രുചിബോധം

Share the Knowledge

രുചിബോധം ഒരു മസ്തിഷ്‌ക പ്രക്രിയയാകുന്നു. വ്യത്യസ്ത രാസവസ്തുക്കളെയും അയണുകളെയും തിരിച്ചറിയനായി മസ്തിഷ്‌ക്കം സ്വീകരിക്കുന്ന ഒരു അടയാളപദ്ധതിയാണ് അത്. ഇതുവഴി ബാഹ്യലോകത്തെ മെച്ചപ്പെട്ട രീതിയില്‍ നിര്‍ധരിക്കാന്‍ നമുക്ക് സാധിക്കുന്നു. ഭിന്ന രാസവസ്തുക്കളുടെ സാന്നിധ്യം വ്യത്യസ്ത മുദ്രകളായി (tokens) മസ്തിഷ്‌ക്കം രേഖപ്പെടുത്തുമ്പോള്‍ നാം വിവിധ രുചികള്‍ അനുഭവിക്കുന്നു. പുളി, ഉപ്പ്, മധുരം, ചവര്‍പ്പ്, ഉമാമി തുടങ്ങിയ 5 അടിസ്ഥാന രുചികളാണ് നാക്കിലെ രുചിമുകുളങ്ങള്‍ (taste buds) തിരിച്ചറിയുന്നത്. ഭിന്ന രുചികള്‍ നിര്‍ധാരണംചെയ്യുന്ന വ്യത്യസ്ത രുചിമേഖലകള്‍ വിഭാവനം ചെയ്യുന്ന ഒരു ‘രുചി മാപ്പ്’ (taste map)നാക്കിലുണ്ട്‌ എന്ന ധാരണ ശരിയല്ലെന്നാണ് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത് (http://www.dailymail.co.uk/…/The-tongue-taste-map-WRONG-Fla…).. നാക്കിന്റെ എല്ലാ മേഖലകള്‍ക്കും എല്ലാ രസങ്ങളും രേഖപ്പെടുത്താനുള്ള ശേഷിയുണ്ട്. ഏകദേശം 100-150 കോശങ്ങളുടെ സമുച്ചയമാണ് ഓരോ രുചിമുകുളവും. രുചി മുകുളങ്ങളിലെ വ്യക്തഗതകോശങ്ങള്‍ രുചി അടയാളപ്പെടുത്തുന്ന രീതിയില്‍ വ്യത്യാസങ്ങളുണ്ട്.ചില രാസവസ്തുക്കളോട് നാക്കിലെ പ്രത്യേക ഭാഗങ്ങള്‍ കൂടുതല്‍ പ്രതികരിക്കുന്നത് അതുകൊണ്ടാവാം.

