Share the Knowledge

കംബോഡിയയിലെ ഒരു വിദൂര അതിര്‍ത്തി ഗ്രാമം (Anlong Veng) . തായ് ലണ്ടിനോട് അടുത്ത്  കിടക്കുന്ന ഈ മലയോരഗ്രാമത്തിലെ പഴക്കം ചെന്ന ഒരു വീടും പുരയിടവുമാണ്  രംഗം .  നാരങ്ങയും പപ്പായയും കസ്റ്റാര്‍ട്  ആപ്പിളും വിളഞ്ഞു നില്‍ക്കുന്ന സുന്ദര ദൃശ്യം . മുറ്റത്ത്‌ അല്ലറ ചില്ലറ പണികളുമായി നടക്കുന്ന വല്യമ്മക്ക്  പ്രായം  ഇപ്പോള്‍ എഴുപത്തി നാല് .  അമ്മച്ചിയുടെ കുട്ടികളും കൊച്ചുമക്കളും അടുത്തടുത്തായി തന്നെ താമസിക്കുന്നുണ്ട് .  മുറ്റത്ത്‌ നട്ടുവളര്‍ത്തുന്ന പച്ചക്കറികള്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് (പഗോഡ ) ഉള്ളതാണ് .  പാലിനായി  തൊഴുത്തില്‍  കുറെ പശുക്കളെയും വല്യമ്മ പരിപാലിക്കുന്നു .  വെറ്റില ചവക്കല്‍ ആണ് ആകെയുള്ള ദുശീലം .  വല്യമ്മ എന്നാണ്  ഗ്രാമത്തില്‍ ഉള്ളവരെല്ലാം അവരെ വിളിക്കുന്നത്‌ . ആകെ കൂടി നാല്ലൊരു  അന്തരീക്ഷം .  അല്ല ?  എന്താണ്  ഈ അമ്മച്ചിയുടെ പ്രത്യേകത എന്നറിയേണ്ടേ ? കംബോഡിയയിലെ ഖമര്‍ റൂഷ് ഭരണകാലത്ത്  പതിനായിരക്കണക്കിനു മനുഷ്യരെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയാണ് കാറ്റത്ത്‌ മറിഞ്ഞ് വീണേക്കാവുന്ന ഈ അമ്മച്ചി !!!!

Im chaem  എന്ന  ഈ “പാവം ” വല്യമ്മ അന്ന് ഈ ജില്ലയിലെ അധികാരി ആയിരുന്നു (1977-78). ഇവരുടെ കീഴില്‍ സാമാന്യം വലിയ  ഒരു ലേബര്‍ ക്യാമ്പും  ഉണ്ടായിരുന്നു .  അക്കാലത്ത് അടുത്തുള്ള  നദിയില്‍ ഒരു ഡാം കെട്ടാനുള്ള ഉത്തരവ് കിട്ടിയതാണ് അമ്മച്ചിക്ക് വിനയായത് .  ക്യാമ്പില്‍ ഉള്ളവരെ കൊല്ലാക്കൊല ചെയ്തിട്ട് കണ്ണടച്ച് തുറക്കും മുന്നേ ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ക്യാമ്പില്‍ കൊല്ലപ്പെട്ടവരുടെ എന്നതിന് സത്യത്തില്‍ യാതൊരു കണക്കും ഇല്ല . അതായത് മൂന്നു മാസം കൊണ്ട് ആയിരത്തി മുന്നൂറോളം പേരെ പണിയെടുപ്പിച്ചാണ്  പദ്ധതി പൂര്‍ത്തിയാക്കിയത് .  The Extraordinary Chambers in the Courts of Cambodia (ECCC) എന്ന ഖമര്‍ റൂഷ് കോടതിക്ക് മുന്‍പിലാണ് കേസ് ഇപ്പോള്‍ ഉള്ളത് . അമ്മച്ചി കുറ്റങ്ങള്‍ എല്ലാം തന്നെ നിഷേധിച്ചിട്ടുണ്ട് . തന്‍റെ കീഴില്‍ ഉണ്ടായിരുന്നവര്‍ ആണ് ക്രൂരത നടത്തിയത് എന്നാണ് അവര്‍ പറയുന്നത് . Crimes against humanity, including mass murder, extermination and enslavement തുടങ്ങിയവയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത് .  എന്തായാലും തെളിവുകളുടെ ” അഭാവം ” ലോകത്തിലെ എല്ലാ  കോടതികളെയും പോലെ  ഇവിടെയും ഉണ്ട് എന്നതിനാല്‍ അമ്മച്ചി ജയിലില്‍ കിടന്നു മരിക്കേണ്ടി വരില്ല എന്ന് തോന്നുന്നു .

Image

ഒരു അഭിപ്രായം പറയൂ