രണ്ട് സമുദ്രങ്ങളില്‍ ലയിക്കുവര്‍ !

Share the Knowledge

ഹൈഡ്രോളജിയിലെ  ഒരു വാക്കാണ്‌  Bifurcation.  ഒരു  നദിയോ , അരുവിയോ , തടാകമോ ഒരേസമയം  രണ്ട് കടലുകളിലേയ്ക്ക്  ഒഴുകി അവസാനിക്കുന്നതിനെയാണ്  ബൈഫുര്‍കേഷന്‍  എന്ന് വിളിക്കുന്നത്‌ .  ക്യാനഡയിലും , അമേരിക്കയിലും ഫിന്‍ലാന്‍ഡിലും  ആണ് ഇത്തരം നദികളും തടാകങ്ങളും പ്രകൃത്യാ തന്നെ  കൂടുതലും  ഉള്ളത് .  ന്യൂസിലാണ്ടിലെ Manapouri തടാകം  ഇത്തരം  ഒന്നാണ് എങ്കിലും  ഒരു കൈവഴി പക്ഷെ മനുഷ്യനിര്‍മ്മിതമാണ് .  ഇങ്ങനെ  രണ്ട് കടലുകളിലേക്ക്  ഒഴുകിലയിക്കുന്ന  അരുവികളില്‍ തികച്ചും വ്യത്യസ്ഥനാണ്  അമേരിക്കയിലെ  Wyoming creek.

അമേരിക്കന്‍ വന്‍കരയെ രണ്ടായി വിഭജിച്ച്‌ അറ്റ്‌ലാന്റ്റിക് സമുദ്രത്തെയും ശാന്തസമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിച്ചു മനുഷ്യന്‍ നിര്‍മ്മിച്ച കൈവഴിയാണ് പനാമ കനാല്‍ എന്ന് നമ്മുക്ക് അറിയാം . എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളെ നെടുകെ കീറിമുറിച്ച് പ്രകൃതി തന്നെ ഒരു നീര്‍ച്ചാല്‍ വെട്ടി ഇരു സമുദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട് എന്നത് രസകരമായ ഒരു അറിവ് തന്നെയാണ് . Parting of the Waters എന്നറിയപ്പെടുന്ന ഈ പ്രതിഭാസം Bridger-Teton വനസാമ്രാജ്യത്തിനുള്ളിക്കൂടെയാണ് കടന്നു പോകുന്നത് . അതായത് ഈ വനത്തില്‍ എത്തിച്ചേരുന്ന ഒരു ചെറു അരുവി Parting of the Waters എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന സ്ഥലത്ത് വെച്ച് രണ്ടായി പിരിയുന്നു . ഒരു ഭാഗം യെല്ലോസ്റ്റോണ്‍ നദിയില്‍ ചെന്ന് ചേരുകയും അതുവഴി മിസോറി -മിസിസിപ്പിയിലും അവസാനം അറ്റ്ലാന്റ്റിക് സമുദ്രത്തില്‍ അവസാനിക്കുകയും ചെയ്യും .

ഈ നീര്‍ച്ചാലിനെ Atlantic Creek water എന്നാണ് വിളിക്കുന്നത്‌ . Pacific Creek water എന്നറിയപ്പെടുന്ന മറ്റേ ഭാഗം സ്നേക്ക് റിവറിലും പിന്നീട് കൊളംബിയ നദിയിലും എത്തിചേര്‍ന്ന് അവസാനം പസഫിക്കില്‍ അവസാനിക്കും . അതായത് അമേരിക്കന്‍ വന്‍കരയ്ക്ക് കുറുകെയുള്ള ജലപാത പനാമ കനാല്‍ മാത്രമല്ല എന്ന് സാരം ! സത്യത്തില്‍ Yellowstone cutthroat trout എന്ന സാല്‍മണ്‍ മീനിന്‍റെ സഞ്ചാരപാത കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇരു സമുദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഈ കൈവഴി ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത് !

ഇരു നീര്‍ച്ചാലുകളും  സന്ധിക്കുന്ന Parting of the Waters (44°02.571′N 110°10.524′W ) എന്ന  സ്ഥലത്തിന്  വേറെയുമുണ്ട് പ്രത്യേകതകള്‍ . തെക്കുള്ള മെക്സിക്കോയില്‍ നിന്നും  വടക്കുള്ള ക്യാനഡയിലേക്ക്  അമേരിക്കയെ കുറുകെ മുറിച്ചുകൊണ്ട്  ഒരു നടപ്പാത  പോകുന്നുണ്ട് ! അയ്യായിരം കിലോമീറ്റര്‍   നീളമുള്ള , Continental Divide Trail (CDT) എന്ന ഈ പാതയും Parting of the Waters  നു അടുത്തുകൂടെയാണ് കടന്നു  പോകുന്നത് . തീര്‍ന്നില്ല , ഇതിനടുത്തായി സ്ഥിതി ചെയ്യുന്ന  Isa തടാകം പ്രകൃത്യാ തന്നെ രണ്ട് സമുദ്രങ്ങളിലെയ്ക്ക് ജലം പമ്പ് ചെയ്യുന്ന  ( പസഫിക് , അറ്റ്ലാന്‍റ്റിക്ക് )  ഭൂമിയിലെ ഒരേയൊരു തടാകം  കൂടെയാണ് ! 

 

Image

ഒരു അഭിപ്രായം പറയൂ