നാക്ക് കൊണ്ട് അറിയാനാവുമെങ്കിലും എരിവ് (Pungency) സാങ്കേതികമായ അര്‍ത്ഥത്തില്‍ രുചി (taste) അല്ല. മറ്റ് രുചികള്‍ മസ്തിഷ്‌ക്കത്തിലേക്ക് വിനിമയം ചെയ്യുന്ന നാഡികോശ പന്ഥാവ് വഴിയല്ല എരിവ് വിനിമയം ചെയ്യപ്പെടുന്നത്. എരിവുള്ള വസ്തുക്കള്‍ നാക്കില്‍ മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും നീറ്റലുണ്ടാക്കും. മുളകിലും മറ്റുമുള്ള കാപ്‌സെയിസിനോയിഡുകള്‍(capsaicinoids) എന്നറിയപ്പെടുന്ന രാസസംയുക്തങ്ങളുടെ സാന്നിധ്യം വായിലെ മ്യൂക്കസ് സ്തരത്തോട് പ്രതികരിച്ച് താപം, പൊള്ളല്‍ (burning sensation) തുടങ്ങിയ അനുഭവങ്ങള്‍ കൈകാര്യംചെയ്യുന്ന മസ്തിഷ്‌ക്ക നാഡീകോശങ്ങളെ ഉദ്ദീപിക്കുന്നു. ഈ ചൂടുംപൊള്ളലുമാണ് മസ്തിഷ്‌ക്കം എരിവ് ആയി വിലയിരുത്തുന്നത്. മുളകുപൊടി സ്‌പ്രേയിലും മറ്റും ഉപയോഗിക്കുന്ന കാപ്‌സെയിസിന്‍ വലിയ അളവില്‍ വിഷമാണെങ്കിലും പ്രോസ്റ്റേറ്റ് അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളവ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നാക്കിലെ രുചിമുകുളങ്ങള്‍ ഹൈഡ്രോക്‌സൈഡ് തന്മാത്ര(hydroxide molecule) ഗ്രൂപ്പുകളുമായി (OH) സമ്പര്‍ക്കത്തില്‍ വരുന്നതാണ് മസ്തിഷ്‌കം ‘മധുരം’ ആയി അടയാളപ്പെടുത്തുന്നത്. ഗ്ലൂക്കോസ്, സര്‍ക്കോസ്, ഫ്രക്‌ടോസ് തുടങ്ങിയ എല്ലാത്തരം പഞ്ചസാരകളും മധുരിക്കുന്നതിന്റെ കാരണം അതാണ്. പാകമാകാത്ത ഫലങ്ങള്‍ക്ക് പുളിപ്പും ചവര്‍പ്പും അനുഭവപ്പെടാന്‍ കാരണം അവയിലുള്ള ആസിഡുകളുടെയും ക്ഷാരങ്ങളുടെയും സാന്നിധ്യമാണ്. പച്ചമാങ്ങാ പുളിക്കുന്നതിന്റെ കാരണം അതിന്റെ അമ്ലഗുണമാണ്. പഴുക്കുമ്പോള്‍ അമ്ലഗുണം കുറയുന്നു, പഞ്ചസാരയുടെ അളവ് കൂടുന്നു, മാങ്ങ മധുരിച്ചു തുടങ്ങുന്നു. മധുരവും പുളിപ്പും ഒരുപോലെ അനുഭവപ്പെടുന്ന ഓറഞ്ചു പോലുള്ള പഴങ്ങളില്‍ ഏതാണ്ട് തുല്യമായ അമ്ല-ഹൈഡ്രോക്‌സൈഡ് സാന്നിധ്യമുണ്ട്.

സോഡിയത്തിന്റെ പോസീറ്റീവ് ചാര്‍ജുള്ള അയോണുകളോട് (Na+)രുചിമുകുളങ്ങള്‍ പ്രതികരണമാണ് ഉപ്പ് ആയി അനുഭവപ്പെടുന്നത്. ആല്‍ക്കലി ലോഹങ്ങളുടെ പോസീറ്റീവ് അയണുകള്‍ പൊതുവെ ഉപ്പുരസമാണ് സൃഷ്ടിക്കുന്നത്. ഉദാ-സോഡിയംക്ലോറൈഡ് (കറിയുപ്പ്). പൊട്ടാസ്യം ക്ലോറൈഡിനും(ഇന്ദുപ്പ്) ലിഥിയം ക്ലോറൈഡിനും ഉപ്പുരസമാണുള്ളതെങ്കിലും അവ നാക്കിലെ മറ്റ് രുചിസ്വീകരണികളെ കൂടി ഉദ്ദീപിപ്പിക്കുന്നതിനാല്‍ കറിയുപ്പില്‍ നിന്നും ചെറിയ തോതില്‍ വ്യത്യസ്തമായ രുചി അനുഭവപ്പെടും.

