അറ്റില ദി ഹൺ (AD 406 - 453)

Share the Knowledge

5 ആം നൂറ്റാണ്ടിൽ ഒരു മനുഷ്യൻ യൂറോപ്പിലെ ദശലക്ഷക്കണക്കിന് മനുഷ്യരുടെ മേൽ ഭീതിയും വിനാശവും വിതച്ചു. ഹുണൻമ്മാരുടെ രാജാവായ അറ്റിലയും അയാളുടെ രക്തദാഹികളായ സൈന്യവും അവരുടെ മാർഗ്ഗത്തിൽ ഉണ്ടായിരുന്ന സകലരെയും ബലാത്സംഗം ചെയ്തു, പീഡിപ്പിച്ചു കൊന്നു.
ഇതിഹാസങ്ങൾ പറയുന്നത് ഹുണൻമ്മാർ അവരുടെ അമ്പുകൾ പുഴുങ്ങിയ ഭ്രൂണങ്ങളിൽ മുക്കിയെടുക്കുകയും, സ്ത്രീകളുടെ രക്തം കുടിക്കുകയും ചെയ്തിരുന്നു എന്നാണ്. അശുദ്ധാത്മാക്കളിൽ നിന്നാണ് ഹുണൻമ്മാരുടെ ഉൽഭവം എന്നും ആയിരുന്നു വിശ്വാസം.
അറ്റിലയുടെ ക്രൂരതകൾ അറ്റമില്ലാത്തതായിരുന്നു. വിട്ടുപോകുന്നവരെ കശാപ്പു ചെയ്യുകയും സ്വന്തം സഹോദരനെ വധിക്കുകയും ചെയ്തു അയാൾ.അറ്റിലയുടെ കിരാത വേട്ട അതിന്റെ പൈശാചീകത കാരണം റോമാ സാമ്രജ്യത്തെ ഭീതിയിൽ ആഴ്ത്തി. അയാൾ മഹത്തായ പട്ടണങ്ങളെ നിലം പരിശാക്കി. ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്തു. എല്ലാം സ്വർണത്തിന് വേണ്ടി. അറ്റില നരകത്തിൽനിന്നും പാപികളെ ശിക്ഷിക്കാൻ അയക്കപ്പെട്ടവനാണ് എന്ന് ക്രിസ്ത്യാനികൾ വിശ്വസിച്ചു. ദൈവത്തിന്റെ പീഡനോപകരണം എന്നറിയപ്പെട്ടു അറ്റില.
406 AD യിൽ ഒരു വലിയ രാജകീയ കൂട്ടുകുടുംബത്തിൽ അറ്റില ജനിച്ചു. അതുകൊണ്ടു തന്നെ അധികാരത്തിന് വേണ്ടി മത്സരിക്കേണ്ടിയിരുന്നു. വേദന അറിയിക്കാൻ വേണ്ടി ആൺ ശിശുക്കളുടെ കവിൾ കീറുന്ന ഹൂണൻമ്മാരുടെ രീതി റോയൽ ഫാമിലിയിൽ ജനിച്ച അറ്റിലയെപ്പോലും വെറുതെ വിട്ടില്ല.എല്ലാ ഹുണ പുരുഷൻമാരെയും പോലെ നടക്കാൻ തുടങ്ങുന്നതിനു മുൻപ് അറ്റിലയെ കുതിരസവാരി പഠിപ്പിക്കാൻ തുടങ്ങി. തീറ്റയും കുടിയും ചർച്ചകളും യുദ്ധവും എല്ലാം അശ്വാരൂഢരായി ചെയ്യുന്നവരാണ് ഹുണർ.
ഹൂണന്മാർ ഉൽഭവിച്ചതു മംഗോളിയയിൽ ആണ്. വടക്കോട്ട് യാത്ര ചെയ്തു. പനോണിയയിൽ, ഡാന്യുബ് നദിതടത്തിൽ സെറ്റിൽ ചെയ്തു. ഇപ്പോഴത്തെ ബുഡാപെസ്റ്റ്.
അഞ്ചാം നൂറ്റാണ്ടിലെ യൂറോപ്പിനെ നിയന്ത്രിച്ചിരുന്നത് റോമാ സാമ്രാജ്യമാണ്. പ്രകൃതരായ ഹൂണന്മാരുമായുള്ള അവരുടെ ബന്ധം വളരെ ദുർബലം ആയിരുന്നു. റോമിനെ ഭീഷണിപ്പെടുത്തി പണം വാങ്ങുക അല്ലെങ്കിൽ റോമൻ ആർമിയിൽ മേഴ്‌സണറീസ് ആകുക ഒക്കെയായിരുന്നു ഹൂണന്മാരുടെ വരുമാനം.
