ചിലിയിലെ മാർബിൾ  ഗുഹകൾ

Share the Knowledge

തെക്കേ അമേരിക്കയുടെ  തെക്കേ അറ്റത്ത് , ചിലിയുടെയും അർജന്റീനയുടെയും അതിർത്തിയിലാണ്  1,850 km² വിസ്താരമുള്ള General Carrera തടാകം  സ്ഥിതി ചെയ്യുന്നത് .  അർജന്റീനയിൽ  പക്ഷെ  ഇതിന്റെ  പേര്  Buenos Aires തടാകം  എന്നാണ് . അഞ്ഞൂറ്  മീറ്ററോളം  ആഴമുള്ള  തടാകത്തിന്റെ  പകുതിയുടെ  അവകാശം ചിലിക്കും  ബാക്കി  പകുതി അർജന്റീനയ്ക്കും ആണ് .  ആൻഡീസ്‌  പർവ്വതനിരകളിൽ  നിന്നും ജലം സ്വീകരിക്കുകയും , മിച്ചമുള്ള  ജലം ചിലിയിലെ  Baker നദിവഴി  പസഫിക്കിലേക്ക്  ഒഴുക്കുകയും  ചെയ്യുന്ന  ഈ ജലപ്പരപ്പിന്റെ  സമീപത്തായി Hudson അഗ്നിപർവ്വതവും  സ്ഥിതിചെയ്യുന്നു . ട്രൗട്ട് , സാൽമൺ  തുടങ്ങിയ മത്സ്യങ്ങളുടെ  പറുദീസയാണ്  ഈ തടാകം .  ഇതിന്റെ ഒത്തനടുവിലാണ് Cuevas de Marmol (Marble Chapel)  എന്നറിയപ്പെടുന്ന  മാർബിൾ  ഗുഹകൾ  സ്ഥിതിചെയ്യുന്നത് .  തടാകത്തിലെ  തിരകൾ  തല്ലിയും  തടവിയും ഏകദേശം ആറായിരം  വർഷങ്ങൾകൊണ്ട്  രൂപപ്പെടുത്തി  എടുത്തതാണ് ഈ പകൃതിനിർമ്മിതികൾ .  സൂര്യപ്രകാശവും  തടാകത്തിലെ ജലനിരപ്പും ഗുഹാഭിത്തിയിലെ ധാതുക്കളും  സംയോജിച്ചു  പ്രദാനം  ചെയ്യുന്ന  നിറപ്പകിട്ടാർന്ന  അന്തരീക്ഷമാണ്  ഗുഹക്കുള്ളിൽ  സന്ദർശകരെ  കാത്തിരിക്കുന്നത് . അതുകൊണ്ടു  തന്നെ  സീസണുകൾക്കനുസരിച്ചു  ഗുഹക്കുള്ളിലെ  നിറങ്ങളിലും വ്യതിയാനങ്ങൾ  ഉണ്ടാവും . (In early spring, the shallow waters are turquoise and creates a crystalline shimmer against the caves’ swirling walls. Come summer, the water levels increase and create a deep blue hue which gives the cave a unique unearthly shade. >>> https://tinyurl.com/kcznd8h) . അതുകൊണ്ടു  തന്നെയാണ്  ഭൂമിയിലെ ഏറ്റവും സുന്ദരമായ  ഗുഹ  എന്ന പേര് പല സന്ദർശകരും  തങ്ങളുടെ  കുറിപ്പുകളിൽ  ഇതിന് ചാർത്തികൊടുത്ത് .

അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന  അനേകം  ഗുഹകളുടെയും മറ്റു  പകൃതിനിർമ്മിതികളുടെയും സംരക്ഷണ  ചുമതല ചിലിയൻ സർക്കാരിന്റെയാണ് .  തികച്ചും  ഒറ്റപ്പെട്ടു  കിടക്കുന്നതിനാൽ ചിലിയൻ തലസ്ഥാനമായ  സാന്റിയാഗോയിൽ  നിന്നും  എണ്ണൂറോളം  കിലോമീറ്ററുകൾ വിമാനത്തിലും  പിന്നീട്  കാറിലും , ശേഷം   ബോട്ടിലും  യാത്രചെയ്താൽ മാത്രമേ  നമ്മുക്ക് ഈ പ്രകൃതി  വിസ്‌മയം  നേരിൽ കാണാൻ സാധിക്കൂ .  ചിലിയൻ  ഭാഗത്തെ Puerto Ibáñez എന്ന  ചെറുപട്ടണത്തിൽ  നിന്നും ഒരു കാർ  ഫെറി  സർവീസ്  ഇപ്പോഴുണ്ട്  എന്ന് കേൾക്കുന്നു .

Image

ഒരു അഭിപ്രായം പറയൂ