ജൂത ശാസനം: ജൂത മാപ്പിളമാരുടെ മാഗ്നാകാർട്ട

Share the Knowledge

ജോസഫ് റബ്ബാൻ എന്ന യഹൂദവർത്തകപ്രമാണിക്ക് ചുങ്കവും മറ്റു നികുതികളും സ്വന്തമായി പിരിച്ചെടുക്കാനുള്ള അവകാശത്തിനും 72 പ്രത്യേകാവകാശങ്ങൾക്കും ഒപ്പം വാണിജ്യ ഗ്രാമമായ അഞ്ചുവണ്ണവും പിന്തുടർച്ചാവകാശമായി അനുവദിച്ചുകൊടുത്തുകൊണ്ട് ചേരചക്രവർത്തി ഭാസ്‌ക്കര രവി ഒന്നാമൻ AD 1000-മാണ്ടിൽ നൽകിയ ചെപ്പേടാണ് ജൂത താമ്രശാസനം (Jewish copper plate). കൊച്ചി ജൂതരുടെ പാരമ്പര്യ വിശ്വാസപ്രകാരം AD 379 ലാണ് ശാസനം നല്കിയത്. ജൂതസമുദായത്തിന് വ്യാപാര -സാമൂഹ്യരംഗങ്ങളിലുണ്ടായിരുന്ന പദവിയും പ്രാമാണ്യവും ഇതു വ്യക്തമാക്കുന്നുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. മട്ടാഞ്ചേരി ജൂതപ്പള്ളിയിൽ ശാസനം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

നികുതി പിരിക്കാനുള്ള അവകാശത്തിനു പുറമേ ജോസഫ് റബ്ബാന് അനുവദിച്ച 72 അവകാശങ്ങളിൽ പകൽവിളക്ക്, പഞ്ചവട്ടം, പഞ്ചവർണ്ണക്കുട, പഞ്ചവാദ്യം, പന്തൽവിതാനം, പരവതാനി, പല്ലക്ക് എന്നിവ ഉൾപ്പെട്ടിരുന്നു. വിവിധതരം നികുതികളുടെ ബാദ്ധ്യതയിൽ നിന്ന് ശാസനം അദ്ദേഹത്തെ ഒഴിവാക്കുന്നു. റബ്ബാനു പുറമേ അദ്ദേഹത്തിന്റെ മക്കളും, മരുമക്കളും, അനന്തരവരും, പിന്മുറക്കാരും സൂര്യ ചന്ദ്രന്മാർ ഉള്ളടെത്തോളം കാലം ഈ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായിരിക്കുമെന്നും ശാസനത്തിൽ പറയുന്നു.

ഭാസ്കരരവി ചക്രവർത്തി നൽകിയ ഈ ശാസനത്തിൽ താഴെപ്പറയുന്നവർ സാക്ഷികളായി ഒപ്പിട്ടിരിക്കുന്നു:-

വേണാട്ട് നാടുവാഴി ഗോവർദ്ധന മാർത്താണ്ഡൻ
വേമ്പലിനാട്ട് നാടുവാഴി കോത ചിരികണ്ടൻ
ഏറളനാട് നാടുവാഴി മനവേപാല മാനവീയൻ
വള്ളുവനാട് നാടുവാഴി രയിരൻ ചാത്തൻ
നെടുമ്പുരയൂർ നാടുവാഴി കോതരവി
കിഴക്കൻ പടത്തലവൻ മുരുകൻ ചാത്തൻ

വാമൊഴി സന്ദേശങ്ങളുടെ എഴുത്തിന്റെ ചുമതലക്കാരനായിരുന്ന വണ്ടലച്ചേരി കണ്ടൻ കുറുപ്പോളൻ ആണ് ശാസനം എഴുതിയതെന്നും അതിൽ പറയുന്നു.

അഞ്ചു നാടുവാഴികളും ഒരു പടത്തലവനും ചേർന്ന സാക്ഷികൾ, ഭാസ്കരരവിയുടെ യുദ്ധസമിതിയിലെ അംഗങ്ങൾ ആയിരുന്നിരിക്കാമെന്നും ശാസനത്തിനു പിന്നിൽ ഉണ്ടായിരിക്കാവുന്ന യുദ്ധകാല പരിതസ്ഥിയുടെ സൂചകമാകാം ഇതെന്നും എ.ശ്രീധരമേനോൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

2003 സെപ്റ്റംബർ 9 ന് അന്നത്തെ ഇസ്രയേൽ പ്രധാനമന്തി ഏരിയൽ ഷാരോണ്‍ ഇന്ത്യ സന്ദർശിച്ചപ്പോൾ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കെ. വി. തോമസ്‌ ജൂത ശാസനത്തിന്റെ പകർപ്പ് അദേഹത്തിനു സമ്മാനിച്ചിരുന്നു.

BY : Vipin Kumar

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