സമുറായ് ഞണ്ടുകൾ

Share the Knowledge

ജീവികളുടെ സ്വാഭാവിക
പരിണാമ പ്രക്രിയയിൽ മനുഷ്യന്റെ ഇടപെടലിന്റെ ഉദാഹരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു ജീവിയാണ് സമുറായി സൈനികന്റെ രൂപ സാദൃശ്യമുള്ള പുറംതോടുള്ള ജപ്പാനിലെ സമുറായ് ഞണ്ടുകൾ അഥവാ ഹെയ്ക്ക് ഗാനി (Heikegani) ഞണ്ടുകൾ.
പ്രകൃതിയിൽ നടക്കുന്ന സ്വാഭാവിക തെരഞ്ഞെടുപ്പ് /നിർദ്ധാരണ ( Natural selection) ത്തിലൂടെയാണ് പരിണാമം പ്രവർത്തിക്കുന്നത്. അതിന് ലക്ഷക്കണക്കിന് വർഷങ്ങളുടെ സമയദൈർഘ്യം ആവശ്യമാണ്. എന്നാൽ മനഷ്യരുടെ പ്രത്യേക ലക്ഷ്യം വച്ചുള്ള ഇടപെടലോ അലക്ഷ്യമായ ഇടപെടലോ സ്വാഭാവികമല്ലാത്ത നിർദ്ധാരണത്തിനു കാരണമാകാം. അതിന് ദീർഘമായ കാലയളവ് ആവശ്യമില്ല. ഈ ഇടപെടലിലൂടെ ചെറിയ കാലയളവിൽ തന്നെ ജീവികളുടെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും വലിയ പരിണാമം ഉണ്ടാക്കാൻ സാധിക്കും അങ്ങനെ പുതിയ ജീവികൾ തന്നെ ഉണ്ടാകാം.

natural selection വളരെ പെട്ടന്ന് ദഹിക്കാത്തവർക്ക് വേണ്ടി കാൾ സാഗൻ (Carl Sagan ) എന്ന ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ പ്രശസ്ത ടെലിവിഷൻ സീരിയലായ Cosmos: A Personal voyage ന്റെ രണ്ടാം എപ്പിസോഡിൽ സമുറായി ഞണ്ടുകളെ ഉദാഹരണമായി എടുക്കുന്നതോടെയാണ് അവ പരിണാമ ശാസ്ത്രത്തിൽ താൽപ്പര്യമുള്ളവരുടെയിടയിൽ പ്രസിദ്ധിയാർജിക്കുന്നത്. ജപ്പാനിലെ ഒരു ഇതിഹാസ സ്വഭാവമുള്ള The tale of the Heike
എന്ന ഗ്രന്ഥത്തിലെ
കഥ ഇങ്ങനെയാണ്.

ജപ്പാനിൽ പതിമൂന്നാം നൂറ്റാണ്ടിൽ Taira (Heike )എന്ന ഗോത്രവും minamoto ( Genji) തമ്മിൽ ഒരു കടൽ യുദ്ധം നടന്നു.(Battle of Dan – no-ura) Heike ഗോത്രത്തെ നയിച്ചത് Antoku എന്നു പേരുള്ള വെറും7 വയസ്സുള്ള ചക്രവർത്തിയും മുത്തശ്ശിയുമാണ്.Genji കൾ Heike ഗോത്രത്തെ തോൽപിച്ചു.ശത്രുക്കൾക്ക് കീഴടങ്ങുന്നതിനു പകരം Heike ഗോത്രത്തിലെ അവശേഷിച്ച ഏതാനും പേരും ചക്രവർത്തിയും മുത്തശ്ശിയുംജപ്പാനിലെ shimonoskey കടലിടുക്കിൽ മുങ്ങി മരിച്ചു.
ദാരുണമായ ഈ അന്ത്യം പിന്നീട് മിത്തുകളായും കഥകളായുംഉത്സവങ്ങളായി പോലും ജപ്പാനിൽ നിലകൊണ്ടു.കടലിലുള്ള മത്സ്യ മായും ഞണ്ടായും അവരുടെ പ്രേതങ്ങൾ പുനർജനിച്ചേക്കാം എന്ന വിശ്വാസവും അതോടെ ജനിച്ചു. ജപ്പാനിൽ ഇപ്പോൾധാരാളമായി കാണപ്പെടുന്ന സമുറായ് ഞണ്ടുകൾ (Heikegani) മരിച്ച ഹെയ്ക്കുകളുടെ പുനർജൻമമാണത്രേ!

