കറണ്ടും വോൾട്ടേജും

Share the Knowledge

നമ്മൾ നാട്ടിൽ എപ്പോഴും ഉപയോഗിക്കുന്ന ടെക്നിക്കല്‍ വാക്കാണ് കറന്റും വോൾട്ടേജും. ഏത് പോഴത്തക്കാരനും വിദ്യാഭ്യാസമില്ലാത്തവനും അറിയാതെ പറയുന്ന ടെക്നിക്കൽ യാഥാർത്ഥ്യമുണ്ട്. കരന്റ് പോയി, വോൾട്ടേജ് കുറഞ്ഞു എന്ന്. ആരെങ്കിലും വോൾട്ടേജ് പോയി എന്ന് പറഞ്ഞത് കേട്ടിട്ടുണ്ടോ? ഉണ്ടാകില്ല. ഈ യാഥാർത്ഥ്യം ആരും തെറ്റിപറഞ്ഞതായി അറിയില്ല. ആരും പഠിപ്പിച്ചതല്ല, കേട്ട് കേൾവിയിലൂടെ പകർന്നെടുത്തൊരൂ അറിവ്.

കേട്ട് കേൾവിക്കപ്പുറം അത്യാവശ്യം വേണ്ടതൊക്കെ നമുക്കറിയേണ്ടതില്ലെ? അറിയാത്തവരും താല്പര്യമുള്ളവരും മാത്രം തുടർന്ന് വായിക്കുക. ടെക്നിക്കല്‍ വാക്കുകൾ മനസ്സിലാകാത്തവർ ചോദിച്ചാൽ പറഞ്ഞുതരാം.

എന്താണ് കറന്റ് ? കണികകളുടെ പ്രവാഹം എന്ന് സിംപിളായി പറയാം. അതായത് രണ്ട് വ്യത്യസ്ഥ ധ്രുവത്തിൽ നിന്നുള്ള കണികാ പ്രവാഹം. കറന്റ് രണ്ട് വിധമുണ്ട്. ആൾട്രനേറ്റീവ് കറണ്ടും ഡയറക്ട് കറന്റും. സാധാരണ വീടുകളിൽ ഉപയോഗിക്കുന്നതാണ് ആൾട്രനേറ്റീവ് കറന്റ്. ബാറ്ററികളിൽ നിന്നും ലഭിക്കുന്നത് ഡൈരക്ട് കറന്റു. വോൾട്ടേജ് എന്നാൽ മുമ്പ് പറഞ്ഞ രണ്ട് ധ്രുവങ്ങൾ തമ്മിലുള്ള വ്യത്യാസം (പൊട്ടൻഷ്യൽ ഡിഫ്രൻസ്).

മുകളിൽ പറഞ്ഞ രണ്ടും ഈ കാലത്ത് അറിഞ്ഞിരിക്കേണ്ടതാണ്. നാം ഏതെല്ലാം വിധത്തിലുള്ള ഇലക്ട്രോണിക്, ഇലക്ടിക് ഉപകരണങ്ങൾ വാങ്ങിയുപയോഗിക്കുന്നു. ഉപകരണങ്ങൾ വാങ്ങുമ്പോൾ കാര്യക്ഷമതയുള്ളതും പിന്നീട് കേട് വരാതിരിക്കുവാനും ഈ അറിവ് നമ്മെ സഹായിക്കും.

ഉദാഹരണത്തിന്, കറന്റ് ഉപയോഗം കുറക്കേണ്ട നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ആ ഉപകരണങ്ങൾ പ്രവർത്തിക്കാനുപയോഗിക്കുന്ന കറന്റിന്റെ അളവ് കുറക്കാനും, വീടുകളിൽ ഉപകരണങ്ങൾ ഔട്ട്ലറ്റ് (പ്ളഗ്) വഴി എടുക്കുമ്പോൾ ഒരേ ലൈനിൽ കൂടുതൽ കറന്റ് എടുക്കുന്ന ഉപകരണങ്ങൾ കണക്ട് ചെയ്തത് ഓവർലോഡ് ആയി സപ്ളൈ ലൈൻ (വയറ്) കത്തി തീപിടുത്തമുണ്ടാകാതിരിക്കാനും നാശനഷ്ടങ്ങളൊഴിവാക്കാനും ഈ മിനിമം അറിവ് സഹായകമാകും.

