വുഷേ ഇൻസിഡെന്റ്

Share the Knowledge

“പരിഷ്കൃതമായ ” ഒരു സമൂഹത്തിന്റെ കടന്നു കയറ്റത്തിൽ എപ്പോളും കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കേണ്ടി വന്ന് ഒരു പക്ഷെ സ്വന്തം ഐടന്റിടി പോലും നഷ്ടപ്പെടെണ്ടി വരുന്നവരാണ് ആദിവാസികൾ അല്ലെങ്കിൽ അബോറിജിൻസ്. അമേരിക്കയിലെ റെഡ് ഇന്ത്യൻസ് , ആസ്ട്രേലിയയിലെ അബോറിജിൻസ് എന്നിവരൊക്കെ ഇത് അനുഭവിച്ചതാണ്‌. എന്തിനേറെ , ഇന്നും അട്ടപ്പാടിയിലെയും അഗളിയിലെയും ആദിവാസികൾ വരെ “പരിഷ്കൃത” സമൂഹത്തിന്റെ കടന്നു കയറ്റം അനുഭവിക്കുന്നു. അവർ നേരിടുന്ന ചൂഷണം മാറ്റി നിർത്തിയാൽ പോലും, അവരെ അവരുടെ രീതികളും ആചാരങ്ങളും ജീവിത ശൈലിയുമായി ജീവിക്കാൻ അനുവദിക്കണോ, അതോ പരിഷ്കൃത സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാൻ ശ്രമിക്കണോ എന്നത് ഒരു ചർച്ചാ വിഷയം ആണ്.
ഒന്നാം ചൈന-ജപ്പാൻ യുദ്ധത്തിന്റെ അവസാനം 1895 ഇൽ ശിമോനോസേകെ ഉടമ്പടിയോടെ തൈവാൻ ചൈനയുടെ കയ്യിൽ നിന്നും ജപ്പാന് ലഭിച്ചു. ഇതിനെതിരെ തായ് വാനീസ് ജനത പല തവണ സായുധ പ്രതിരോധങ്ങൾ സംഘടിപ്പിച്ചു എങ്കിലും എല്ലാം ജപ്പാനീസ് ജനത അടിച്ചമർത്തി. കാലക്രമേണ സായുധ സമരങ്ങൾ രാഷ്ട്രീയ മുന്നെട്ടങ്ങൾക്ക് വഴി മാറി. അത് പോലെ തന്നെ തായ് വാനീസ് ജനതയ്ക്ക് ഭരണത്തിലും ഉദ്യോഗത്തിലും മറ്റും കൂടുതലായി പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു. എങ്കിലും തായ് വാനിലെ ആദിവാസി സമൂഹങ്ങളുടെ കാര്യം വ്യത്യസ്തമായിരുന്നു. അവരെ സാധാരണ തായ് വാനീസ് മനുഷ്യരെ പോലെയല്ലാതെ കിരാതർ (സാവേജസ്) എന്നായിരുന്നു വിളിച്ചിരുന്നതും ആ പേര് പോലെ തന്നെ ഒരു താഴ്ന്ന ലെവൽ ആള്ക്കാരായാണ് അവരെ കരുതിയിരുന്നതും. നാച്ചുറൽ റിസോഴ്സസ് ധാരാളം ഉണ്ടായിരുന്ന മല നിരകളിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. അവ കൈക്കലാക്കാനായി സർക്കാർ ഇവരെ സമതലങ്ങളിലേക്ക് കൊണ്ട് പോകാൻ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. ഇവരുടെ ആയുധങ്ങൾ പിടിചെടുക്കപ്പെട്ടു, നായാട്ട് (അത് ഇവർക്ക് ഒരു ആചാരം കൂടിയായിരുന്നു) നിരോധിക്കപ്പെട്ടു. ഏതൊരു കൊളോണിയൽ ശക്തിയെ പോലെയും തങ്ങളുടെ അധികാരം ഉറപ്പിക്കാൻ ജപ്പാൻകാർ കണ്ട മാർഗം ഡിവൈഡ് ആൻഡ് റൂൾ തന്നെയായിരുന്നു.. ഗോത്രങ്ങളെ തമ്മിൽ അടിപ്പിക്കുക , അങ്ങനെ ഇവരെയെല്ലാം തങ്ങളുടെ വരുതിയിൽ വരുത്തുക എന്ന മാർഗം.
നഷ്ടപ്പെടുന്ന തങ്ങളുടെ അധികാരങ്ങളിലും , രണ്ടാം കിട പൌരന്മാർ ആയി ജീവിക്കേണ്ടി വരുന്നതിലും തങ്ങളുടെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും പോലും വിദേശികൾ കൈ കടത്ത്തുന്നതിലും, ബലമായി ജോലി ചെയ്യിപ്പിക്കുന്നതിലും പല ആദിവാസികളിലും പകയും രോഷവും പുകഞ്ഞു കൊണ്ടിരുന്നു. അവരുടെ പ്രധാന ഗോത്രങ്ങളിൽ ഒന്നായ ക്ടായ ഗോത്രത്തിന്റെ ശക്തൻ ആയ തലവൻ ആയിരുന്നു മൂനാ റുടാവോ . ഇദ്ദേഹത്തിന്റെ മകനായ ദാഹോ മോനാ യുടെ വിവാഹ വിരുന്നിൽ അത് വഴി പട്രോളിങ്ങിനു വന്ന ഒരു ജപ്പാൻ പട്ടാളക്കാരന് ദാഹോ മോനാ എലലവരുടെയും മുന്നില് വെച്ച് വിവാഹത്തിന്റെ സല്ക്കാര മദ്യം കൊടുക്കാൻ വിളിച്ചു. ബലി