അറ്റിലയുടെ നിർഭയ നേതൃത്വം അയാൾക്ക് രാഷ്ട്രീയ അധികാരവും സമ്മാനിച്ചു. സഹോദരൻ ബ്ലേഡാ യും ആറ്റിലയും ഒരുമിച്ചു ഹുണൻമ്മാരുടെ നേതാക്കൾ ആയി.സഹോദരന്റെ സാന്നിദ്ധ്യം അറ്റിലയെ ക്ഷുഭിതനാക്കി. പക്ഷെ ബ്ലേഡയ്ക്ക് സ്ട്രോങ്ങ് സപ്പോർട്ട് ഉണ്ടായിരുന്നു.
തന്റെ 20 കളിലും 30 കളിലും അറ്റില റോമൻ പ്രവിശ്യകളിൽ കുറെ മാരക കയ്യേറ്റങ്ങൾ നടത്തി. ഹുണരെ എല്ലാവർക്കും ഭയമായിരുന്നു. ഹണിക്ക് രീതിയിലുള്ള യുദ്ധരീതി അമ്പും വില്ലും ഉപയോഗിച്ചുള്ളതാണ്. കുതിരപ്പുറത്തു എഴുന്നേറ്റ് നിന്ന് അമ്പെയ്യാനും, 150 മീറ്റർ അകലെ നിൽക്കുന്ന ഒരാളെ കൊല്ലാനും അവർക്ക് പറ്റും. പട്ടണങ്ങൾ നശിപ്പിച്ചു കൊള്ളയടിച്ചും എലാവരെയും കൊന്നും അറ്റില മനപ്പൂർവ്വം ഒരു ചീത്തപ്പേര് ഉണ്ടാക്കിയെടുത്തു. ഭീഷണമായ ഖ്യാതിയുടെ വില അറ്റിലക്കറിയാമായിരുന്നു.ഹുണമ്മാർക്ക് യാതൊരുവിധ ഹ്യുമൻ റൈറ്റ്‌സും അറിയില്ലായിരുന്നു.അവർക്ക് രണ്ടു കാറ്റഗറി മനുഷ്യരെ ഉള്ളു. അവർ മാസ്റ്റേഴ്സ് മറ്റുള്ളവരൊക്കെ സ്ലേവ്സ്.
സഹോദരൻ ബ്ലേഡയെ ഉറക്കത്തിൽ വധിച്ചു അറ്റില ഹുണൻമ്മാരുടെ സോൾ ലീഡർ ആയി, 40 ആം വയസിൽ. ഹണിക്ക് യുദ്ധയന്ത്രം വിപുലീകരിക്കാൻ പല ഗോത്രങ്ങളേയും അറ്റില ഒന്നിപ്പിച്ചു. രാജാവായി ആദ്യവർഷങ്ങൾ അറ്റില ഉപയോഗിച്ചത് ഓസ്ട്രഗോത്ത്സ്,ഗെപ്പിഡ്‌സ് എന്നിവരെ കൂട്ടി ഒരു കോയിലേഷൻ ഉണ്ടാകാനാണ്. അഞ്ചു ലക്ഷം രക്തദാഹികളായ ബാർബേറിയൻ യോദ്ധാക്കൾ!! അറ്റില, ഹുണൻമ്മാരുടെ രാജാവിന്റെ അടുത്ത ലക്‌ഷ്യം സൂപ്പർ പവർ, റോമ സാമ്രാജ്യം!! കിഴക്കൻ റോമാ സാമ്രാജ്യത്തിൽ രക്ത രൂക്ഷിതമായ ആക്രമണങ്ങളും കൊള്ളയും തുടങ്ങി ഹൂണന്മാർ. 446 ഇൽ അറ്റിലയുടെ ആർമി കരിംകടൽ കടന്നു മെഡിറ്ററേനിയനിൽ പ്രവേശിച്ചു. അവർ പള്ളികൾ ആക്രമിക്കുകയും വിശുദ്ധരുടെ കല്ലറകൾ നശിപ്പിക്കുകയും സിവിലിയൻസിനെ കൊല്ലുകയും ചെയ്തു. 100 പട്ടണങ്ങളിൽ കൂടുതൽ അവർ പിടിച്ചു.നഷ്ട്ടപെട്ട മനുഷ്യ ജീവനുകൾക്കു കണക്കില്ല. റോമിനെ ഭീഷണിപ്പെടുത്തി വര്ഷം തോറും സ്വർണ്ണം വാങ്ങുകയും ചെയ്തു അറ്റില. ആദ്യം 350 പൗണ്ട് സ്വർണം ഒരു വർഷത്തിൽ. പിന്നെ അത് ഇരട്ടിയാക്കി. അടുത്ത കരാറിൽ അത് മൂന്ന് ഇരട്ടിയാക്കി.
