New Articles

ബെർട്രൻ്റ് റസ്സൽ: ബുദ്ധിരാക്ഷസനായ സ്വതന്ത്രചിന്തകൻ

ബെർട്രൻ്റ് റസ്സൽ: ബുദ്ധിരാക്ഷസനായ സ്വതന്ത്രചിന്തകൻ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ബുദ്ധിരാക്ഷസൻമാരിലൊരാളായ ബെർട്രൻ്റ് റസ്സൽ … ഈയൊരു വിശേഷണത്തോടെയാണ് ബെർട്രൻ്റ് റസ്സലിനെപ്പറ്റി ജീവിതത്തിലാദ്യമായി കേൾക്കുന്നത് .
സ്വതന്ത്ര ചിന്ത ,ഗണിത ശാസ്ത്രം ,യുക്തി [Logic] ,ധാർമ്മികത [Ethics ], തത്വചിന്ത [
History of philosophy
Philosophy of language
Philosophy of logic
Philosophy of mathematics
Philosophy of mind
Philosophy of perception
Philosophy of religion
Philosophy of science], മതങ്ങൾ തുടങ്ങിയ വിവിധമേഖലകളിൽ തൻ്റേതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ബെർട്രൻ്റ് റസ്സൽ .പല വിഷയങ്ങളിലും അദ്ദേഹത്തിൻ്റെ നിലപാടുകൾ കാലത്തിന് മുമ്പേ സഞ്ചരിച്ചവയും, വിവാദപരവുമായിരുന്നു. നോബൽ സമ്മാനം നൽകി അദ്ദേഹത്തെ ലോകം ആദരിക്കുകയുണ്ടായി .
അദ്ദേഹത്തിൻ്റെ ചിന്തകൾ നെഹ്രു ,ചെ ഗുവേര മുതൽ ജെയിംസ് ജോയ്സ് ,G. H. ഹാർഡി ,സ്റ്റീഫൻ ഹോക്കിങ് ,കാൾ സാഗൻ വരെയുള്ള രാഷ്ട്രീയ, ഗണിത ,ശാസ്ത്ര ,സാഹിത്യ രംഗങ്ങളിലുള്ള അതികായൻമാരെ സ്വാധീനിച്ചിട്ടുണ്ട് .

ഇദ്ദേഹത്തിൻ്റെ പല കൃതികളും സാധാരണക്കാർക്ക് അസംബന്ധമെന്ന് ആദ്യം തോന്നിപ്പിക്കുന്നവയും എന്നാൽ വായിച്ചു കഴിഞ്ഞാൽ താൻ വിചാരിച്ചവയാണ് അസംബന്ധമെന്ന് തോന്നിപ്പിക്കുന്നവയുമാണ് .ഉദാഹരണമായി in praise of idlesness എന്ന essay അലസതയെ പ്രകീർത്തിക്കുന്നതാണെന്ന് ശീർഷകത്തിൽ നിന്ന് തോന്നുമെങ്കിലും തുല്യ അളവ് ജോലി തന്നെ ജോലിക്കാരുടെ എണ്ണം കൂട്ടി ജോലി സമയം കുറച്ച് ചെയ്താൽ തൊഴിലില്ലായ്മ കുറയുകയും കൂടുതൽ ഉല്ലാസ സമയം(leisure time) ലഭിക്കുന്നതിലൂടെ യാന്ത്രികമായ തൊഴിലിൽ നിന്നും മുക്തി നേടി സമൂഹം ക്രിയാത്മകമായ സാഹിത്യം, ചിത്രരചന ,ശാസ്ത്രം തുടങ്ങിയവയിലൂടെ പുരോഗമിക്കുമെന്നും നവോത്ഥാന കാലഘട്ടത്തെ(renaissance) ഉദ്ധരിച്ച് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുമ്പോൾ നാമൊന്നു കൂടെ ചിന്തിച്ചു പോകും.

