സിംഹം (Lion - Panthera leo)

Share the Knowledge

സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം. കടുവയ്ക്കു ശേഷം മാർജ്ജാര വർഗ്ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ് സിംഹങ്ങള്‍. ശക്തമായ ശരീരവും, ബലമുള്ള താടിയെല്ലും നീണ്ട കോമ്പല്ലുകളുമുള്ള സിംഹത്തിന് വലിയ ഇരകളെപ്പോലും വേട്ടയാടിപ്പിടിക്കാൻ സാധിക്കും. മഞ്ഞ മുതൽ കടുത്ത ബ്രൗൺ നിറം വരെ സിംഹങ്ങൾക്കുണ്ടാകാറുണ്ട്. ശരീരത്തിന്റെ അടിഭാഗം മുകൾഭാഗത്തെ അപേക്ഷിച്ച് ഇളം നിറമായിരിക്കും. വാലിന്റെ അറ്റത്തുള്ള രോമക്കൂട്ടം കറുപ്പുനിറത്തിലാണ്. സട ഇളം മഞ്ഞ മുതൽ കറുപ്പു വരെ നിറങ്ങളിൽ കാണപ്പെടുന്നു. സാധാരണ ആൺസിംഹത്തിന് 150 കിലോഗ്രാം മുതൽ 225 കിലോഗ്രാം വരെ ഭാരമുണ്ടാകും. പെൺസിംഹത്തിന് 120 മുതൽ 150 കിലോഗ്രാം വരെയും. ശരാശരി ഭാരം ആണിന് 181 കിലോഗ്രാമും പെണ്ണിന് 126 കിലോഗ്രാമുമാണ്. നീളം 5 അടി മുതൽ 8 അടി വരെ ആണിനും 4 അടി മുതല്‍ 5.9 അടി വരെ പെണ്ണിനും കാണാറുണ്ട്. ഉയരം ആണിന് 4 അടിയും പെണ്ണിന് 3 അടി വരെയുമാണ്. വാലിന് 70 മുതൽ 100 സെ.മീ വരെ നീളം ഉണ്ടായിരിക്കും. വാൽ അവസാനിക്കുന്നത് ഒരു കൂട്ടം രോമങ്ങളിലാണ്. മാർജ്ജാര വംശത്തിൽ സിംഹത്തിനു മാത്രമേ ഇങ്ങനെ വാലിന്റെ അറ്റത്ത് രോമക്കൂട്ടമുള്ളൂ. ജനിക്കുമ്പോൾ ഇത് ഉണ്ടാവില്ല 5 മാസം പ്രായമാകുമ്പോളാണ് വാലിന്റെ അറ്റത്തെ രോമവളർച്ച തുടങ്ങുക. 7 മാസമാകുമ്പോഴേക്കും ഇത് ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്നത്ര വളർച്ച കൈവരിച്ചിരിക്കും.

ഒരുകാലത്ത് കാടിനെ വിറപ്പിച്ചിരുന്ന കാനന രാജാക്കന്മാരായിരുന്ന ഇവര്‍ ഇന്ത്യയുടെ ആദ്യ ദേശീയ മൃഗംകൂടിയായിരുന്നു. എന്നാല്‍ ഇന്ന് ഇവയുടെ സ്ഥിതി നിലനില്‍പ് കഷ്ടത്തിലാണ്. ഇന്ത്യയിലും ആഫ്രിക്കയിലും മാത്രമാണ് ഇപ്പോള്‍ സിംഹങ്ങള്‍ അധിവസിക്കുന്നത്. അയ്യായിരം വര്‍ഷം മുമ്പുവരെ ലോകത്തിന്റെ എല്ലായിടത്തും സിംഹം ഉണ്ടായിരുന്നതായി ഫോസില്‍ പഠനങ്ങള്‍ തെളിയിക്കുന്നു. ആഫ്രിക്കയുടെയും യൂറേഷ്യയുടെയും ഒട്ടുമിക്ക സ്ഥലങ്ങളിലും പടിഞ്ഞാറൻ യൂറോപ്പ് മുതൽ ഇന്ത്യ വരെയും അമേരിക്കയിൽ യൂക്കോൺ മുതൽ പെറു വരെയും സിംഹങ്ങൾ വസിച്ചിരുന്നു.