ബഹുഭാര്യത്വം ആയിരുന്നു അറ്റിലക്ക്.
രാജാവിന്റെ അടുത്ത ടാർജറ്റ് പടിഞ്ഞാറൻ റോമാ സാമ്രാജ്യം.ആദ്യത്തെ പട്ടണം മെറ്റ്സ് ആയിരുന്നു. പട്ടണം നിലംപരിശാക്കി. സകലരെയും കൊന്നു. മെയ് 451 ഇൽ അറ്റിലയുടെ ആർമി ഓർലിയാൻ ഇൽ എത്തിച്ചേർന്നു. അവിടെ അവർ സുപ്പീരിയർ വെസ്റ്റേൺ റോമൻ ആർമിയെ അഭിമുഖീകരിച്ചു. ആദ്യമായി ഹൂണന്മാർ വഴി തടയപ്പെട്ടു. ലോക ചരിത്രം നിർണയിച്ച യുദ്ധമായിരുന്നു ഇത്.അന്ന് ഹൂണൻസ് ജയിച്ചിരുന്നെങ്കിൽ യൂറോപ്പ് ബാർബേറിയൻ നിയന്ത്രണത്തിൽ ആകുമായിരുന്നു. ആധുനീക യുറോപ്പ്യൻസ് മംഗോളിയൻ ലൂക്കിങ് ആയേനെ. ഹൂണ കാഷ്വൽറ്റി കടുത്തതായിരുന്നു. രക്തത്തിന്റെ നദി തന്നെ ഒഴുകി. എന്നാൽ ഇനി അവിടെ വേണ്ട. വേറെ എവിടെയെങ്കിലും ആക്രമിക്കാം എന്ന് അറ്റില തീരുമാനിച്ചു.
അടുത്ത വർഷം അറ്റില നോർത്തേൺ ഇറ്റലി, റോമാ സാമ്രാജ്യത്തിന്റെ ഹൃദയം, ആക്രമിച്ചു. പട്ടണങ്ങൾ ഓരോന്നായി വീണു. അറ്റിലയുടെ ഭീഷണമായ ഖ്യാതി മൂലം പലരും വെറുതെ കീഴടങ്ങി. അവർ ഹുണൻമാരോട് ദയക്ക് വേണ്ടി യാചിച്ചു. അറ്റില ആരോടും ദയ കാണിച്ചില്ല.
അവിടങ്ങളിലെ നിധികൾ ഒക്കെ അറ്റില സ്വന്തമാക്കി. ഒടുവിൽ അവർ റോമിന്റെ പടിവാതിലിൽ എത്തി. പേടിച്ചു വിറച്ച റോമാ ചക്രവർത്തി വാലന്റീനിയൻ ലിയോ ഒന്നാമൻ മാർപ്പാപ്പ തലവനായ ഒരു ഡെലിഗേഷനെ അയച്ചു. സന്ധി സംഭാഷണത്തിന് വേണ്ടി. അറ്റില സമ്മതിച്ചു (കാരണം അയാളുടെ പട്ടാളം രോഗം കൊണ്ടും യുദ്ധം ചെയ്തും തളർന്നിരുന്നു). പകരം ഭീമമായ അളവിൽ സ്വർണ്ണം, തിരിച്ചു പോകാൻ സുരക്ഷിതമായ പാത. എടുത്താൽ പൊങ്ങാത്ത സ്വർണവുമായി അറ്റില തിരിച്ചുപോയി. അടുത്ത തവണ കൂടുതൽ ഗംഭീരമാക്കാം എന്ന് റോമക്കാരെ ഭീഷണിപ്പെടുത്താനും മറന്നില്ല.
പക്ഷെ തിരിച്ചു വരാൻ അറ്റിലക്ക് കഴിഞ്ഞില്ല. വെള്ളമടിച്ചുള്ള ഒരു വീഴ്ചയിൽ മൂക്കിൽ നിന്നും ഉണ്ടായ രക്തസ്രാവം ലങ്സിലേക്ക് ഇറങ്ങി അറ്റില മരിക്കുകയായിരുന്നു.

കടപ്പാട് …. Joseph George Padamadan

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