ഹൈഡ്രജന്‍ അയണുകളുടെ (H+) സാന്നിധ്യമാണ് പുളിപ്പ് ആയി മസ്തിഷ്‌ക്കം രേഖപ്പെടുത്തുന്നത്. ആസിഡുകള്‍ പുളിക്കുന്നതിന്റെ കാരണം അതാണ്. ഹൈഡ്രജന്‍ അയണുകളുമായി സമ്പര്‍ക്കത്തിലായി എന്നാണ് പുളിപ്പിലൂടെ മസ്തിഷ്‌ക്കം അറിയിക്കുന്നത്. ഗാഡ ആസിഡുകള്‍ (പി.എച്ച് മൂല്യം നാലിലും കുറഞ്ഞവ) നാക്കിലെത്തുമ്പോള്‍ പുളിപ്പിന്റെ രൂക്ഷതയേറുന്നു. താരതമ്യേന കൂടുതല്‍ ഹൈഡ്രജന്‍ അയണുകള്‍ രസമുകുളങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ബ്രോണ്‍സ്റ്റഡ്-ലൗറി നിര്‍വചന പ്രകാരം (the Brønsted-Lowry definition) മറ്റ് വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഹൈഡ്രജന്‍ അതിന്റെ അയണുകള്‍ നഷ്ടപ്പെടുത്തുന്ന ഏതൊരു രാസസംയുക്തത്തെയും സാങ്കേതികമായി അമ്ലം എന്നു വിളിക്കാം.

ക്ഷാരവസ്തുക്കള്‍ (bases) പൊതുവെ ‘ചവര്‍പ്പ്’ (bitter) ആയാണ് രേഖപ്പെടുത്തപ്പെടുന്നത്. വളരെ കുറച്ച് ഹൈഡ്രജന്‍ അയണുകളേ നാക്കുമായി സമ്പര്‍ക്കത്തില്‍ വരുന്നുള്ളൂ എന്നതിന്റെ അടയാളം കൂടിയാണത്. ക്ഷാരഗുണം/ഗാഢത വര്‍ദ്ധിക്കുന്നത് അനുസരിച്ച് ചവര്‍പ്പിന്റെ തോതും വര്‍ദ്ധിക്കും. പൊതുവെ നമ്മുടെ ഭക്ഷണത്തില്‍ അമോണിയജന്യമായ എയ്മിന്‍ ഗ്രൂപ്പില്‍ (aimine) പെട്ട വസ്തുക്കള്‍ ഏറെയുണ്ട്. എയ്മിന്‍ ഗ്രൂപ്പ് വസ്തുക്കള്‍ക്കെല്ലാം നേര്‍ത്ത ക്ഷാരഗുണമാണുള്ളത്. ഇത്തരം വസ്തുക്കളെ ചവര്‍പ്പായി രേഖപ്പെടുത്തി ശീലിച്ച മനുഷ്യമസ്തിഷ്‌ക്കം പൊതുവെ ക്ഷാരഗുണമുള്ള എല്ലാ വസ്തുക്കളെയും ചവര്‍പ്പ് കൊണ്ട് അടയാളപ്പെടുത്തുന്നു. പുളി, ചവര്‍പ്പ് തുടങ്ങിയ രുചികള്‍ അയണുകളുടെ അളവ് (ionic gradients) അനുസരിച്ച് രേഖപ്പെടുത്തുന്നവ ആയതിനാല്‍ അവ പെട്ടെന്ന് നമുക്കനുഭവപ്പെടുന്നു. എന്നാല്‍ മധുരവും ഉപ്പും ജൈമവതന്മാത്രകള്‍(organic molecules) വഴിയാണ് വിനിമയം ചെയ്യപ്പെടുന്നത്.