സിംഹങ്ങൾ സമൂഹജീവികളാണ്, സിംഹക്കൂട്ടത്തെ പ്രൈഡ് എന്നു വിളിക്കുന്നു. പെൺസിംഹങ്ങളും (Lioness) സിംഹക്കുട്ടികളും (Cub) വളരെക്കുറച്ച് പൂർണ്ണവളർച്ചയെത്തിയ ആൺ സിംഹങ്ങളും അടങ്ങിയതാണ് ഒരു പ്രൈഡ്. പെൺസിംഹങ്ങൾ‍ കൂട്ടമായി വേട്ടയാടുന്നു. സിംഹങ്ങൾക്ക് 59കിമീ/മണിക്കൂർ വേഗത്തിൽ വരെ ഓടാൻ സാധിക്കും പക്ഷ ഇത്രയും വേഗത കുറച്ചു ദൂരം മാത്രമേ ലഭിക്കൂ. അതിനാല്‍ തന്നെ 30 മീറ്റർ വരെ ഇരയുടെ അടുത്ത് പതുങ്ങി ചെന്നെത്തിയിട്ടേ വേട്ട ആരംഭിക്കാറുള്ളൂ. ഒരേ ഇരയെത്തന്നെ പല ദിക്കിൽ നിന്നും പലസിംഹങ്ങൾ ഒരേ സമയം ആക്രമിക്കുന്നു. ഓടിച്ചെന്നു ഇരയുടെ പുറത്ത് ചാടി വീഴുകയാണ് സാധാരണ ആക്രമണതന്ത്രം. ഇരയുടെ കഴുത്തിൽ പിടിമുറുക്കി ചെറിയ ഇരകളാണെങ്കിൽ കഴുത്തൊടിച്ചും വലിയവയാണെങ്കിൽ ശ്വാസം മുട്ടിച്ചുമാണ് കൊല്ലുക. ശക്തമായ താടിയെല്ല് സിംഹങ്ങളെ ഇതിന് സഹായിക്കുന്നു.
വലിയ സസ്തനികളാണ് സിംഹങ്ങളുടെ ഇരകളിൽ പ്രധാനം. ആഫ്രിക്കയിൽ വിൽഡ്‌ബീസ്റ്റ്, ഇം‌പാല, സീബ്ര, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയും ഇന്ത്യയിൽ നീൽഗായ്, പലതരം മാനുകൾ എന്നിവയും സിംഹങ്ങൾക്ക് ഇരകളാണ്. പ്രകൃതിയിലെ പ്രധാനപ്പെട്ട വേട്ടയാടുന്ന മൃഗങ്ങളിൽ (Apex Predator) ഉൾപ്പെട്ട സിംഹം സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ല. എങ്കിലും ചില സാഹചര്യങ്ങളിൽ സിംഹങ്ങൾ നരഭോജികളായി മാറാറുമുണ്ട്.

വനത്തിൽ സിംഹങ്ങൾക്ക് 10 മുതൽ 14 വർഷം വരെയാണ് ജീവിതകാലം, എന്നാൽ മൃഗശാലയിലും അതു പോലുള്ള മറ്റു കൂട്ടിലിട്ടു വളർത്തുന്ന സാഹചര്യങ്ങളിലും 20 വർഷം വരെ സിംഹങ്ങൾ ജീവിക്കാറുണ്ട്. സിംഹങ്ങളെ ഇന്ത്യന്‍ സിംഹം, ആഫ്രിക്കന്‍ സിംഹം എന്ന് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഭൂലോകത്തെ കാടുകളെയെല്ലാം അടക്കി വാണിരുന്ന വനരാജാക്കന്മാര്‍ ഇന്ന് ആഫ്രിക്കയിലും ഇന്ത്യയിലുമായി ആകെ 1423 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ.ആഫ്രിക്കയില്‍ 900വും ഇന്ത്യയില്‍ 523ഉം. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 40 ശതമാനമാണ് കുറഞ്ഞത്. ആവാസവ്യവസ്ഥ നഷ്ടപ്പെടലും വേട്ടയാടലുമാണ് പ്രധാനകാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

ബാർബറി സിംഹം (Barbary Lion)

