വീട്ടിലിരുന്നും യാത്രചെയ്യാം !

Share the Knowledge

ഇതിപ്പോള്‍  സഞ്ചാരികളുടെ  കാലമാണ് . ഉല്ലാസത്തിനായി യാത്ര  ചെയ്യുന്നവര്‍ , അറിവുകള്‍  നേടാന്‍  യാത്ര  ചെയ്യുന്നവര്‍ ,  എല്ലാവരും പോയി  എന്നാല്‍ ഞാനും പോയേക്കാം   എന്ന  മട്ടില്‍  യാത്ര  പോകുന്നവര്‍ , തീര്‍ഥാടകര്‍ ,  ഫേസ്ബുക്കില്‍  പോസ്റ്റ്‌  ഇടാന്‍  വേണ്ടി  യാത്ര ചെയ്യുന്നവര്‍ , യാത്ര ജീവിതചര്യയാക്കിയവര്‍ , ജോലിയുടെ  ഭാഗമായി  യാത്ര  ചെയ്യുന്നവര്‍ അങ്ങിനെ സഞ്ചാരികള്‍  പലവിധമുണ്ട് . എന്നാല്‍  ഇതിലൊന്നും  പെടാത്ത  യാത്രികരുണ്ട് , മനസ്  കൊണ്ട്  യാത്ര  ചെയ്യുന്നവര്‍ . ഇവര്‍ സ്വപ്നജീവികളൊന്നും  അല്ല .  ജീവിത സാഹചര്യങ്ങള്‍ കൊണ്ട്  സഞ്ചാരിയാകാന്‍  പറ്റാത്തവര്‍  ആണ് .  കിട്ടുന്ന  അവസരങ്ങളില്‍  അവര്‍  ചിത്രങ്ങളും  വീഡിയോകളും   കണ്ട് യാത്ര  ആസ്വദിക്കും .  സന്തോഷ്‌  ജോര്‍ജിന്‍റെ  യാത്രകള്‍ അദ്ദേഹത്തെക്കാളേറെ  ആസ്വദിച്ചത്  അദ്ദേഹത്തിന്‍റെ  വീഡിയോകള്‍  കണ്ടവരാണ് .  ഒരു  വീഡിയോ അല്ലെങ്കില്‍  ഒരു ചിത്രം കണ്ടാല്‍  ആ സാഹചര്യത്തിലേക്ക്  തന്‍റെ  മനസ്സിനെ  കൊണ്ടെത്തിക്കുന്നത്  ഒരു കഴിവ്  തന്നെയാണ് .  ഇക്കാര്യത്തില്‍  നമ്മള്‍  മലയാളികള്‍  ഒരു ലോക  പരാജയമാണ് .  ഉദാഹരണത്തിന്  ഒരു  ഹൊറര്‍  ഫിലിം  കാണാന്‍  ( ഇംഗ്ലീഷോ  മലയാളമോ ) തീയേറ്ററില്‍  കയറി നോക്കൂ .  ഏറ്റവും ആസ്വദിക്കേണ്ട സാഹചര്യങ്ങളില്‍  രണ്ടായിരം കൊല്ലം  പഴക്കമുള്ള  ചീഞ്ഞ  തമാശകളും  കൂവലും  ചിരികളുമായി  നമ്മുടെ ആളുകള്‍  ആ ആമ്പിയന്‍സ്  ആകെ  നശിപ്പിക്കും .  ഇംഗ്ലീഷ് സിനിമയില്‍  ആണ്  പെണ്ണിനെ തൊട്ടാല്‍  അപ്പോള്‍  തുടങ്ങും  മുക്കലും  ഞരക്കലും .

