Wadi El Hitan - തിമിംഗലങ്ങളുടെ താഴ്‌വര

കരയിലും ജലത്തിലുമായി ഭൂമി ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ ജീവിയാണ്  നീലതിമിംഗലം !  മറ്റു പലജീവികളുടെയും  പരിണാമം  ജലത്തിൽ  നിന്നും കരയിലേക്കാണെങ്കിൽ തിമിംഗലം  നേരെ തിരിച്ചാണ്  ഉടലെടുത്തത് .  കരയിലെ ഏതോ ജീവിയിൽ  നിന്നാണ്  ഈ  കൂറ്റൻ  ജീവി  പരിണമിച്ചു  ഇന്നത്തെ നിലയിൽ എത്തിയത് എന്ന് കരുതപ്പെടുന്നു .  തിമിംഗലങ്ങളുടെ പിതാമഹന്മാരെ  ലോകത്തിന്റെ പല ഭാഗങ്ങളിൽ  നിന്നും  എല്ലിന്റെയും  മറ്റു  രൂപങ്ങളിൽ  നമ്മുക്ക്  ലഭിച്ചിട്ടുണ്ടെങ്കിലും  അവയുടെ ഏറെക്കുറെ പരിപൂർണ്ണരൂപം  ഈജിപ്തിലെ തിമിംഗലങ്ങളുടെ  താഴ്വരയിൽ  നിന്നുമാണ്  നമ്മുക്ക്  ലഭ്യമായത് .  മില്യൺ കണക്കിന് വർഷങ്ങൾക്കു  മുൻപ്  സമുദ്രത്തിൽ  ആയിരുന്ന  ഈ ഭാഗം  ഇന്ന്  വിജനമായ ഒരു മണൽ മരുഭൂമിയാണ് . ഇന്ന്  ലോക പൈതൃക  കേന്ദ്രമായ  ഇവിടെ നിന്നും  ആദ്യ ഫോസിൽ ലഭിച്ചത്  ആയിരത്തിൽ തൊള്ളായിരങ്ങളുടെ  ആരംഭത്തിൽ  ആണ് .  പക്ഷെ എത്തിപ്പെടാനുള്ള പ്രയാസം കാരണം പിന്നെയും ഒരു നൂറ്റാണ്ട് എടുത്തു ഇവിടെ തുടർഗവേഷങ്ങൾ ആരംഭിക്കുവാൻ .  ഇന്നും പ്രതിവർഷം  ആയിരത്തിൽ  താഴെ ആളുകൾ  മാത്രമാണ്  പ്രതിസന്ധികൾ  തരണം ചെയ്ത്  ഇവിടെയെത്തുന്നത് .  അതും ഗവേഷണവിദ്യാർത്ഥികൾ മാത്രം . ഇഞ്ചുകൾ  മാത്രം വലിപ്പമുള്ള എല്ലിൻകഷ്ണങ്ങൾ  മുതൽ  പ്രാചീന ജലജീവികളുടെ പൂർണ്ണകായ ഫോസിലുകൾ  വരെ ഇവിടെ നിന്നും  ഇപ്പോൾ കിട്ടിയിട്ടുണ്ട് . പലതും ആകൃതിക്ക്‌ യാതൊരു  ഭംഗവും  വരാതെയും മറ്റും  ആണ്  ഒരു മ്യൂസിയത്തിൽ  എന്നതുപോലെ ഈ താഴ്വരയിൽ  പ്രകൃതി നമ്മുക്കായി സംരക്ഷിച്ചു വെച്ചിരുന്നത് . വയറ്റിനുള്ളിൽ  നിന്നും ഇവറ്റകൾ വിഴുങ്ങിയ മറ്റു ജലജീവികളുടെ ഫോസിലുകളും  ഇത്തരത്തിൽ കിട്ടിയിട്ടുണ്ട് !   തിമിംഗലത്തിന്റെ മുത്തച്ഛന്മാരിൽ  ഒരുവനായ Basilosaurus ന്റെ  പൂർണ്ണരൂപം  വയറ്റിലെ ഇരകൾ ഉൾപ്പടെ ഗവേഷകർ ഇവിടെനിന്നും  ചീകി എടുത്തിട്ടുണ്ട് .

പണ്ട് സമുദ്രവുമായി മല്ലടിച്ചു  കിടന്നിരുന്ന  പാറകൾ  ജലപ്രഹരത്താൽ ഏറ്റ  മുറിവുകൾ   പേറി , മനുഷ്യനുള്ള തെളിവുകളായി  താഴ്വരയിൽ  തലയുയർത്തി നിൽക്കുന്നു ! മില്യൺ കണക്കിന് വർഷങ്ങൾക്കു മുൻപുള്ള  സമുദ്രത്തിന്റെ  അടിത്തട്ടാണ്  ഈ ഈജിപ്ഷ്യൻ മണൽക്കാട്  നമ്മുടെ മുൻപിൽ  തുറന്നു  കാട്ടുന്നത് .  നരകത്തിലെ കുന്ന് (Garet Gohannam) എന്ന് വിളിക്കപ്പെടുന്ന  മലയുടെ ചെരുവിലാണ്  ഫോസിലുകളുടെ സ്വർഗ്ഗം എന്ന Wadi El Hitan  സ്ഥിതിചെയ്യുന്നത് . ഇപ്പോൾ  ഈ സ്വർഗ്ഗത്തിലെ പ്രധാനമാലാഖയാണ്   Sanaa El-Sayed (26) എന്ന ഈജിപ്ഷ്യൻ പാലിയന്റോളജിസ്റ് .  ആഫ്രിക്കൻ – മദ്ധ്യപൂർവ്വദേശത്ത്  നിന്നും  ഈ മേഖലയിൽ  പ്രവർത്തിക്കുന്ന  ഏക പെൺതരി എന്ന നിലയിൽ  മാത്രമല്ല  സനാ  അറിയപ്പെടുന്നത് . Qarmoutus hitanensis  എന്ന പൗരാണിക ക്യാറ്റ്  ഫിഷിന്റെ ഫോസിൽ ഈ മേഖലയിൽ  നിന്നും ആദ്യമായി തോണ്ടി എടുത്തതും സനാ തന്നെയാണ് . ..കൂടുതൽ അറിയേണ്ടവർ ഈ ലിങ്കിലേക്ക് പ്രവേശിക്കുക  >> https://goo.gl/MwDFoK

 

 

 

 

Image

ഒരു അഭിപ്രായം പറയൂ