കൊടുക്കപ്പെട്ട മൃഗങ്ങളുടെ രക്തം ദാഹോ മോണയുടെ കയ്യിൽ ഉണ്ടെന്നു പറഞ്ഞു പോലീസുകാരൻ ഇത് നിരസിക്കുകയും തുടർന്ന് ഇവർ തമ്മിൽ കയ്യാങ്കളി ആവുകയും ചെയ്തു. ഇതിനെ തുടർന്ന് മൂനാ റുടാവോ നേരിൽ ചെന്ന് പോലീസുകാരനോട്‌ ഖേദം പ്രകടിപ്പിച്ചെങ്കിലും അത് കൂട്ടാക്കാതെ പോലീസുകാരൻ മൂനാ റുടാവോ യെ അപമാനിച്ചു. തങ്ങളുടെ ഗോത്ര തലവൻ നേരിട്ട് ചെന്ന് ഖേദം പ്രകടിപ്പിച്ചിട്ടും അപമര്യാദയായി പെരുമാറിയ ഈ സംഭവം ആദിവാസികളിൽ വൻ രോഷം സൃഷ്ടിക്കുകയും ജീവനേക്കാൾ വലുത് അന്തസാണ് അത് കൊണ്ട് നമ്മൾ തിരിച്ചടിച്ചേ പറ്റൂ എന്ന തീരുമാനത്തിൽ എത്തിക്കുകയും ചെയ്തു.
1930 , ഒക്ടോബർ 27 നു വുഷേ ഭാഗത്തുള്ള ജപ്പാൻകാർ എല്ലാം അവിടുത്തെ എലിമെന്ററി സ്കൂളിലെ അത് ലെറ്റിക് മീറ്റിന് എത്തിയിരുന്നു. പക്ഷെ ആ ദിവസം അതി രാവിലെ മൂനാ റുടാവോ , മുന്നൂറു പോരാളികളോട് കൂടി സമീപത്തുള്ള ജപ്പാനീസ് പോലീസ് സ്റെഷനുകൾ എല്ലാം ആക്രമിക്കുകയും അവരെ എല്ലാം കൊല്ലുകയും ആയുധങ്ങൾ പിടിച്ചടക്കുകയും ചെയ്തു. രാവിലെ ഇവർ ഈ ആയുധങ്ങളുമായി എലിമെന്ററി സ്കൂളിൽ എത്തുകയും ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ജപ്പാന്കാരായ എല്ലാവരെയും അവർ വധിച്ചു..സ്ത്രീകളെയും കുട്ടികളെയും പോലും അവർ വെറുതെ വിട്ടില്ല. മൊത്തം 134 ജപ്പാൻകാർ ഈ ആക്രമണത്തിൽ മരിച്ചു. ജപ്പാൻ സൈന്യം വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഈ 300 പേർക്കെതിരെ 2000 പേർ വരുന്ന സൈന്യം ആണ് എത്തിയത്.. എങ്കിലും മൂനാ റുടാവോ യുടെ സൈന്യം കഠിനമായ ഒരു പ്രതികരണം ആണ് നല്കിയത്.. മലകളിലേക്ക് പിൻ വലിഞ്ഞു , ഗെറില്ലാ അക്രമനങ്ങളിലൂടെ അവർ ജപ്പാൻ സൈന്യത്തിന് കനത്ത നാശ നഷ്ടങ്ങൾ വരുതിക്കൊണ്ടിരുന്നു. ചെറിയ ഒരു സൈന്യത്തിന്റെ ഇത്ര രൂക്ഷമായ പ്രതികരണം ജപ്പാനീസ് സൈന്യത്തിന് ഒരു പ്രെസ്റ്റീജ് ഇഷ്യൂ ആയി മാറി. ആധുനിക യുദ്ധ ഉപകരണങ്ങൾ ഉപയോഗിച്ചിട്ടും ഇതര ഗോത്രങ്ങളുടെ കൂട്ട് പിടിച്ച് ഇവരെ അക്രമിച്ചിട്ടും ഇവരുടെ ഭീഷണി ഇല്ലാതാക്കാൻ ജപ്പാന് കഴിഞ്ഞില്ല… ഈ 300 പേർക്ക് വേണ്ടി വ്യോമ സേനയെ ഉപയോഗിക്കേണ്ട ഗതികേട് വരെ ജപ്പാന് വന്നു. അവസാന കയ്യെന്ന നിലയിൽ ഗോത്ര വർഗക്കാരുടെ കാട്ടിലെ താവളങ്ങളിൽ മസ്റ്റാർഡ് ഗ്യാസ് ബോംബുകൾ വരെ ജപ്പാന് ഉപയോഗിക്കേണ്ടി വന്നു.. അങ്ങനെ ഗോത്ര സേനയുടെ അംഗ സംഘ്യ പതിയെ പതിയെ കുറഞ്ഞു വന്നു, മൂന രുടാവോ യും അദ്ദേഹത്തിന്റെ പല കൂട്ടാളികളും ആത്മഹത്യ ചെയ്യുകയും ചെയ്തു. ശത്രുവിന്റെ പിടിയില അകപ്പെടുന്നതിനേക്കാൾ നല്ലത് ആത്മഹത്യ ആണെന്നുള്ള ആചാര പ്രകാരം ആയിരുന്നു അത്. അങ്ങനെ അവസാനം യുദ്ധത്തിൽ മൊത്തം 644 ആദിവാസികൾ മരിച്ചിരുന്നു, അതിൽ 290 പേരും ആത്മഹത്യ ചെയ്തതായിരുന്നു.
ആദിവാസികളുടെ കലാപം അടിച്ചമാര്തുന്നതിൽ സൈന്യം വിജയിച്ചു എങ്കിലും ജപ്പാനിൽ ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.. ആദിവാസികലോടുള്ള ജപ്പാൻ ഭരണ കൂടത്തിന്റെ രാണ്ടാം കിടക്കാർ എന്ന നിലയിലുള്ള സമീപനം, ലോക്കൽ കലാപങ്ങളെ അടിച്ചമർത്താൻ സ്വീകരിച്ച ക്രൂരമായ നടപടികൾ എന്നിവയെല്ലാം വിമർശന വിധേയമായി..