കറന്റ് കൂടുതലായി എടുക്കുന്ന ഉപകരണങ്ങളിൽ അതിന്റെ ‘വാട്ട്’ (ശക്തി) എത്രയാണെന്ന് രേഖപെടുത്തിയത് നോക്കി ഉപയോഗിക്കുകയാണെങ്കിൽ അപകടങ്ങൾ കുറേ ഒഴിവാക്കാം.
വാട്ട് എന്നാൽ കറന്റും വോൾട്ടേജും തമ്മില്‍ ഗുണിച്ചാൽ കിട്ടുന്നതാണ്. ഒരു ഇസ്തിരിപെട്ടി(അയേൺ) ന്റെ വാട്ട്, അത് ഉപയോഗിക്കുന്ന വോൾട്ടും (220v) കറന്റും (10Amp) ഗുണിച്ചാൽ കിട്ടുന്നതാണ് പവറ് (2200W). അധിക ഉപകരണത്തിലും അത് ഉപയോഗിക്കുന്ന കറന്റിന്റെ അളവ് എത്രയാണെന്ന് രേഖപെടുത്തിയിട്ടുണ്ടാവില്ല. എന്നാൽ വോൾട്ടേജും(Volt-V) വാട്ടും(watt-W) രേഖപെടുത്തിയിട്ടുണ്ടാകും. അപ്പോ അതിൽ നിന്നും ആ ഉപകരണം എടുക്കുന്ന മാക്സിമം കറന്റിന്റെ അളവ് കാണാൻ വാട്ട് നെ വോൾട്ടേജ് കൊണ്ട് ഭാഗിച്ചാൽ കിട്ടും. അതായത് പവറ് (2200W) നെ വോൾട്ടേജ് 220v കൊണ്ട് ഹരിച്ചാൽ കറന്റ് (10Amp) ലഭിക്കും.

ഗൾഫിൽ ചിലർ ഒരു ഔട്ട്ലറ്റിൽ(പ്ളഗ്)ൽ നിന്ന് തന്നെ ഏസിയും അയേണും കെറ്റിലുമെല്ലാം കണക്ട് ചെയ്യാറുണ്ട്. ചില ലൈനുകളിൽ എപ്പോഴും ഫ്യൂസ് പോവുകയോ സെക്യൂരിറ്റി ബ്രേക്കാവുകയോ ചെയ്യുന്നതിന് കാരണം നിശ്ചിത അളവിൽ കൂടുതൽ കറന്റ് ഉപയോഗപെടുത്തിയതിനാലാണ്. എന്നിട്ട് ഫ്യൂസ് പോകുന്നത് ഒഴിവാക്കാൻ നാം കട്ടി കൂടിയ വയറുപയോഗിച്ച് ഫ്യൂസ് കെട്ടും. അത് വളരെ അപകടം ചെയ്യും. ഒരിക്കലും അനുവദിക്കപെട്ടതിലധികം ആമ്പിയർ (Amp) ഉള്ള വയറ് ഫ്യൂസിനായി ഉപയോഗിക്കരുത്.

ചില സംഗതികൾ നാം മനസ്സിലാക്കിയാൽ നമുക്ക് നഷ്ടം വരില്ല, പണം ലാഭിക്കുകയും ചെയ്യാം. ഇവിടെ ഗൾഫിൽ രണ്ട് വോൾട്ടേജിലായി നമുക്ക് കറന്റ് ലഭിക്കുന്നുണ്ട്. ഒന്ന് 110v ലും ഒന്ന് 220v യിലും. മുകളിൽ പറഞ്ഞത് പ്രകാരം കറന്റിന്റെ അളവ് കുറക്കാൻ പവറ് കൂടിയ ഉപകരണങ്ങൾ 220v ലുള്ളത് മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. കാരണം വീടുകളിൽ അധികവും ഒരുപോലുള്ള ഇലക്ടിക് വയറുകളാണ് ഉപയോഗിച്ചിട്ടുണ്ടാവുക, പവർ ലൈൻ ഒഴികെ. അങ്ങിനെ വോൾട്ടേജ് കൂടുമ്പോൾ കരന്റ് കുറയും, പവറ് ലഭിക്കുകയും ചെയ്യും. (മുകളിൽ സൂചിപ്പിച്ച പവറിന്റെ ഫോർമുല ഓർക്കുക, വോള്ട്ടേ ജ് കൂട്ടി കറന്റ് കുറച്ച് ശരിക്കുള്ള പവർ എടുക്കാം) അതും വിചാരിച്ച് 110v ന്റെ ഉപകരണം 220v യിൽ കണക്ട് ചെയ്താൽ ഉപകരണം കത്തിപോകും. വാങ്ങുമ്പോൾ 220v യിലുള്ളത് വാങ്ങാൻ ശ്രദ്ധിക്കുക. അങ്ങിനെ കറന്റിന്റെ അളവ് കുറച്ചാൽ ഇലക്ട്രിക് വയറുകൾ തീപിടിക്കാതെ, ഫ്യൂസ് പോകാതെ, സർക്യൂട്ട് ബ്രേക്കാവാതെ കൊണ്ട് പോകാം.

