സെഡോണ -പ്രകൃതിയുടെ ശിലോദ്യാനം

Share the Knowledge

സൂര്യന്‍  ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും  ആണ്  സെഡോണ സുന്ദരിയാവുന്നത് .  എങ്ങും  തൂണ്  പോലെ ഉയര്‍ന്നു  നില്‍ക്കുന ശിലാസ്തൂപങ്ങളില്‍  സൂര്യപ്രകാശം  പതിക്കുമ്പോള്‍  ഭൂമി  മുഴുവനും  ചുവന്നു  തിളങ്ങും ! അമേരിക്കന്‍  സംസ്ഥാനമായ  അരിസോണയിലെ  ഒരു ചെറുപട്ടണമാണ്  സെഡോണ (Sedona) . കുത്തനെ  നിവര്‍ന്ന് നില്‍ക്കുന്ന  ഈ  ശിലകള്‍ മില്ല്യന്‍  കണക്കിന്  വര്‍ഷങ്ങള്‍ക്ക് മുന്നേ  രൂപപ്പെട്ടതാണ് .  ഇത്തരം പാറകള്‍ (Sandstone) ഒരു  അരിപ്പപോലെയാണ് . അതിനാല്‍ തന്നെ  ഇത്തരം  പ്രദേശങ്ങളില്‍ ശുദ്ധജലത്തിന്റെയോ  അല്ലെങ്കില്‍  പെട്രോളിയതിന്റെയോ   നല്ല ശേഖരം  ഉണ്ടാവും . ഈ ശിലോദ്യാനത്തില്‍  നില്‍ക്കുമ്പോള്‍  മറ്റൊരു  ലോകത്തില്‍  എത്തിപെട്ടതായി  നമ്മുക്ക്  അനുഭവപ്പെടും .

ഒന്‍പതിനായിരം  വര്‍ഷങ്ങള്‍ക്കു  മുന്‍പേ  സെഡോണയില്‍ മനുഷ്യന്‍ താമസം  തുടങ്ങിയിരുന്നു  എന്നതിന്  ചില സൂചനകള്‍  ലഭിച്ചിട്ടുണ്ട് .  ഇവിടെ നിന്നും  ലഭിച്ച ക്ളോവിസ് മുനകള്‍ (Clovis point) ആണ്  കാരണം .  നമ്മുടെ  കുന്തമുന  പോലെയുള്ള  ഒരു ഉപകരണമാണ്  ഇത് . പിന്നീട്  പല റെഡ്  ഇന്ത്യന്‍  വര്‍ഗ്ഗങ്ങള്‍  ഇവിടെ വന്നും  പോയും ഇരുന്നു .  പ്രത്യേകതയുള്ള  ഭൂപ്രകൃതി  കാരണം  അധികമാരും  ഇവിടെ സ്ഥിരതാമസം  ആക്കിയില്ല .  ഇപ്പോള്‍  ഈ പട്ടണത്തില്‍  പതിനായിരത്തിന്  താഴെയാണ്  ജനസംഖ്യ .  പക്ഷെ ചുവന്നു തുടുത്ത    സെഡോണയെ  ഇപ്പോള്‍  ഏറ്റവും  കൂടുതല്‍  ഇഷ്ട്ടപ്പെടുന്നത്  ബൈക്ക് ( സൈക്കിള്‍ ) യാത്രികരാണ് .  ഭൂമിയിലെ  തന്നെ ഏറ്റവും രസകരമായ  സൈക്കിള്‍  പാതയാണ്  സെടോണയില്‍ ഉള്ളത് .  പാറക്കൂട്ടങ്ങളും  കുന്നുകളും  താണ്ടിയുള്ള സൈക്കിള്‍ യാത്ര  ആരെയും  ത്രസിപ്പിക്കും . വര്‍ഷാവര്‍ഷം  നടത്തിവരുന്ന  Sedona Mountain Bike Festival അമേരിക്കന്‍  ബൈക്ക്  യാത്രികര്‍ക്ക്  അവിസ്മരണീയ  യാത്രയാണ്  സമ്മാനിക്കുന്നത് . ഇത്  കൂടാതെ പതിമ്മൂന്നു    ഏക്കര്‍  വിസ്തൃതിയുള്ള  കിടിലന്‍  പമ്പ് ട്രാക്കും ( pump track ) ഇവിടുണ്ട് . (സൈക്കിള്‍ റൈഡ്  ചെയ്യാന്‍  പ്രത്യേകം  നിര്‍മ്മിക്കപ്പെട്ട , പൊങ്ങിയും  താണും  ചെരിഞ്ഞും  കുത്തനെയും  കിടക്കുന്ന   മണ്ണ്  പാത ) .

ബൈക്ക്  യാത്രികരുടെ  ഓട്ടം ചെന്നവസാനിക്കുന്നത്  വിശുദ്ധ  കുരിശിന്‍റെ  പള്ളിയില്‍  ആണ് (Chapel of the Holy Cross) .  മലയിടുക്കില്‍ പ്രത്യക രീതിയില്‍  നിര്‍മ്മിച്ചിരിക്കുന്ന  ഈ കത്തോലിക്കാ  ദേവാലയം അകലെ നിന്നും  കാണാന്‍ ഒരു വിസ്മയം  തന്നെയാണ് . Empire State Building ല്‍  നിന്നാണ്  ഇതിന്‍റെ  നിര്‍മ്മാതാവ് പ്രചോദനം  ഉള്‍ക്കൊണ്ടത്‌ .  

ചിത്രങ്ങള്‍  എടുത്തത്‌ : Jen Judge.

സെഡോണ ലൈവായി വെബ് ക്യാമില്‍ക്കൂടെ നമ്മുക്ക്  വീട്ടില്‍ ഇരുന്നു  കാണാനും സൌകര്യമുണ്ട് >>> ലൈവ് !!!!

Image

ഒരു അഭിപ്രായം പറയൂ