അർമീനിയയും - ഇന്ത്യയും

Share the Knowledge

ഷഹാമിർ ഷഹാമിരിയനെ ഇൻഡ്യാക്കാർ ഓർത്തിരിക്കാനിടയില്ല. പക്ഷേ, അർമ്മേനിയക്കാർ മറന്നിട്ടില്ല. ഷഹാമിർ ഷഹാമിരിയനെ ഇൻഡ്യാക്കാർ ഓർത്തിരിക്കാനിടയില്ല. പക്ഷേ, അർമ്മേനിയക്കാർ മറന്നിട്ടില്ല.
അർമ്മേനിയൻ  വംശജനായിരുന്ന   ഷഹാമിർ ചെന്നെയിൽ താമസമാക്കിയ കച്ചവടക്കാരനായിരുന്നു.   നോഹയുടെ മകൻ ജാഫേത്തിന്റെ സന്തതി പരമ്പരകളാണ് എന്ന് വിശ്വസിക്കുന്ന  അർമ്മേനിയക്കാർ ചരിത്രത്തിൽ ഭൂരിപക്ഷ സമയത്തും  സ്വന്തമായി രാജ്യമില്ലാതെ അലയുന്നവരായിരുന്നു. ഇപ്പോൾ ലോകത്തിൽ ആകെയുള്ള 11 മില്യൺ അർമ്മേനിയക്കാരിൽ 3 മില്യൺ  മാത്രം അർമ്മേനിയയിൽ വസിക്കുന്നു. ബാക്കിയുള്ളവർ 76 രാജ്യങ്ങളിലെ ഡയസ്പോറകളിൽ ആയി ചിതറിപാർക്കുന്നു എന്ന് കണക്കുകൾ പറയുന്നു.
ഏതാണ്ട് അരസഹസ്രാബ്ദത്തോളം രാജ്യം രണ്ടായി വിഭജിക്കപ്പെട്ട്  പടിഞ്ഞാറെ പകുതി   ഒട്ടോമാൻ ഭരണത്തിലും കിഴക്കേ പകുതി പേർഷ്യൻ അധീനതയിലുമായിരുന്നു.  പേർഷ്യൻ അധീനതയിലായിരുന്ന നോർ ജോഗുവായിൽ ജനിച്ച ഷഹാമിർ 18 ആം നൂറ്റാണ്ടിലാണ്  മദ്രാസിലെത്തുന്നത്.  1772 ൽ ഷഹാമി ഇൻഡ്യയിൽ പ്രിന്റ് ചെയ്ത Snare of Glory എന്ന ഗ്രന്ഥം അർമ്മേനിയൻ  ഭരണഘടയുടെ പ്രാഗ് രൂപം ആയിരുന്നു അർമ്മേനിയൻ ചരിത്രകാരന്മാർ കരുതുന്നു. അർമ്മേനിയൻ ഭാഷയിലെ ലോകത്തിലെ തന്നെ ആദ്യ പ്രസിദ്ധീകരണമായ “അസ്തരാർ” പ്രിന്റ് ചെയ്തതും   മദ്രാസിൽ നിന്നുമായിരുന്നു.  അക്കാലത്ത് ശക്തമായ ഒരു അർമ്മേനിയൻ സമൂഹം മദ്രാസിലുണ്ടായിരുന്നു.  അർമ്മേനിയൻ പള്ളികളും  , കച്ചവടസ്ഥാപനങ്ങളും ഉണ്ടായിരുന്ന  മദ്രാസിലെ അർമ്മേനിയൻ തെരുവും പള്ളിയും ശവകുടീരങ്ങളും  ഇപ്പോഴും ശേഷിച്ചിരിക്കുന്നു.
18ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഇറാനെ തുരത്തി  ഒട്ടോമാൻ ഭരണകൂടം അർമ്മേനിയയുടെ മേൽപൂർണ്ണ അധികാരം നേടിയെടുത്തു.
20 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഓട്ടോമാൻ ഭരണകർത്താക്കളായിരുന്ന  യുവതുർക്കികൾ  നടത്തിയ അർമ്മേനിയൻ  വംശഹത്യയിൽ ഏതാണ്ട്  90% അർമ്മേനിയക്കാരും കൊല്ലപ്പെട്ടു. ശേഷിക്കുന്നവർ പലായനം ചെയ്തു.  ഒന്നാം ലോക മഹായുദ്ധാനന്തരം  ഓട്ടോമാൻ ഭരണകൂടം ഇല്ലാതെ ആയി, റിപ്പബ്ളിക് ഓഫ് തുർക്കി നിലവിൽ വന്നു. അതോടൊപ്പം അർമ്മേനിയയും സ്വന്ത്രമായി- പക്ഷേ,  ചുരുക്കം വർഷങ്ങള്ളിൽ  റഷ്യയുടെ അധീനതയിലായ അർമ്മേനിയ സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ളിക് ആയി മാറി. 1991 വരെ ആ നില തുടർന്നു. കാർഷിക രാജ്യമായിരുന്ന അർമ്മേനിയ വ്യാവസായിക പുരോഗതിനേടിയത് അക്കാലത്താണ്.  സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായപ്പോൾ അർമ്മേനിയ  വീണ്ടും സ്വതന്ത്രമായി-1995 ൽ ഒരു പൊതു റഫറണ്ഡത്തിലൂടെ പരമാധികാര റിപ്പബ്ളിക് ആയി പ്രഖ്യാപിക്കപ്പെട്ട അർമ്മേനിയക്ക് ഒരു ഭരണഘടന നിലവിൽ വന്നു.  223 വർഷങ്ങൾക്ക് മുൻപ് ചെന്നെയിൽ പ്രസിധീകരിച്ച  Snare of Glory എന്ന ഗ്രന്ഥം ആണ് അർമ്മേനിയൻ ഭരണഘടനയുടെ ആധാരം.  ഷഹാമിർ ഷഹാമിരിയൻ എഴുതിയ  അർമ്മേനിയൻ സമൂഹത്തിന്റെ പൊതുഭരണം എങ്ങിനെ ആയിരിക്കണം എന്ന് നിർവചിച്ചിരിക്കുന്ന 521 ആർട്ടിക്കിളുകൾ  ഉൾപ്പെട്ട Snare of Glory  പ്രിന്റ് ചെയ്തത് ചെന്നെയിൽ ആണെന്നതാണ് അർമ്മേനിയൻ ഭരണഘടനയും ഇൻഡ്യയും തമ്മിലുള്ള ബന്ധം!
