Cross Sea

Share the Knowledge

ചിത്രത്തില്‍  കാണുന്നതുപോലെ സമുദ്രജലം  തിളകൊള്ളുന്നത്‌  ഒരു പക്ഷെ നമ്മുക്ക്  അത്ഭുതം  ഉണ്ടാക്കാം .  പക്ഷെ  കടലില്‍  ഇതി തികച്ചും അപൂര്‍വ്വം  അല്ല .  രണ്ടു  വ്യത്യസ്ത കാലാവസ്ഥാ   മേഖലകളിലെ  തിരകള്‍ ലംബമായി  കൂട്ടി മുട്ടുമ്പോള്‍  ആണ്  കടലിലെ  തിരകള്‍ വലയിലെ  വരമ്പുകള്‍  പോലെ കാണപ്പെടുന്നത് . ഒരു കാലാവസ്ഥാ  മേഖലയിലെ  കാറ്റുമൂലം  രൂപം കൊള്ളുന്ന  തിരകള്‍  ഒരു  ദിശയിലും  അടുത്ത  മേഖലയിലെ  കാറ്റുമൂലം  രൂപം കൊള്ളുന്ന തിരകള്‍  ആദ്യത്തേതിന്  ലംബമായോ മറ്റോ രൂപം കൊണ്ടു  എന്ന്  കരുതുക  . ഈ രണ്ടു  തിരകളും രണ്ടു  കാലാവസ്ഥാ  മേഖലകളുടെയും  വിദൂര  അതിര്‍ത്തികളില്‍  വെച്ച്  കൂടിക്കലര്‍ന്നാല്‍  ചിത്രത്തില്‍ കാണുന്നത് പോലെയുള്ള  ജല രൂപങ്ങള്‍  കടലില്‍  ഉണ്ടാവും . തിരകള്‍  ബഹുകാതം  ദൂരം  സഞ്ചരിക്കും  എന്നതിനാല്‍ ഇത് സംഭവിക്കുന്ന  സ്ഥലത്ത്  കാറ്റ്  ഉണ്ടാവണം  എന്നില്ല .  ഈ പ്രതിഭാസത്തെ  സാധാരണ  cross sea എന്നും,  ഇത്  അധിക  നേരം തുടര്‍ന്നാല്‍  അതിനെ cross swell  എന്നും വിളിക്കും .

 

തീരങ്ങളില്‍  ഇത്  ദൃശ്യമാകാനുള്ള  സാധ്യത  വളരെ  കുറവാണ് .  ഫ്രാന്‍സിലെ Île de Ré യില്‍  ദൃശ്യമായ  ക്രോസ് സീ ആണ്  താഴെ  കാണുന്നത് . 

Image

ഒരു അഭിപ്രായം പറയൂ