1872 മെയ് 18ന് UK യിലെ ഒരു പ്രമുഖ കുടുംബത്തിലാണ് റസൽ ജനിച്ചത് .വിക്ടോറിയ രാജ്ഞി തൻ്റെ ഭരണകാലത്ത് സർക്കാർ രൂപീകരണത്തിനായി രണ്ടുതവണ ക്ഷണിച്ച കുടുംബത്തിലെ ഇളം തലമുറക്കാരനായിരുന്നു റസ്സൽ .തൻ്റെ ചെറുപ്പത്തിലേ മാതാപിതാക്കൾ രണ്ടു പേരും മരണത്തിന് കീഴടങ്ങിയപ്പോൾ റസ്സൽ തൻ്റെ മുത്തശ്ശിയുടെ സംരക്ഷണത്തിലാണ് വളർന്നത്. തൻ്റെ മകൻ ഒരു അജ്ഞേയവാദി [Agnostic – ദൈവമെന്ന സങ്കൽപത്തെപ്പറ്റി പ്രാധാന്യം നൽകാത്ത ] ആയി വളരണമെന്ന ആഗ്രഹം വിൽപത്രത്തിൽ എഴുതിയ അച്ഛൻ്റെ നടപടി കോടതിയിൽ ചോദ്യം ചെയ്ത മുത്തശ്ശിയുടെ സംരക്ഷണത്തിൽ വിശ്വാസത്തിൽ വളർന്ന റസൽ ,വിശ്വാസിയെങ്കിലും സാമൂഹ്യനീതി മുതലായ സങ്കൽപങ്ങൾ തനിക്ക് പകർന്നുനൽകിയത് തൻ്റെ മുത്തശ്ശിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.പ്രശസ്ത തത്വചിന്തകൻ ജോൺ സ്റ്റുവർട്ട് മില്ലിനെ റസ്സലിൻ്റെ secular godfather ആയി റസലിൻ്റെ അച്ഛൻ കരുതിയെങ്കിലും മില്ലിൻ്റെ മരണം റസലിന് അങ്ങനെയൊരവസരം നിഷേധിച്ചു. തൻ്റെ രചനകളിൽ മില്ലിൻ്റെയും ,ഡേവിഡ് ഹ്യൂമിൻ്റേയും തത്വചിന്തകളുടെ സ്വാധീനം റസൽ വെളിപ്പെടുത്തുന്നുണ്ട്.
ഏകാന്തതയിൽ കഴിഞ്ഞിരുന്ന ചെറുപ്പകാലത്ത് ആത്മഹത്യയെപ്പറ്റിപ്പോലും ചിന്തിച്ചിരുന്ന റസ്സൽ ഗണിത ശാസ്ത്രത്തിലേക്കുള്ള ആകർഷണമാണ് തന്നെ അത്തരം ചിന്തകളിൽ നിന്ന് മോചിപ്പിച്ചതെന്ന് അനുസ്മരിച്ചിട്ടുണ്ട്. മതം, ഗണിതം എന്നിവയിൽ മുഴുകിയിരുന്ന ചെറുപ്പകാലത്തിൽ തന്നെ മതത്തിലെ പല കാര്യങ്ങളും അസംഭവ്യങ്ങളാണെന്ന് റസ്സൽ മനസ്സിലാക്കി.
പ്രശസ്തമായ ട്രിനിറ്റി കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം German Social Democracy എന്ന വിഷയത്തിൽ അദ്ദേഹം തൻ്റെ ആദ്യ രചന നിർവഹിച്ചു.London School of Economics ഈ വിഷയം അദ്ദേഹം അധ്യാപനം നടത്തുകയുണ്ടായി.1898 ൽ ജ്യാമിതിയെപ്പറ്റി ” An Essay on the Foundations of Geometry ” അദ്ദേഹം പുറത്തിറക്കി 1903 ൽ അദ്ദേഹം പ്രസിദ്ധീകരിച്ച The Principles of Mathematics, a work on foundations of mathematics അദ്ദേഹത്തിൻ്റെ പ്രശസ്തമായ കൃതിയും ഗണിതശാസ്ത്രത്തേയും Logic നേയും ബന്ധിപ്പിക്കുന്നതുമായിരുന്നു. 1905 ൽ അദ്ദേഹമെഴുതിയ”On Denoting” എന്ന കൃതി തത്വചിന്തയിൽ അദ്ദേഹത്തെ പ്രശസ്തനാക്കുകയും റോയൽ സൊസൈറ്റിയിൽ അംഗത്വം നേടിക്കൊടുക്കുകയുണ്ടായി Fellow of the Royal Society (FRS) .
1910 ൽ കേംബ്രിഡ്ജിൽ അധ്യാപനം തുടങ്ങിയപ്പോഴേക്കും ലോകപ്രശസ്തനായി മാറിക്കഴിഞ്ഞിരുന്നു റസ്സൽ .ഒന്നാം ലോകമഹായുദ്ധകാലത്ത് സമാധാന പ്രവർത്തനത്തിനായി ശബ്ദമുയർത്തിയ റസ്സൽ ജയിലിലടയ്ക്കപ്പെട്ടു. അവിടെ വായനയ്ക്കും ,എഴുത്തിനുമായി ചിലവഴിച്ച റസ്സൽ ട്രിനിറ്റി കോളേജിൽ നിന്നും രാജിവച്ചശേഷം റഷ്യയിലെ ജീവിതം പഠിക്കുവാനായി ചിലവഴിച്ചു .