വെന്തമാംസവും സൂപ്പും മറ്റും ഉണ്ടാക്കുന്ന രുചിയാണ് ഉമാമി. ഗ്ലൂട്ടമേറ്റുകളോട് രുചിമുകുളങ്ങളിലെ സ്വീകരണികള്‍ പ്രതികരിക്കുമ്പോഴാണ് ഉമാമി അനുഭവപ്പെടുന്നത്. 1908 ല്‍ ജപ്പാനീസ് ബയോകെമിസ്റ്റ് കിക്കുനെ ഇക്കഡേ (Kikunae Ikeda) വികസിപ്പിച്ചെടുത്ത അജിനോമോട്ടോ എന്ന രുചിവസ്തുവില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (Monosodium glutamate/MSG)ആണുള്ളത്. ശരീരത്തില്‍ സ്വയം ഉത്പാദിപ്പിക്കുന്ന ഗ്ലൂട്ടാമിക് ആസിഡ് (glutamic acid) എന്ന അമിനോ അമ്ലവും സോഡിയവും ചേര്‍ന്ന സംയുക്തമാണ് എം.എസ്.ജി. സോഡിയത്തിന്റെ അധികസാന്നിധ്യം മാത്രമാണ് അവിടെ ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ സോഡിയം ശരീരത്തിന് നല്ലതല്ല. കറിയുപ്പില്‍ ഉള്ളതിന്റെ ഏകദേശം മൂന്നിലൊന്ന് സോഡിയം മാത്രമേ എം.എസ്.ജി യില്‍ ഉള്ളൂ. കറിയുപ്പ് അജിനോമോട്ടോയേക്കാള്‍ മൂന്നിരട്ടി ഹാനികരമാണ് എന്നര്‍ത്ഥം. അജിനോമോട്ടോയ്ക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങളും ഡബിള്‍ ബ്ലൈന്‍ഡ് പരീക്ഷണങ്ങളില്‍ തള്ളപ്പെട്ടവയാണ്.”അയ്യോ! മൊത്തം കെമിക്കലാണ്, കെമിക്കലൊക്കെ വിഷമാണ്….കഴിക്കരുത്…”എന്നൊക്കെ വിലപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: രുചിക്കലും മണക്കലുമൊക്കെ വ്യത്യസ്ത രാസപദാര്‍ത്ഥങ്ങളെ തിരിച്ചറിയാനുള്ള മസ്തിഷ്‌ക്ക പദ്ധതിയുടെ ഭാഗമാണ്.’കെമിക്കല്‍’ ഇല്ലെങ്കില്‍ രുചിയുംമണവും ഉണ്ടാവില്ല… അതായത്, മൊത്തം കെമിക്കല്‍ തന്നെയാണ്…!!

പഞ്ചസാരയുടെയും കാര്‍ബോഹൈഡ്രേറ്റുകളുടെയും സമൃദ്ധമായ സാന്നിധ്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് പ്രൈമേറ്റ് ചരിത്രമുള്ള നമ്മുടെ മസ്തിഷ്‌ക്കം സൂചിപ്പിക്കുന്നത്. മിക്കപ്പോഴും ഇതിനായി മധുരം എന്ന അടയാളം നല്‍കപ്പെടുന്നു. നല്ല രുചിയും മണവുമുള്ള വസ്തുക്കള്‍ക്ക് കൂടിയ പോഷകമൂല്യമുണ്ടെന്നും അവ അതിജീവനത്തെ സഹായിക്കുമെന്നുമാണ് മസ്തിഷ്‌ക്കത്തിന്റെ നിഗമനം. അരുചി, ചവര്‍പ്പ്, മനംമറിപ്പ് എന്നിവ സൃഷ്ടിക്കുന്നവ ഭക്ഷിക്കരുത് എന്നര്‍ത്ഥം. ഇതുമൂലം രുചികരമായ ഭക്ഷണം കൂടുതല്‍ കഴിക്കാനുള്ള പ്രോത്സാഹനമുണ്ടാകുന്നു. പരിണാമപരമായ അനുകൂലനത്തിലൂടെ ഉരുത്തിരിഞ്ഞ ഇത്തരം മസ്തിഷ്‌ക നിര്‍ദ്ദേശങ്ങള്‍ പൊതുവെ ഗുണകരമാണെങ്കിലും എല്ലായ്‌പ്പോഴും അങ്ങനെയാകണമെന്നില്ല.ഉദാഹരണമായി, ലഹരിവസ്തുക്കള്‍. സന്തോഷം (pleasure) നിര്‍മ്മിക്കുന്ന നാഡീതല രാസമാറ്റങ്ങള്‍ക്ക് കാരണമാകുന്നു എന്നതില്‍ മസ്തിഷ്‌ക്കം അവയുടെ സ്ഥിര ഉപയോഗം ആഗ്രഹിക്കും. മദ്യം കൂടുതല്‍ വേണമെന്ന് മസ്തിഷ്‌ക്കം ആവശ്യപ്പെടുന്നതോടെ മദ്യാസക്തി വര്‍ദ്ധിക്കുന്നു. എന്നാല്‍ കൂടുതല്‍ മദ്യം കരളിന്റെ ജോലി പല മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു, കരള്‍ ക്ഷീണിക്കുന്നു, മദ്യപന്‍ രോഗിയാകുന്നു.

