  പാലം  എന്നും  അറിയപ്പെടുന്ന കടലിനടിയിലെ വിസ്മയം  .  ഇത്  കടലിനടിയില്‍  ആണ്  സ്ഥിതി  ചെയ്യുന്നത് .  ഒരു കിലോമീറ്റര്‍  താഴെ  നീളത്തില്‍  നല്ല  ഒന്നാം  തരം  ഭിത്തി ! ജ്യോമട്രിയിലെ  എല്ലാ  ആകൃതിയിലുമുള്ള  ലൈം  സ്റ്റോണ്‍  കല്ലുകള്‍  കൊണ്ടാണ്  നിര്‍മ്മാണം ! കല്ലുകള്‍  നല്ലേ  ചെത്തി  മിനുക്കി  പാകപ്പെടുത്തി  അടുക്കി  വെച്ചിരിക്കുകയാണ് .  ഭിത്തിയാണോ  പാലമാണോ  എന്ന്  ചോദിച്ചാല്‍  വ്യക്തമായ  ഉത്തരമില്ല .  പ്രകൃതി  നിര്‍മ്മിച്ചതാണോ , അതോ  മനുഷ്യനോ  ഏലിയാനോ  ആണോ  എന്ന് ചോദിച്ചാലും  ഉത്തരം  തഥൈവ .  പര്യവേഷകരും ബുദ്ധിജീവികളും  ചേരി തിരിഞ്ഞ്  തര്‍ക്കത്തിലാണ് .  രസമെന്താണെന്ന്  വെച്ചാല്‍  മുകളില്‍  കാണുന്ന  ഒരു  വരി  കല്ലുകള്‍ക്ക്  കീഴെ  അതോ പോലെ  വേറെയും  പല  വരി  കല്ലുകള്‍  ഉണ്ട്  എന്നുള്ളതാണ് .  അമേരിക്കന്‍  രാമസേതു  എന്ന്  വിളിക്കാവുന്ന  ബിമിനി  പാലം മുങ്ങിപ്പോയ  അറ്റ്ലാന്റ്റിസ്  നഗരമോ  അല്ലെങ്കില്‍  മറ്റേതെങ്കിലും  സംസ്കാരത്തിന്റെ  അവശിഷ്ടമോ  ആകാം  എന്നും  കരുതുന്നവര്‍  ഉണ്ട് . Fountain of Youth ഇവിടെ  ആയിരുന്നു  എന്നും  ചിലര്‍  കരുതുന്നു ! ലോക പ്രശസ്ത  സ്രാവ്  ഗവേഷണ  കേന്ദ്രമായ Bimini Biological Field Station (Shark Lab) ഇവിടെയാണ്‌  സ്ഥിതി  ചെയ്യുന്നത് .  

വടക്കന്‍  ബിമിനിയില്‍ The Healing Hole എന്നറിയപ്പെടുന്ന  ഒരു  ചതുപ്പ്  നിലമുണ്ട് .  ഇവിടെ ധാരാളം  ഭൌമാന്തരടണലുകള്‍  ഉണ്ട് .  ഇതില്‍ ചിലത്  ഭൂമിക്കടി വഴി  സമുദ്രവുമായി ബന്ധപ്പെട്ടു  കിടക്കുന്നു .  വേലിയേറ്റ  സമയത്ത്  കടലില്‍  നിന്നുള്ള മര്‍ദത്താല്‍  ഈ ടണലുകളിലെ  ധാധു  സംപുഷ്ട്ടമായ  ജലം  പുറത്തേക്ക്  ചീറ്റും .  ഇതില്‍ കുളിച്ചാല്‍  ത്വക്ക്  രോഗങ്ങള്‍  മാറും  എന്ന്  ദ്വീപുകാര്‍  കരുതുന്നു .  ഇതാവാം  ആളുകള്‍  തെറ്റിദ്ധരിച്ച  ഫൌണ്ടന്‍  ഓഫ്  യൂത്ത്  !!!!

