മലബാർ മുസ്ലിങ്ങൾക്ക് ചേരമാൻ കൊടുത്ത ചെമ്പുപട്ടയം

Share the Knowledge

വേണാട്ടെ അയ്യനടികൾ തിരുവടികൾ ക്രൈസ്തവർക്ക് നൽകിയ തരിസാപ്പള്ളിപട്ടയവും, മുയിരിക്കോട്ടെ ഭാസ്കര രവിവർമ്മൻ യഹൂദർക്ക് നൽകിയ ചെമ്പുപട്ടയവും വളരെയധികം ചർച്ചകൾക്കും, അന്വേഷണ-ഗവേഷണങ്ങൾക്കും വിധേയമായ വിഷയമാണ്.

ആരും അധികം കേൾക്കാത്തതും അറിയാത്തതുമായ ഒരു മൂന്നാം ചെമ്പുപട്ടയം നിലനിന്നിരുന്നുയെന്ന് ഈയടുത് ഒരിടത്തു വായിക്കാനിടയുണ്ടായി. ഇസ്ലാമിക നാഗരികത – പൗരസ്‌ത്യ യഹൂദ ചരിത്രപണ്ഡിതനായ വാൾട്ടർ ജോസഫ് ഫിഷെലിന്‍റെ ഗവേഷണപ്രബന്ധത്തിലാണ് മലബാറിലെ മുസ്ലീങ്ങളുടെ ചെമ്പുപട്ടയത്തെക്കുറിച്ചു പരാമർശിച്ചിരിക്കുന്നത്.

ഫ്രഞ്ച് ഇൻഡോളജിസ്റ് പണ്ഡിതനായ ആങ്ക്വെറ്റി ദ്യൂപറോ നടത്തിയ ജൂദശാസന പഠനത്തെ കുറിച്ച് വിവരിക്കുന്നതിനിടയിലാണ് ഈ ചെമ്പുപട്ടയത്തെ കുറിച്ച് ഫിഷെൽ സൂചിപ്പിക്കുന്നത്.

ആങ്ക്വെറ്റി ദ്യൂപറോ തന്‍റെ പുസ്തകത്തിൽ പറയുന്നു: “പൊന്നാനിയിലെ മുസ്ലീങ്ങളുടെ നേതാവായ മഖ്ദൂമിനെ കാണാൻ യഹൂദനായ യെഹെസ്‌കിയേലിന്‍റെ (ശുപാർശ) കത്തുമായി 25 ജനുവരി 1758 ന് കൊച്ചിയിൽ നിന്ന് ഞാൻ തിരിച്ചു. വളപട്ടണത്തെ മുതലിയാരുടെ കൈവശം ആയിരുന്ന ചേരമാൻ പെരുമാൾ കൊടുത്ത ആ വിശേഷാധികാരപട്ടയം (വളപട്ടണം) നഗരം നാശോന്മുഘമായതിനു ശേഷമാണ് ഈ പട്ടയം മഖ്ദൂമിന്റെ കയ്യിലെത്തിയത്……

ദ്യൂപറോയുടെ യാത്രാനുഭവങ്ങളും, വിവേകിയായ മഖ്ദൂമിനെ കണ്ട്മുട്ടുന്നതും, നാട്ടുകാരുമായുള്ള വാഗ്വാദവും മറ്റും വളരെ വിശദമായി തന്‍റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.

എന്നാൽ മഖ്ദൂമിന്റെ അടുത്തുനിന്നും ഒന്നും അറിയാൻ കഴിയാതെ വന്ന ദ്യൂപറോയ്ക്ക് മറ്റൊരു മുസ്ലീമായ വ്യക്തിയിൽ നിന്നും കൊയിലാണ്ടിയിലെ സീതി (സയ്യിദി)യുടെ കൈവശമാണ് ആ പട്ടയം എന്ന് മനസ്സിലാക്കാൻ സാധിച്ചു. “Mendikuttinaga ” എന്ന ഒരാളുടെ കൈവശമാണ് ആ പട്ടയം ഉള്ളതെന്ന് കൊച്ചിയിലെ യഹൂദ മുതലിയാർ പറഞ്ഞതനുസരിച്ച് ദ്യൂപറോ അദ്ദേഹത്തെ കണ്ടുമുട്ടി ആതിഥ്യം സ്വീകരിച്ചു. എന്നാൽ ദ്യൂപറോ ശ്രമം പാതിവഴിയിൽ അവസാനിപ്പിച്ചതിനാൽ ആ പട്ടയം കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല. ശ്രമം പാതിവഴിയിൽ അവസാനിപ്പിച്ചതിനാൽ അവ ചരിത്രത്താളുകളിൽ രേഖപ്പെടുത്താതെ വിസ്മരിക്കപ്പെട്ടുപോയി.

ദ്യൂപറോയുടെ വിവരണത്തിൽ നിന്നും തരിസ്സാപള്ളിശാസനം പോലെയോ ജൂതശാസനം പോലെയോ ഉള്ള ഒരു ചെപ്പേട് ആണോ ഇത് ഒതോ മറ്റെന്തങ്കിലുമാണോ എന്നറിയാൻ സാധിക്കുന്നില്ല.