മസ്തിഷ്‌ക്കത്തിന്റെ ഉയര്‍ന്ന ബുദ്ധികേന്ദ്രങ്ങള്‍ക്ക് തീറ്റയ്ക്ക് ശേഷമുള്ള ഫലങ്ങള്‍ വിചിന്തനം ചെയ്യാനും അതനുസരിച്ച് ഭക്ഷണകാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാനും കഴിയും. അതൊരു ഫ്രണ്ടല്‍ കോര്‍ടെക്‌സ് തിരിച്ചറിവാണ്. മിക്കപ്പോഴും നാം ആഹാരനിയന്ത്രണത്തില്‍ പരാജയപ്പെടുന്നതിന്റെ മുഖ്യകാരണം നമുക്ക് സ്വന്തം മസ്തിഷ്‌കത്തിനെതിരെ പോരാടേണ്ടി വരുന്നു എന്നതാണ്. രുചി അനുഭവം പരിണാമപരമായ ഒരു അനുകൂലനമാണ്. മനുഷ്യരില്‍ രുചി തിരിച്ചറിയാനുള്ള ശേഷി 50 വയസ്സ് കഴിയുന്നതോടെ ക്രമേണ കുറയുന്നു. സസ്തനങ്ങളുടെ രുചിശേഷികള്‍ ഭിന്നമാണ്. എലി പോലുള്ള ചില തുരപ്പന്‍ജീവികള്‍ക്ക് അന്നജം രുചിച്ചറിയാന്‍ കഴിയും. മനുഷ്യന് ഈ ശേഷിയില്ല. മനുഷ്യന് ഓര്‍മ്മകള്‍ വരെ മധുരിക്കുമ്പോള്‍ പൂച്ചകള്‍ക്ക് മധുരം രുചിച്ചറിയാനുള്ള കഴിവില്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.ജൈവ ഉത്പന്നങ്ങള്‍ക്ക് രുചി കൂടുതലാണെന്ന് എന്നൊരു വ്യാജ അവകാശവാദം ജൈവഭ്രമിതാക്കള്‍ ഉന്നയിക്കാറുണ്ട്. ഇനി അഥവാ, കൂടുതല്‍ രുചി തോന്നുന്നു എങ്കില്‍ അതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് പഞ്ചസാരയുടെ ആധിക്യമാണ്. പഞ്ചസാരയുടെ അമിത ഉപഭോഗം കൊണ്ടുണ്ടാകുന്ന രോഗങ്ങളുടെ പട്ടിക ഗൂഗിളില്‍ അന്വേഷിച്ചാല്‍ ലഭിക്കും(https://authoritynutrition.com/10-disturbing-reasons-why-s…/) ശ്രദ്ധിച്ച് വായിച്ചാല്‍ ജൈവരുചി വാദക്കാരുടെ തൊണ്ടയില്‍ പഴംവരും അല്ലെങ്കില്‍ സ്വയം പഴമാകും.

Written By : Ravi Chandran C

Image

ഒരു അഭിപ്രായം പറയൂ