2.  Florida Keys

ഫ്ലോറിഡയുടെ  തെക്കേ  അറ്റമാണ്  ഫ്ലോറിഡ  കീയ്സ് എന്നറിയപ്പെടുന്നത് .  മാലപോലെ  സമുദ്രത്തിലേക്ക്  നീണ്ട്   കിടക്കുന്ന  അനേകം  ചെറുദ്വീപുകള്‍  ആണ്  കീയ്സ് .  ചെറു  ദ്വീപിനു  സ്പാനിഷില്‍  cayo എന്നാണ്  പറയുന്നത്  അതില്‍  നിന്നാണ്  കീയ്സ്  എന്ന  പേര്  ഈ ദ്വീപ്  സമൂഹങ്ങള്‍ക്ക്  ലഭിച്ചത് . മാലപോലെ  നീണ്ടു  കിടക്കുന്നതാണെങ്കിലും  ആദ്യ കാലങ്ങളില്‍  ബോട്ടുകളില്‍  മാത്രമായിരുന്നു  ഇവിടെ  എത്തി ചേരാന്‍  സാധിച്ചിരുന്നത് .  ആഴം  കുറഞ്ഞ  സമുദ്രവും  അനേകം  ദ്വീപുകളുടെ  സാന്നിധ്യവും  കാരണം  അനേകം  കപ്പലുകള്‍  ഇവിടെ  അപകടങ്ങളില്‍  പെട്ടിരുന്നു .  എന്നാല്‍  ഇന്ന്  കഥമാറി .  ആളുകള്‍  താമസിക്കുന്ന  എല്ലാ  ദ്വീപുകളേയും  ബന്ധിപ്പിച്ച്  204  കിലോമീറ്റര്‍  നീളത്തില്‍  U.S. 1 എന്ന ദേശീയപാതയുടെ  ഭാഗമായ Overseas Highway കടന്നു  പോകുന്നുണ്ട് .  എണ്ണിയാല്‍  ഓടുങ്ങാത്തത്ര  പാലങ്ങള്‍  നിര്‍മ്മിച്ചാണ്  അവര്‍  ഇത്  സാധ്യമാക്കിയത് .

ഫ്ലോറിഡ കീയ്സിന്റെ  താഴത്തെ  അറ്റമായ Key West ല്‍  നിന്നും  ക്യൂബന്‍  തീരത്തേക്ക്  വെറും നൂറ്റി നാല്‍പ്പതു  കിലോമീറ്റര്‍ ദൂരമേ  ഉള്ളൂ .    അതിപുരാതന  കാലഘട്ടത്തിലെ  ഭീമാകാരനായ ഒരു  കോറല്‍ റീഫിന്റെ (coral reef) ഭാഗങ്ങളാണ്  ഇന്ന്  പല  ദ്വീപുകളായി തല ഉയര്‍ത്തി  നില്‍ക്കുന്നത് . ഇത്  ഉണ്ടായ  സമയത്ത്  സമുദ്രജല വിതാനം ഇപ്പോഴത്തെക്കാളും വളരെ ഉയര്‍ന്നതായിരുന്നു . പിന്നീട് ജലവിതാനം  കുറഞ്ഞപ്പോള്‍ ഉയര്‍ന്ന  ഭാഗങ്ങള്‍  ജലത്തിന്  മുകളിലാവുകയും  ദ്വീപുകളായി  രൂപാന്തരപ്പെടുകയും  ചെയ്തു .   അതായത്  ദ്വീപുകളെല്ലാം തന്നെ  കടലിനടിയില്‍  അങ്ങോട്ടും  ഇങ്ങോട്ടും  ബന്ധപ്പെട്ടുകിടക്കുന്ന  ഒരൊറ്റ  പവിഴപ്പുറ്റാണ് !

3 . Eaglehawk Neck

ടാസ്മാനിയയില്‍  സ്ഥിതി  ചെയ്യുന്ന  കടലിനടിയിലെ  ഈ പാലം പക്ഷെ വേലിയിറക്ക സമയത്ത്  തെളിഞ്ഞു  വരും .  ബിമിനി  റോഡ്‌ പോലെ തന്നെ അടുക്കി  വെച്ചിരിക്കുന്ന  ലൈം സ്റ്റോണ്‍  കല്ലുകളാണ് ഇവിടെയും ഉള്ളത് .

Image

2 thoughts on “വിചിത്രങ്ങളായ കടല്‍പാലങ്ങള്‍ !”

  1. ജോജി says:

    Amazing….

  2. ജോജി says:

    Good…

ഒരു അഭിപ്രായം പറയൂ