ആസ്വദിക്കല്‍  ഒരു കലയാണ്‌  , കഴിവും  ആണ് .  മുന്‍പ്  പറഞ്ഞതുപോലെ  ശരീരം  കൊണ്ട്  കഴിയാത്തതിനാല്‍  മനസുകൊണ്ട്  യാത്ര  ചെയ്യുന്നവര്‍ക്കായി  കുറച്ച്  ലിങ്കുകള്‍ തരുന്നു  .  ഇതെല്ലാം ലൈവ്  വെബ്‌  ക്യാമറകള്‍  ആണ് .  ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍  വെച്ചിട്ടുള്ള  , നെറ്റുമായി  ബന്ധിപ്പിച്ചിരിക്കുന്ന  , പബ്ലിക്  ക്യാമറകള്‍ . മിക്കതും രണ്ടും മൂന്നും  മിനിട്ടുകള്‍  കൂടുമ്പോള്‍  റിഫ്രഷ്  ആകും . ചിലത്  ടൈം  ലാപ്സ്  വീഡിയോകള്‍  ആണ് .   ഇതില്‍ കൊടും  വനാന്തരങ്ങളിലെ  തല്‍സമയ  ദൃശ്യങ്ങള്‍  ഉണ്ട് .  ലോകപ്രസ്തമായ ജലപാതങ്ങള്‍  ഉണ്ട് , ഉത്തര ധ്രുവവും  ഹിമ ഗിരി  ശൃംഗങ്ങളും  ഉണ്ട് .  എല്ലാം  തത്സമയം നമ്മുക്ക്  കാണാം .  കാണുമ്പോള്‍  ആ സ്ഥലത്തെക്കുറിച്ച്  നെറ്റില്‍ തപ്പി  കുറച്ചു  വിവരങ്ങള്‍  കൂടി അറിഞ്ഞിരുന്നാല്‍  നന്നായി  ആസ്വദിക്കാന്‍  പറ്റും . യുട്യൂബിൽ  എന്ന്  സെർച്ച്  ചെയ്‌താൽ  ഇത്തരം  ഇൻകം കാഴ്ചകൾ  നിങ്ങളുടെ മുൻപിലേക്ക്  എത്തും  (https://www.youtube.com/results?search_query=live+camera+streaming) .  അതിൽ  ഇല്ലാത്തത് ആയ ചിലതാണ്  താഴെ  കൊടുക്കുന്നത് .

1 . ധ്രുവ ദീപ്തികള്‍

ഇത്  സ്വീഡനിലെ  Porjus ല്‍ സ്ഥാപിച്ചിരിക്കുന്ന ലൈവ്  ക്യാമറകള്‍  ആണ് .  നല്ലനേരത്ത്  നോക്കിയാല്‍  ആര്‍ട്ടിക്കില്‍   പോകാതെ തന്നെ ധ്രുവധീപ്തികള്‍ ലൈവ്  ആയി  കാണാം !

http://www.porjus.eu/aurora-webcams

2. അമേരിക്കയിലെ  Yosemite ദേശീയോദ്യാനം

El Capitan, Half Dome, the High Sierra ,Yosemite Falls എന്നിവടങ്ങളില്‍  സ്ഥാപിച്ചിരിക്കുന്ന  നാല്   ലൈവ് ക്യാമറകള്‍  ആണ്  കാണാന്‍  സാധിക്കുന്നത് .

https://www.yosemiteconservancy.org/webcams

3.  ന്യൂയോര്‍ക്കിലെ ടൈം ചത്വരം

http://www.earthcam.com/usa/newyork/timessquare/?cam=tsrobo3

4 . സിഡ്നി  തുറമുഖവും  ഓപെറ  ഹൌസും

http://www.webcamsydney.com/

5 .  സ്വിറ്റ്സർലാൻഡിലെ  ആൽപ്സ്  പർവ്വതനിരകൾ

http://www.bergfex.com/jungfrau-grindelwald-wengen/webcams/c6562/

6. നയാഗ്രാ  ജലപാതം

http://www.earthcam.com/canada/niagarafalls/?cam=niagarafalls_str

7. റിയോ ഡി ജനിറോ

http://www.earthcam.com/brazil/riodejaneiro/?cam=rio_copacabana

8 . ഇറ്റലിയിലെ വി. ഫ്രാൻസിസ്  അസീസിയുടെ  പള്ളി

https://www.skylinewebcams.com/en/webcam/italia/umbria/perugia/basilica-san-francesco-assisi.html

9. Western Wall ജെറുസലേം

http://www.earthcam.com/world/israel/jerusalem/?cam=jerusalem

10. ഇനി  രണ്ടു  സൈറ്റുകൾ  കൂടി .  ഇവിടെ  ലോകമാകമാനമുള്ള  അനേകം ലൈവ് ക്യാമെറകൾ ഉണ്ട് .  സ്ഥലം സെർച്ച്  ചെയ്ത്  കാണാം

https://www.skylinewebcams.com/en/webcam

http://www.earthcam.com/

 

Image

ഒരു അഭിപ്രായം പറയൂ