'ജെയ്സണ്‍സ് വാട്ടര്‍ ടാപ്പ് '(Waste not water tap)

Share the Knowledge

വെള്ളം അമൂല്യമാണെന്നും അത് പാഴാക്കരുതെന്നും ഭാവിയില്‍ വെള്ളമില്ലാത്ത ഒരു കാലമുണ്ടാകാമെന്നുമുള്ള തിരിച്ചറിവ് വളരെ വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ ചിലരില്‍ ഉണ്ടായിരുന്നു . അതിന് കേരളത്തില്‍ നിന്നുള്ള ഒരു തെളിവായി ‘ജെയ്സണ്‍സ് വാട്ടര്‍ ടാപ്പ് ‘(Waste not water tap) കണക്കാക്കാവുന്നതാണ്‌
ജെയ്സണ്‍സ് വാട്ടര്‍ ടാപ്പെന്നു കേള്‍ക്കുമ്പോള്‍ അതെത് വാട്ടര്‍ ടാപ്പെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാവാം . ട്രെയിനുകളില്‍ കണ്ടിട്ടില്ലേ കീഴ്ഭാഗം മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ വെള്ളം വരുന്ന തരം ടാപ്പുകള്‍ അവ തന്നെ

തിരുവനന്തപുരത്തു നിന്നും ഉണ്ടായി ലോകം മുഴുവന്‍ പ്രചാരം ലഭിച്ച ഒരു കണ്ടു പിടിത്തമാണ് ജെയ്സണ്‍സ് വാട്ടര്‍ ടാപ്പ്. ജെ പി സുബ്രഹ്മണ്യ അയ്യര്‍ കരമനയിലെ തന്‍റെ ചെറു ഫാക്ടറിയില്‍ നിര്‍മ്മിച്ചു തുടങ്ങിയ ഈ ഉത്പന്നം ‘ഹൈഡ്രോ പ്ലാന്‍ ‘ എന്നാ ജര്‍മ്മന്‍ കമ്പനി യൂറോപ്പില്‍ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി .ഇന്ത്യയില്‍ ഇന്ന് ഇതിന് പ്രചാരം കുറവാണെങ്കിലും റെയില്‍വേ ഇന്നും ഇതിനെ പരമാവധി പ്രയോജനപ്പെടുത്തുന്നു . ഇന്ന് മുകള്‍ഭാഗം കറങ്ങുന്ന തരത്തിലുള്ള ടാപ്പുകള്‍ ടൈറ്റ് ചെയ്യാന്‍ മറന്നാല്‍ വെള്ളം പാഴാവുന്ന ന്യുനത ഉള്ളവയാണ് . ജെയ്സണ്‍സ് ടാപ്പ് ഭൂഗുരുത്വാകര്‍ഷണത്താല്‍ തനിയെ അടഞ്ഞ് വെള്ളം പാഴാവുന്നത് ഒഴിവാക്കുന്നു.

BY  Biju K M Udinur

http://www.thehindu.com/society/Innovators-and-patent-holders/article17034917.ece

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