വിക്കിപീഡിയ വായിക്കൂ രസകരമായി ......

കണ്ടുമടുത്ത വിക്കി പേജുകള്‍  പുതുമയോടെ രസകരമായി  വായിക്കുവാന്‍ തയ്യാറാക്കിയ  ഒരു വിക്കി  റീഡര്‍  ആണ്  വിക്കിവാന്റ്റ് . ഓരോ  വിക്കി  പേജുകളും  രസകരമായ  രീതിയില്‍  ആണ്  Wikiwand നമ്മുടെ മുന്‍പിലേക്ക്  തരുന്നത് . ആദ്യമേ തന്നെ  വായിക്കുന്ന  വിഷയവുമായി ബന്ധപ്പെട്ട  ഒരു കവര്‍ ഫോട്ടോ   ഉണ്ടാവും . വലത്ത്  മുകളിലെ  മെനുവില്‍ വായിക്കുന്ന  വിഷയം ഇഷ്ട്ടമുള്ള ഭാഷയിലേക്ക്   മാറ്റാനും , പിഡിഫ്  ആയി  ഡൌണ്‍ലോഡ്  ചെയ്യുവാനും  സൌകര്യമുണ്ട് . പേജ്  ബുക്ക്‌മാര്‍ക്ക്  ചെയ്യാനുള്ള  സൗകര്യത്തിനു പുറമേ ഷെയര്‍ ചെയ്യുവാനുള്ള  ബട്ടണുകളും ഉണ്ടാവും . വായിക്കുന്ന  വിക്കി  പേജിന്റെ  വാക്കുകളുടെ  വലിപ്പവും  കളറും  ഫോണ്ടും  വരെ  മാറ്റാം !  പേജിലെ  ലിങ്കുകളുടെ  മുകളില്‍  മൗസ്  പോയിന്റര്‍ വെച്ചാല്‍ തന്നെ  ലിങ്ക്  പ്രിവ്യൂ  തെളിയും . അതായത്  ലിങ്ക്  ഉള്ളടക്കം വായിക്കാന്‍  വേറെ ടാബ്  തുറക്കണ്ട . ഇടതു വശത്ത്  ഉള്ളടക്കത്തിന്റെ  തലക്കെട്ടുകളും താഴെ  വിഷയവുമായി  ബന്ധപ്പെട്ട  മറ്റു  പേജുകളിലേക്കുള്ള  ലിങ്കുകളും (പ്രിവ്യൂ  ഉള്‍പ്പടെ ) ഉണ്ടാവും .

സത്യത്തില്‍  ഉപയോഗിച്ച്  നോക്കിയാലെ ഇതിന്‍റെ  രസം  മനസിലാവൂ .  വിക്കിപീഡിയ  വിക്കിവാണ്ടില്‍ തന്നെ  വായിക്കണം . ക്രോമേ  എക്സ്ടെന്‍ഷന്‍  ഇട്ടാല്‍  പിന്നെ  എല്ലാ  വിക്കി  പേജുകളും  ഓട്ടോമാറ്റിക്  ആയി തന്നെ  ഇതില്‍  തുറന്നോളും .  ആണ്ട്രോയിടിലും ഐഫോണിലും  ഇതിനു  ആപ്ലിക്കേഷനുകള്‍  ഉണ്ട് .

സകലതും  ഈ  ലിങ്കില്‍  ഉണ്ട്  >> http://www.wikiwand.com

Image

ഒരു അഭിപ്രായം പറയൂ