ഇവിടെ നിർദ്ധാരണം എങ്ങനെ പ്രവർത്തിച്ചുവെന്ന് നോക്കാം.
ഞണ്ടുകളുടെ പുറംതോടിൽ പല തരത്തിലുള്ള കോറിയിടലുകൾ കാണാം. യാ ദ്യശ്ചികികമായി ഏതെങ്കിലും ഒരു ഞണ്ടിന്റെ പുറം തോടിലെ വരകൾക്ക് കടലിൽ മുങ്ങിമരിച്ച സമുറായി സൈനികന്റെ വിദൂര സാമ്യം ഉണ്ടായാൽ ആ ഞണ്ടിനെ ഭക്ഷിക്കാൻ ആരും തയ്യാറാകില്ല .സ്വാഭാവികമായും മീൻപിടുത്തക്കാരൻ ഞണ്ടിനെ തിരികെ കടലിൽ വിടും. ഈ തിരിച്ചു വിടലാണ് ഇവിടത്തെ ആദ്യത്തെ നിർദ്ധാരണം അല്ലെങ്കിൽ അരിച്ചെടുക്കലിന്റെ ആരംഭം.കാലക്രമേണ കടലിൽ അത്തരം ഞണ്ടുകളുടെ എണ്ണം കൂടുന്നു. അതായത് സമുറായ് രൂപസാമ്യമുള്ള ഞണ്ട് ഒഴിവാക്കപ്പെടുന്നു.മറ്റു ഞണ്ടുകൾ ഭക്ഷിക്കപ്പെടുന്നു. സമുറായ് ഞണ്ടിന് അതിജീവിക്കാനുള്ള സാധ്യത കൂടുന്നു. സമുറായ് ഞണ്ട് മറ്റു ഞണ്ടുകളുമായ് ഇണ ചേർന്ന് തന്റെ ജീൻ നിലനിർത്തുന്നു. അടുത്ത തലമുറയിലും സമുറായ് ജീനുള്ള ഞണ്ടുകൾ ഒഴിവാക്കപ്പെടുന്നു.മറ്റുള്ളവ ഭക്ഷിക്കപ്പെടുന്നു.കാലക്രമേണ സമുറായ് രൂപമുള്ള ഞണ്ടുകൾ എന്ന വലിയ വിഭാഗം തന്നെ ഉണ്ടായിത്തീരുന്നു!

പരിണാമത്തിൽ ഇടപെട്ട്
മനുഷ്യൻ കാട്ടു ചെന്നായയെ പലതരത്തിലുള്ള നാട്ടു നായകളാക്കിയതും കാട്ടു പൂച്ചയെ അരുമയായ വീട്ടുപൂച്ചക്കളാക്കിയതും കാട്ടു ചെടികളെ നിർദ്ധാരണം ചെയ്ത് കാലക്രമേണ മികച്ച ധാന്യങ്ങൾ നൽകുന്ന നല്ല ചെടികളാക്കി മാറ്റിയതും പരിണാമത്തിന്റെയും പ്രകൃതി നിർദ്ധാരണത്തിന്റെയും തത്വങ്ങൾ ഉപയോഗിച്ചതിലൂടെയാണ്. നാം കഴിക്കുന്ന ഭക്ഷ്യധാന്യങ്ങൾ പഴങ്ങൾ പച്ചക്കറികൾ തുടങ്ങിയവയെല്ലാം ഈ ഇടപെടലിന്റെ ഭാഗമായുള്ള അരിച്ചെടുക്കലിന്റെ ഫലമായുണ്ടായതാണ്. ഈ അരിച്ചെടുക്കൽ തന്നെയാണ് natural selection.
ഇതു മനുഷ്യൻ പ്രകൃതിയിൽ ഇടപെട്ടു നിർദ്ധാരണം നടത്തുന്നതിന്റെ ഉദാഹരണങ്ങൾ. നൂറോ ആയിരമോ വർഷങ്ങൾ കൊണ്ട് ഇത്രത്തോളം മാറ്റം ഉണ്ടാകുന്നുവെങ്കിൽ ബില്യൺ കണക്കിനു വർഷങ്ങളിലൂടെ സ്വാഭാവിക നിർദ്ധാരണം വഴി പരിണാമം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.!

വിശ്വാസത്തിന്റെ മുൻവിധികൾ മാറ്റി വെച്ച് ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കൂ. പരിണാമവും, സ്വാഭാവിക തെരഞ്ഞെടുപ്പും, ബോധപൂർവമോ അല്ലാതെയോ മനുഷ്യന്റെ ഇടപെടലിന്റെ ഭാഗമായുണ്ടാകുന്ന നിർദ്ധാരണങ്ങളും എങ്ങും കാണാം! അതിലൊന്നു മാത്രമാണ് സമുറായ് ഞണ്ടുകൾ!

By : V.K. Vinod

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