സ്‌ട്രൊമാറ്റോലൈറ്റ് എന്ന പ്രാചീനജീവരൂപം

Share the Knowledge

പശ്ചിമ ഓസ്‌ട്രേലിയയിലെ ജാക്ക് ഹില്‍ മേഖലയില്‍നിന്ന് കിട്ടിയ ഒരു സിര്‍കോണ്‍ പരലിന്റെ പഴക്കം 440 കോടി  വർഷമാണെന്നു  വാർത്ത  വന്നിരുന്നു  (http://www.news.wisc.edu/releases/18407). ഭൂമിയുടെ പ്രായം 460 കോടി വര്‍ഷമാണെന്നോര്‍ക്കുക. അപ്പോള്‍, ഭൂമിയുള്‍പ്പടെ സൗരയൂഥം ഉണ്ടായിട്ട് വെറും 16 കോടി വര്‍ഷമേ ആയിരുന്നുള്ള ആ പരല്‍ക്കഷണം രൂപപ്പെട്ടപ്പോള്‍! ഭൂമിയുടെ പുറംപാളിയുടെ അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കമുള്ള തുണ്ട് അതാണെന്ന് ഗവേഷകര്‍ നിഗമനത്തി. 

ഈ വാര്‍ത്ത കണ്ടപ്പോഴാണ്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഷാര്‍ക്ക് ബേ ( Shark Bay ) തീരത്തുള്ള മറ്റൊരു അത്ഭുതത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ യാത്രാവിവരണമായ ‘Down Under’ ല്‍ ബില്‍ ബ്രൈസണ്‍ വിവരിച്ചിട്ടുള്ള കാര്യം ഓര്‍ത്തത്.

പശ്ചിമ ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍നിന്ന് 800 കിലോമീറ്റര്‍ വടക്കോട്ട് തീരദേശ ഹൈവേയിലൂടെ യാത്രചെയ്താല്‍ ഷാര്‍ക്ക് ബേയിലെത്താം. 350 കോടി വര്‍ഷംമുമ്പ് ഭൂമുഖത്ത് കാണപ്പെട്ടിരുന്ന ജീവരൂപമായ സ്‌ട്രൊമാറ്റലൈറ്റ് ( Stromatolite ) ഇപ്പോഴും ‘ജീവനോടെയുള്ള’ ഭൂമുഖത്തെ ഏകസ്ഥലമാണ് ഷാര്‍ക് ബേ എന്ന് ബ്രൈസണ്‍ പറയുന്നു.

തീരക്കടലിലെ സ്‌ട്രൊമാറ്റലൈറ്റ് ശേഖരം നേരിട്ട് കണ്ട് ബ്രൈസണ്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെ : ‘Stromatolites are not easy to describe. They are of so primitive a nature that they don’t even adopt regular shapes in the way, say, crystals do. Stomatolites just, as it were blob out. Nearer the shore they formed large, slightly undulant platforms – rather like very old asphalt. Further out they were arrayed as individual clumps that brought to very large cow-pats, or perhaps the dung of a particularly troubled elephant. Most books refer to them as club-shaped or cauliflower shaped or even columnar. In fact, they are shapeless grey-black blobs, without character or lustre.’

വടക്ക്-പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പില്‍ബാറയിലെ ഊഷരമായ കുന്നുകളില്‍ പര്യവേക്ഷണം നടത്തുകയായിരുന്ന സ്റ്റാന്‍ ഓറാമിക് എന്ന ഭൗമശാസ്ത്രജ്ഞന്‍, അവിടെ ഫോസിലുകളാല്‍ സമ്പന്നമായ ഒരു പാറക്കെട്ട് കണ്ടെത്തുകയുണ്ടായി. 350 കോടി വര്‍ഷം പഴക്കമുള്ള സ്‌ട്രൊമാറ്റലൈറ്റ് ഫോസിലുകളാണ് ആ പാറക്കെട്ടുകളെ നിധിതുല്യമാക്കിയത്. അതില്‍ ചില സാമ്പിളുകളുമായി അദ്ദേഹം പോന്നു. പിന്നീട് ശാസ്ത്രീയമായി പഠിക്കാന്‍ പില്‍ബാറയിലെത്തിയ ഓറാമികിന്റെ സംഘത്തിന് ആ ഫോസില്‍ മേഖല കണ്ടെത്താനായില്ല്. അതിപ്പോഴും, വീണ്ടും കണ്ടെത്താനായി വിശാലമായ ഓസ്‌ട്രേലിയന്‍ തരിശുകളില്‍ കാത്തുകിടക്കുകയാണെന്ന് ബ്രൈസന്‍ പറയുന്നു.

ഫോസില്‍ ശേഖരം വീണ്ടും കണ്ടെത്താനായില്ലെങ്കിലും, അധികം വൈകുംമുമ്പ് ഷാര്‍ക്ക് ബേയില്‍ സ്‌ട്രൊമാറ്റലൈറ്റ് ജീവനോടെയുള്ള കാര്യം ഗവേഷകര്‍ക്ക് കണ്ടെത്താനായി. ലോക പൈതൃകകേന്ദ്രമായി യുണെസ്‌കോ പ്രഖ്യാപിച്ച സ്ഥലമാണ് ഇപ്പോള്‍ ഷാര്‍ക്ക് ബേ.

പിന്‍കുറിപ്പ് : ഭൂമിയുടെ പുറന്തോടിന്റെ ഏറ്റവും പഴക്കമുള്ള കഷണവും, ഭൂമുഖത്ത് ഇപ്പോഴുള്ള ജീവരൂപങ്ങളില്‍ ഏറ്റവും പ്രാചീനമായതും ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്താണ് കണ്ടെത്തിയതെന്ന കാര്യം തീര്‍ച്ചയായും പ്രധാനപ്പെട്ടതല്ലേ!!

(ഷാര്‍ക്ക് ബേയിലെ സ്‌ട്രൊമാറ്റലൈറ്റ് പ്രദേശമാണ് ചിത്രത്തില്‍. ചിത്രം കടപ്പാട് : വിക്കിപീഡിയ)

From : http://kurinjionline.blogspot.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