ആർഷഭാരതികൾക്ക് അസ്കിത ഉണ്ടാക്കുന്നചില വിവരങ്ങളും അർമ്മേനിയൻ പാണന്മാർ പാടി നടക്കുന്നുണ്ട്. ബി സി 127 മുതൽ അർമ്മേനിയയിലെ ചില പ്രവിശ്യകൾ ഇൻഡ്യൻ കോളനികൾ ആയിരുന്നുവത്രേ. ലോകത്തിലൊരിടത്തും ഇൻഡ്യൻ കോള നികൾ ഇല്ലായിരുന്നു എന്നാണല്ലോ സോ-കോൾഡ് ആർഷഭാരതികളുടെ പ്രചാരണം.  നോർത്ത് ഇൻഡ്യയിൽ നിന്നു അർമ്മേനിയയിൽ എത്തിയ ദേവമിത്ര , കിസാനേ എന്നീ രണ്ട് രാജകുമാരന്മാർ ക്ഷേത്രങ്ങൾപണിയുകയും  മത പ്രചരണം നടത്തുകയും ചെയ്തുവത്രേ. പിന്നീട് ഗ്രിഗറി -ദി ഇലുമിനേറ്റർ ക്രിസ്തുമത പ്രചരിപ്പിച്ചപ്പോൾ   ഇൻഡ്യൻ രാജകുമാരന്മാരുടെ പിൻഗാമികളുമായി യുദ്ധമുണ്ടായി  എന്ന്    Journal of the Royal Asiatic Society of Great Britain and Ireland (By Royal Asiatic Society of Great Britain and Ireland  പേജ് 313) ൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.  ഏഡി 301 ൽ ലോകത്തിലെ   ആദ്യ ക്രിസ്ത്യൻ രാജ്യമായി അർമ്മേനിയ പ്രഖ്യാപിക്കപ്പെടുന്നതിനു മുൻപ് ഹിന്ദുക്ഷേത്രങ്ങൾ തകർക്കപ്പെടുകയും  എല്ലാവരും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തുവ”ത്രേ.”
ഗ്രിഗറി-ദി ഇലുമിനേറ്ററിന്റെ ശിഷ്യൻ സേനാബ് സിറിയക് ഭാഷയിൽ എഴുതിയ കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് മേല്പറഞ്ഞ പുസ്തകത്തിൽ ഈ വിവരം ഉൾക്കൊള്ളിച്ചിരിക്കുന്നത്.  പക്ഷേ, ബി സി 127  ൽ ഹിന്ദു മതം എന്നൊരു മതം ഇൻഡ്യയിൽ പോലുമില്ലായിരുന്നു എന്ന് അർമ്മേനിയൻ ചരിത്രകാരന്മാർക്ക് അറിയില്ലെന്ന് തോന്നുന്നു.
ക്നാനായ സസ്രാണികൾക്കും അത്ര ശുഭകരമല്ലാത്ത വാർത്തകൾ  ആ “വെളുത്തേനാർ” നാട്ടിൽ  പ്രചരിക്കുന്നുണ്ട്.  തോമസ് കാനാ (ക്നായി തൊമ്മൻ) ഏ ഡി 780 ൽ  പേർഷ്യയിൽ നിന്നും യാത്ര തിരിച്ച അർമ്മേനിയൻ കച്ചവടക്കാരനായിരുന്നുവ “ത്രെ.”
ഉറഹാ മെത്രാനും  4 പട്ടക്കാരും ഉൾപ്പെട്ട  7 ഇല്ലം,  72 കുടുംബം,  ക്നായി തൊമ്മന്റെ നേതൃത്വത്തിൽ    സിറിയയിൽനിന്നും  കപ്പൽ തുഴഞ്ഞ് കേരളത്തിൽ എത്തി എന്ന മലയാളി  തെക്കുംഭാഗരുടെ വീരചരിതം  അർമ്മേനിയൻ ചരിത്രപ്രകാരം ശുദ്ധ ഭോഷ്ക് ആണ്.  ക്നാനായക്കാർ  അബ്രാഹാമിന്റെ സന്തതി പരമ്പരയിൽ പെട്ട യഹൂദാപിന്തുടർച്ചയിൽ പെട്ടവരാണെന്ന അവകാശവാദവും അർമ്മേനിയൻ ചരിത്രപ്രകാരം വെറും പൊകയാണ്.
നോഹയുടെ ഒന്നാമത്തെ പുത്രൻ ശേമിന്റെ ഒൻപതാമത്തെ തലമുറയിലാണ് അബ്രഹാം ജനിക്കുന്നത്. അതേസമയം അർമ്മേനിയൻ ചരിത്രപ്രകാരം ക്നായി തൊമ്മൻ  നോഹയുടെ മൂന്നാമത്തെ പുത്രൻ ജാഫേത്തിന്റെ പിന്തുടർച്ചക്കാരനാണ്.

Written By Saji Markose

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