ഇങ്ങനെയൊന്നു ഉണ്ടോ ? ഉണ്ടായിരുന്നോ ? ഇപ്പോൾ ഇവിടെയുണ്ട് ?
കെട്ടുകഥയായോ? മുൻപ് കേട്ടിട്ടില്ലല്ലോ…. എന്നിങ്ങനെ ചോദ്യങ്ങൾ നീളുന്നു…..

എന്നാൽ ഉത്തരം നാം കണ്ടെത്തേണ്ടിരിക്കുന്നു….

BY  Thoufeek Zakriya

=======================================

കൊടുങ്ങല്ലൂർ കോവിലകത്ത് മുസ്ലിംകൾക്ക് വലിയ സ്ഥാനമാനങ്ങൾ നല്കപ്പെട്ടിരുന്നു.. മലബാറിൽ പോർത്തുഗീസ്‌കാർക്കെതിരെ ചെറുത്തുനിന്ന കലന്തൻ പോക്കർ സമുതിരിയുടെയും പറങ്കികളുടെയും എതിർപ്പിനെ തുടർന്ന് കൊടുങ്ങല്ലൂർ എത്തി… അന്നിവിടം ഭരിച്ചിരുന്ന രാജാവ് തന്റെ വീരപ്രവർത്തികൾ അറിയുകയും കൊടുങ്ങല്ലൂർ ഏക്കർ കണക്കിന് ഭൂമി (കറുകപാടം എന്ന സ്ഥലം) നൽകി ആദരിച്ചു… ഇന്നവർ കറുകപാടത്ത് എന്ന തറവാട് നാമത്തിൽ അറിയപ്പെടുന്നു..

കൊടുങ്ങല്ലൂർ ദേശത്ത് മുൻ കാലങ്ങളിൽ കരം പിരിക്കാൻ (കണ്ടർമേനോൻ) മുസ്ലിംകളെ നിയമിച്ചിരുന്നു… മതിലകത്ത് (കോപ്പന്റെ പറമ്പിൽ) തറവാട്കാർക്കായിരുന്നു അതിനുള്ള അവകാശം…
അത് പോലെതന്നെ ഓരോ പ്രദേശത്തിലും അധികാരികളെ നിയമിച്ചിരുന്നു…
1900കളിൽ പതിയാശേരി മാങ്ങാംപറമ്പത്ത് തറവാട്ടിലെ ഹൈദ്രോസ് സാഹിബ്… (എടവിലങ്) പള്ളിപുറത്ത് ചീപ്പുങ്ങൾ തറവാട്ടിലെ കുഞ്ഞുമുഹമ്മദ് സാഹിബ്… (കാര ,അഞ്ചങ്ങാടി) പടിയത്ത് മണപ്പാട്ട് തറവാട്ടിലെ കുഞ്ഞുമുഹമ്മദ് ഹാജി (എറിയാട്)…. etc

തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന അന്നമനട ഗ്രാമത്തിൽ നൂറ്റാണ്ട്കൾക്ക് മുൻപ് (ധാന്യവും മറ്റു സ്വത്തുക്കളുമായി) വന്ന് താമസിച്ച കൊച്ചു ബാവ എന്നയാളെ തദ്ദേശരായ പ്രമാണിമാർ ബലം പ്രയോഗിച്ച്‌ നാടുകടത്താൻ ശ്രമിച്ചു എന്നാൽ ആയുധകലയിൽ കേമൻ ആയിരുന്ന കൊച്ചുബാവ എതിരാളികളെ ഒറ്റക്ക് നേരിടുകയും കീഴ്പെടുത്തുകയും ചെയ്തു… വാർത്തയറിഞ്ഞ അന്നത്തെ തിരുവിതാംകൂർ രാജാവ് കൊച്ചുബാവയെ തിരുവിതാംകൂറിലേക്ക് ക്ഷണിക്കുകയും തന്റെ ആയുധകലയെ അവധരിപ്പിക്കുവാനും പറയുകയും ചെയ്തു.. കൊച്ചുബാവ വാളെടുത്ത് തന്റെ കഴിവുകൾ രാജാവിന് മുൻപിൽ പ്രദർശിപ്പിച്ചു… കൊച്ചുബാവയുടെ കഴിവിൽ ആകൃഷ്ടനായ രാജാവ് കൊച്ചുബാവക്ക് “മേത്തർ” എന്ന സ്ഥാനപ്പേര് നല്കുകയും അന്നമനട ദേശത്തെ അധികാരം നല്കുകയും ചെയ്തു… കൊച്ചുബാവ മേത്തരുടെ പിന്മുറക്കാർ മേത്തർ എന്ന് അറിയപെടണമെന്ന് രാജാവ് കല്പിക്കുകയുണ്ടായി..

കണ്ടരുമഠത്തിൽ തറവാട് ഇങ്ങനെ സ്ഥാപിതമായി…! ഇന്ന് 8 തലമുറകൾ എത്തിനിൽക്കുന്നു ഈ കുടുംബം.

By Mohammed Nazer Mathilakath

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