നമ്മളില്‍ പലരും സിംഹങ്ങളെ കണ്ടിട്ടുണ്ടാവാം. എങ്കിലും സിംഹങ്ങളില്‍ ഏറ്റവും വലിയ സിംഹവര്‍ഗ്ഗമായ ബാര്‍ബറി ഇനത്തില്‍ ഉള്ള സിംഹം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിട്ടു ഒരു നൂറ്റാണ്ട് ആകുന്നു. നല്ല നീളമുള്ള സടയാണ് ഇവരിലെ ആൺ സിംഹങ്ങളുടെ പ്രത്യേകത. അത് ദേഹത്ത് പകുതി വരെ വളരുകയും ചെയ്തിരുന്നു. മൂക്ക് മുതൽ വാലറ്റം വരെ പത്തടിയാണ് ശരാശരി. ഭാരം 227 കിലോഗ്രാമും. സിംഹങ്ങളിൽ ഏറ്റവും വലിയ വർഗ്ഗമായിരുന്ന ബാർബറി സിംഹം, അറ്റ്ലസ് ലയണ്‍ എന്നും ന്യൂബിയൻ ലയണ്‍ എന്നും അറിയപ്പെട്ടിരുന്നു. മൊറോക്കോ മുതൽ ഈജിപ്ത് വരെയാണ് ഇവ വിഹരിച്ചിരുന്നത്. 1850-ല്‍ ഇതിലെ അവസാനത്തേതും വെടിയേറ്റു വീണു. ഇവയില്‍ ചിലത് അമേരിക്കന്‍ മൃഗശാലകളില്‍ ജീവിച്ചിരുന്നു. 1920-ല്‍ അവയും ലോകത്തോട് വിട പറഞ്ഞു.

കേപ് ലയണ്‍ (Cape Lion- Panthera leo melanochaitus)

ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് പ്രദേശത്താണ് ഇവ വ്യാപകമായി കാണപ്പെട്ടിരുന്നത്. വന നശീകരണമാണ് ഇവയുടെ അന്ത്യത്തിന് ആക്കം കൂട്ടിയത്. 1860-ല്‍ വംശനാശം പൂര്‍ണമായി.

പേര്‍ഷ്യന്‍ സിംഹം (Persian lion – Panthera leo persica)

ടർക്കി മുതൽ ഇന്ത്യ വരെ കാണപ്പെട്ടിരുന്നു. എന്നാൽ വലിയ പ്രൈഡുകളും പകൽസമയത്തുള്ള ഇരതേടലും ഇവയെ വേട്ടക്കാർക്ക് എളുപ്പത്തിൽ കൊല്ലാൻ പറ്റുന്ന മൃഗങ്ങളാക്കി മാറ്റി.ഇന്ന് ഗുജറാത്ത് സംസ്ഥാനത്തെ ഗിർ വനത്തിൽ കഴിയുന്ന ഏകദേശം 300 എണ്ണം സിംഹങ്ങൾ മാത്രമാണ് ഈ ഉപവർഗ്ഗത്തിലുള്ളത്.

വനം കയ്യേറുന്ന മനുഷ്യന്‍റെ കുടിയേറ്റവും കാട്ടുതീ പോലുള്ള പ്രതിഭാസങ്ങളും കാരണം ഇവയുടെ ആവസവ്യസ്ഥ നശിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരുടെ വേട്ടയാടല്‍ കാരണവും വളരെ വലിയ രീതിയില്‍ സിംഹങ്ങള്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുന്നു. 19ആം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ ഇറാനിലും പലസ്തീനിലും മെസൊപ്പൊട്ടേമിയയിലും ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലെല്ലാം ഏഷ്യന്‍ സിംഹങ്ങളുമുണ്ടായിരുന്നു. പിന്നീട് വംശനാശം സംഭവിച്ചു. അതുകൊണ്ട് പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സമിതി (IUCN-International Union for conservation of Nature) ഗീര്‍ വനത്തിലെ സിംഹങ്ങളെ അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട ജന്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗുജറാത്തിലെ ജുനാഗധ് (Junagadh ) ജില്ലയില്‍ 1412 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന വനമേഖലയാണ് ഗീര്‍. 1960-ല്‍ സംരക്ഷിത വനമായി പ്രഖ്യാപിച്ചു. 1965-ല്‍ വന്യജീവി സങ്കേതമായി മാറിയതോടെ സിംഹങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. 1975-ല്‍ ദേശീയോദ്യാനമാക്കി.

അവലംബം : വിക്കി, മാതൃഭൂമി, ഐസിയുഎന്‍, മരിയഓണ്‍ലൈന്‍, സയന്റിഫിക് അമേരിക്കന്‍

By  :  Majeesh Ponnamma Chacko

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