എളുപത്തിൽ മനസ്സിലാക്കാൻ ഫോര്‍മുല ശ്രദ്ധിക്കുക.

Current (Amp) = Power (Watt) / Volt (V)
Volt (V) = Power (Watt) / Current (Amp)
Power (Watt) = Current (Amp) X Volt (V)

വീടുകളിൽ വയറിങ്ങ് ചെയ്യുമ്പോൾ നാം നല്ല കോപ്പറിന്റെ വയറുപയോഗിക്കുക. മാലിന്യം ചേർക്കാത്ത ശുദ്ധ കോപ്പറാണെങ്കിൽ കറന്റിന് വയറിൽ ‘പ്രതിരോധം’ എന്ന അവസ്ഥ ഉണ്ടാകില്ല.

പ്രതിരോധം (റെസിസ്റ്റൻസ്) എന്നാൽ കണിക പ്രവാഹത്തെ (കറന്റ്, ഇലക്ട്രോണുകളുടെ പ്രവാഹം) ചെറുക്കുക എന്നതാണ്. അങ്ങിനെ പ്രതിരോധത്തിന്റെ ഫലമായി വയറുകൾ ചൂടാവുക വഴി (പവർ കൺവേർഷൻ) ചെറിയ തോതിൽ കറന്റ് നഷ്ടവും സംഭവിക്കുന്നു. (ഓവർലോഡാകുമ്പോഴും വയറ് ചൂടാവും. അങ്ങിനെ വയറിന്റെ ഇൻസുലേഷൻ നശിച്ച് ഷോർട്ട് സർക്യൂട്ടായി തീപിടുത്തമുണ്ടാകാൻ കാരണമാകും.)

ഹീറ്ററുകൾ, കെറ്റിലുകൾ തുടങ്ങിയവയിൽ പ്രതിരോധം വളരെ കൂടിയ മെറ്റീരിയലാണ് ഹീറ്റിങ് എലമെന്റായി ഉപയോഗിക്കുന്നത്. തൽഫലമായി അത്തരം കേബിളിലൂടെ കറന്റ് കടന്ന് പോകുമ്പോൾ ഹീറ്റിങ് എലമെന്റ് പ്രതിരോധിക്കുകയും(റെസിസ്റ്റസ്) അവിടെ പവർ(ചൂട്) ഉല്പാദിപ്പിക്കുകയും ചെയുന്നു. ചിലതിൽ റെസിസ്റ്റൻസ് കാരണം ചൂടിന് പകരം പ്രകാശമാണ് ലഭിക്കുക(ബൾബ്) അതിന് കാരണം പ്രതിരോധത്തിനുപയോഗിക്കുന്ന വസ്തു (മെറ്റീരിയൽ) വിലുള്ള വ്യത്യാസമാണ്.

പവറിൽ റെസിസ്റ്റൻസിനും പങ്കുണ്ട്. അത് താഴെ കൊടുക്കുന്നു.

Power (Watt) = (Current (Amp) X 2) X Resistance (ohm).
Current (Amp) = Power(Watt) / Volt (v)

മുകളിൽ കാണിച്ചത് പ്രകാ‍രം ഹീറ്റർ, അയേൺ തുടങ്ങിയവ കൂടുതൽ കറന്റുപയോഗിക്കുന്ന ഉപകരണങ്ങളാണ്. ആയതിനാൽ അത്തരം ഉപകരണങ്ങൾ ശ്രദ്ധിച്ചാൽ കറന്റ് ലാഭിക്കാം.

By  മുഹമ്മദ്‌ യുസുഫ് എന്ന ബെഞ്ചാലി. സൌദിയില്‍ ജോലി ചെയ്യുന്നു. ബെഞ്ചാലിഎന്ന ബ്ലോഗിന്‍റെ ഉടമ. 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