നാസി ജർമ്മനിയുടെ ആയുധവൽക്കരണത്തെപ്പറ്റി ലോകത്തിന് മുന്നറിയിപ്പ് നൽകിയ ആദ്യകാല സമാധാന പ്രവർത്തകരിലൊരാളായിരുന്നു റസ്സൽ .യൂറോപ്പ് മുഴുവൻ ഹിറ്റ്ലറിനു കീഴിലെന്ന ആശയത്തിൻ്റെ വിപത്ത് തിരിച്ചറിഞ്ഞ റസ്സൽ ജനാധിപത്യത്തിൻ്റെ അന്ത്യമാണതിൽനിന്നുണ്ടാവുക എന്ന അഭിപ്രായക്കാരനായിരുന്നു.
ചിക്കാഗോ ,ലോസ് ആഞ്ചലസ് യൂണിവേഴ്സിറ്റികളിൽ പ്രവർത്തിച്ചിരുന്ന റസ്സലിനെ അദ്ദേഹത്തിൻ്റെ ഏറ്റവും വിവാദപരമായ Marriage and Morals (1929) എന്ന കൃതിയുടെ പേരിൽ അധ്യാപനത്തിൽ നിന്ന് പുറത്താക്കി.
1950 ൽ സ്വതന്ത്ര ചിന്തയ്ക്ക് നൽകിയ സംഭാവനകളെ[in recognition of his varied and significant writings in which he champions humanitarian ideals and freedom of thought] അടിസ്ഥാനമാക്കി സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. യുദ്ധങ്ങൾക്കെതിരായി നിലകൊണ്ട അദ്ദേഹം അണ്വായുധങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധജാഥയിൽ പങ്കെടുത്തതിൽ കോടതിയിലെത്തിയപ്പോൾ “നല്ല നടപ്പിന് ” തയ്യാറുണ്ടോ എന്നതിന് ” ഇല്ല ” എന്ന മറുപടിയാണ് നൽകിയത് .ക്യൂബൻ മിസൈൽ പ്രതിസന്ധി സമയത്ത് വിവേചനരഹിതമായി ഒന്നും പ്രവർത്തിക്കില്ലെന്ന ഉറപ്പ് ക്രൂഷ്ചേ വിൽ നിന്നും വാങ്ങിയ റസ്സൽ അമേരിക്കൻ പ്രസിഡൻ്റ് കെന്നഡി ക്ക് രൂക്ഷമായ ഭാഷയിൽ ടെലഗ്രാമയച്ചു.
YOUR ACTION DESPERATE. THREAT TO HUMAN SURVIVAL. NO CONCEIVABLE JUSTIFICATION. CIVILIZED MAN CONDEMNS IT. WE WILL NOT HAVE MASS MURDER. ULTIMATUM MEANS WAR… END THIS MADNESS.
കെന്നഡിയുടെ മരണശേഷം മരണകാരണമന്വേഷിച്ച വാറൻ റിപ്പോർട്ട് നു മുമ്പേ കെന്നഡിയുടെ മരണത്തിലുള്ള 16 അസ്വഭാവികതയെ റസൽ ചോദ്യം ചെയ്തു.
സാർത്[Jean Paul sarte] പോലുള്ള പ്രശസ്തരുടെ ശബ്ദം വിയറ്റ്നാം യുദ്ധത്തിനെതിരെ മുഴങ്ങുവാൻ റസൽ ശ്രമിച്ചു .സൂയസ് കനാൽ പ്രശ്നം സ്ഥിരമായ അന്താരാഷ്ട്ര സമന്വയത്തിൻ്റെ ആവശ്യകതയെപ്പറ്റിയും ,ഹൈഡ്രജൻ ബോംബുകളുടെ നിരർത്ഥകതയെപ്പറ്റിയുമൊക്കെ ലോകത്തെ ഓർമ്മപ്പെടുത്തി റസ്സൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.
1967 ൽ പുറത്തിറങ്ങിയ Aman എന്ന യുദ്ധ വിരുദ്ധ ഹിന്ദി സിനിമയിൽ അതിഥി വേഷത്തിൽ വന്ന് ഇന്ത്യാക്കാർക്കും അദ്ദേഹം പരിചിതനായി.
1970 ഫെബ്രുവരി 2 ന് ഇൻഫ്ലുവൻ സ പിടിപ്പെട്ട് മരിച്ച അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ചിതാഭസ്മം
Welsh മലനിരകളിൽ വിതറി .
മതങ്ങൾ ഭയത്തിൽ നിന്നുടലെടുക്കുന്ന, ബുദ്ധിപരമായി ശൈശവത്തിൽ നിലനിൽക്കുന്ന മനുഷ്യരുടെ ഭാവന മാത്രമാണെന്ന് അഭിപ്രായപ്പെട്ട റസ്സലിൻ്റെ “russels teapot”മുതലായ വാദഗതികൾ മത യുക്തിയെ ചോദ്യം ചെയ്യുന്നവയായിരുന്നു.

