Zavodovski Island

രണ്ട്  മില്ല്യന്‍ പെന്‍ഗ്വിനുകള്‍ അധിവസിക്കുന്ന ചെറു ദ്വീപ് ! അതാണ്‌ സാവോഡോവ്സ്കി  ഐലന്‍ഡ്‌ .  ദക്ഷിണ അറ്റ്ലാന്റ്റിക്  സമുദ്രത്തില്‍ അന്റാര്‍ട്ടിക്കന്‍  ഭൂമിയോട്  അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .  ഭൂമിയിലെ ഏറ്റവും വലിയ ഈ പെന്‍ഗ്വിന്‍ കോളനി (https://goo.gl/L49078)  പക്ഷെ ഒരു സജീവ അഗ്നിപര്‍വ്വതത്തിന്‍റെ (Mount Curry )ചെരുവിലാണ്‌  കഴിയുന്നത്‌ എന്നതാണ് ദുഖകരം .  പുകയുന്ന ഈ പര്‍വ്വതത്തിന്റെ കാരുണ്യത്തില്‍  മില്ല്യന്‍  കണക്കിന് ചെയിന്‍ സ്ട്രാപ്  പെന്‍ഗ്വിനുകളും (chinstrap penguin) , രണ്ടുലക്ഷത്തോളം macaroni പെന്‍ഗ്വിനുകളും  ആണ്  ജീവിക്കുന്നത് .

താടിയില്‍  ഉള്ള ഒരു  കറുത്ത  റിംഗ്  കാരണം ചെയിന്‍ സ്ട്രാപ് പെന്‍ഗ്വിനുകളെ കണ്ടാല്‍ ഹെല്‍മെറ്റ്‌ വെച്ച പക്ഷി  ആണന്നേ തോന്നൂ . macaroni പെന്‍ഗ്വിനുകള്‍ ആകട്ടെ തലയില്‍ പൂവുള്ള പെന്‍ഗ്വിന്‍ വര്‍ഗ്ഗമാണ് .  ബിബിസിയുടെ  Planet Earth II ല്‍ ഈ ദ്വീപ് ഭംഗിയായി  ചിത്രീകരിച്ചിട്ടുണ്ട് .

Image

ഒരു അഭിപ്രായം പറയൂ