കരിമീൻ

കേരളത്തിന്റെ മീനാണു കരിമീൻ.

ഏക പത്നീ വ്രതക്കാരൻ. മാത്രമല്ല ഒരിക്കൽ ഇണയെ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും മറ്റൊരിണയെ സ്വീകരിക്കില്ല.
കരിമീൻ കുഞ്ഞുങ്ങൾ വളർന്ന് ഒരു പ്രായമായാൽ ഇണയുമായി കൂട്ടുചേർന്ന് നീന്തുന്നു. അതു കഴിഞ്ഞാൽ കൂടുകൂട്ടാനുള്ള ശ്രമങ്ങളായി.
എപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കാൻ പറ്റിയ തെളിഞ്ഞ വെള്ളമുള്ള പ്രദേശം കണ്ടു പിടിച്ച്, തങ്ങളുടെ ശക്തമായ ചുണ്ടുപയോഗിച്ച് മരത്തിന്റെ വേരോ അതുപോലുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു.
ഇനിയാണ് രസകരമായ വംശവർദ്ധനയ്ക്കുള്ള സംഗതി തുടങ്ങുന്നത്.

പെൺമത്സ്യം ഒരു മുട്ട വേരിൽ ഒട്ടിച്ചു വെയ്ക്കുകയായി. ഇതു കണ്ടു കൊണ്ട് നിൽക്കുന്ന ഭർത്താവ് ഒരു ബീജത്തെ അണ്ഡത്തിനു പുറത്ത് വിക്ഷേപിയ്ക്കുന്നു.
അടുത്ത മുട്ട ഭാര്യമത്സ്യം ഒട്ടിച്ചു വയ്ക്കുന്നു.
ഭർത്താവ് ബീജം ചേർത്തു വയ്ക്കുന്നു. ഒരു പ്രത്യേക സീക്വൻസിൽ ഇതു തുടരുന്നു.
അതു കഴിഞ്ഞാൽ രണ്ടു പേരും തങ്ങളുടെ മുട്ടകൾക്ക് കാവൽ നിൽക്കുകയായി. 15 ദിവസം ഭക്ഷണം തേടിപ്പോകാതെ നടത്തുന്ന ഈ ദീർഘതപസ്
കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതോടെ അവസാനിക്കുമെങ്കിലും ഒരാൾ ഭക്ഷണം തേടിപ്പോകുമ്പോൾ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ കാത്ത് ഒരാൾ കാവലിനുണ്ടാകും.
പരസ്പരം കാണാതിരിക്കുക എന്ന കാര്യം ഇവയ്ക്ക് ചിന്തിക്കാനേ വയ്യ.
അപ്പോഴാകും ‘ദുഷ്ടനായ മനുഷ്യന്റെ’ വലയിൽ ഇവരിലൊരാൾ കുടുങ്ങുക.
അതോടെ തന്റെ ഇണയെ ഓർത്ത് ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു കരിമീനായി മാറും.

പരിപാവനമായ ഭാര്യാഭർത്തൃ ബന്ധം പഠിപ്പിച്ചുതരുന്ന ഈ കരിമീനാണു കേരളത്തിന്റെ സ്വന്തം മീൻ.

ഇനി ഓരോ കരിമീനും എടുത്ത് കറു മുറാ കടിക്കുമ്പോൾ ഇതൊക്കെ ചിന്തിക്കുക.

(ഡോ. പത്മകുമാർ എന്ന ശാസ്ത്രഞ്ജൻ തന്ന വിവരങ്ങളാണിത്)

BY ????

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

One thought on “കരിമീൻ”

ഒരു അഭിപ്രായം പറയൂ