 

ഇതോടു കൂടി ജപ്പാന്റെ നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നു. ആദിവാസികളെയും അവർ സാധാരണ പൗരന്മാരായി പരിഗണിക്കാൻ തുടങ്ങി.. ആദിവാസി കുട്ടികള്ക്ക് മറ്റു തായ് വാനീസ് , ജപ്പാനീസ് കുട്ടികളെ പോലെ തന്നെ വിദ്യാഭ്യാസം കൊടുക്കാനും മുഘ്യ ധാരയിൽ അങ്ങനെ ഇടം കൊടുക്കാനുമായുള്ള ശ്രമങ്ങളും ഇതോടെ തുടങ്ങി..
സീദിക് ബേൽ – വാറിയെഴ്സ് ഓഫ് ദി റെയിൻബോ എന്നാ തായ് വാനീസ് ചിത്രം മുകളിൽ പറഞ്ഞ വുഷേ ഇന്സിടെന്റ്റ് നെ ആധാരമാക്കി എടുത്ത സിനിമയാണ്. രണ്ടു പാർട്ട് ആയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. തായ് വാൻ സിനിമയിലെ ഏറ്റവും ചെലവ് കൂടിയ സിനിമയാണ് ഇത്. അതി മനോഹരമായ ഒരു സിനിമ എന്ന് പറയാതിരിക്കാൻ പറ്റില്ല. ഒന്നാന്തരം ക്യാമറാ , മിക്കവാറും ഭാഗങ്ങൾ എല്ലാം തന്നെ മനോഹരവും അതെ സമയം ഭീതിദവും ആയ കാടുകളിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ധാരാളം ഫൈറ്റ് സീനുകൾ ഉണ്ട്,പ്രത്യേകിച്ചും ഗെരില്ലാ വാർ ഫെയർ മോഡലിൽ ഉള്ളത്.. സംഘട്ടന രംഗങ്ങൾ ലോക നിലവാരത്തിൽ ഉള്ളവയാണ്.. മിക്കവാറും അമേച്വർ ആര്ടിസ്റ്റ് കളെയാണ് ഒതെന്റിസിടിക്കായി കാസ്റ്റ് ചെയ്തിരിക്കുന്നത്.. മൂനാ രുടാവോ ആയി അഭിനയിക്കുന്ന നടന്റെ അഭിനയം ഒന്നാന്തരം ആണ്. എടുത്തു പറയേണ്ട വേറൊരു കാര്യം ആദിവാസികളുടെ ഗാനങ്ങൾ  ഈ ചിത്രത്തിൽ ഉപയോഗിചിരിക്കുന്നതാണ്. .മനോഹരമായ ഗാനങ്ങൾ , മനോഹരമായ ബാക്ക് ഗ്രൌണ്ട് മ്യൂസിക്. ഒന്ന് കണ്ടു നോക്കുക, സമയം വെയ്സ്റ്റ് ആവില്ല എന്നതിന് ഞാൻ ഗ്യാരന്റി..

By  Subhash J George

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