അദ്ദേഹത്തിൻ്റെ പ്രശസ്തമായ വാചകങ്ങൾ കമൻ്റിൽ ചേർക്കുന്നു.

അദ്ദേഹത്തിൻ്റെ പ്രധാന ആശയ സംഭാവനകൾ
Analytic philosophy
Automated reasoning
Automated theorem proving
Axiom of reducibility
Barber paradox
Berry paradox
Chicken
Connective
Definite description
Descriptivist theory of names
Mediated reference theory
Double negation
Epistemic structural realism[3] Existential fallacy
Failure of reference
Knowledge by acquaintance and knowledge by description
Logical atomism
Logical form
Mathematical beauty
Mathematical logic
Meaning
Metamathematics
Philosophical logic
Propositional calculus
Naive set theory
Neutral monism
Paradoxes of set theory
Peano–Russell notation
Propositional formula
Self-refuting idea
Quantification
Round square copula
Relation
Russell conjugation
Russell’s paradox
Russell’s teapot
Set-theoretic definition of natural numbers
Singleton
Theory of descriptions
Type theory
Tensor product of graphs

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

  • The Orionids meteor shower will peak October 22, 2017 – October 23, 2017 Starting in the evening of Oct. 22 through the next day's dawn, you might be able to catch a glimpse of the Orionids meteor shower. Learn more about the major meteor showers and how to watch them here: http://nyti.ms/2hKGtWx
  • Events we're watching starting in November November 1, 2017 We're on the lookout for the announcement of two major missions to space. The private company Moon Express could attempt to put a lander on the moon before the end of the year to claim the $20 million Google Lunar X prize. And SpaceX could also demonstrate its Falcon Heavy rocket, an important step toward…
  • The Leonids meteor shower will peak November 18, 2017 – November 19, 2017 Starting in the evening of Nov. 18 through the next day's dawn, you might be able to catch a glimpse of the Leonids meteor shower. Learn more about the major meteor showers and how to watch them here: http://nyti.ms/2hKGtWx
  • Supermoon December 3, 2017 You may not be able to tell the difference between a supermoon and a regular full moon, but it will be larger and brighter than usual as the moon moves closer to Earth over the course of its elliptical orbit. Read more about supermoons and other moons here: http://nyti.ms/2hLW602
  • NASA aims to launch its ICON satellite December 8, 2017 Kwajalein Atoll, RMI The ICON satellite will help NASA understand the intersection of Earth's atmosphere with space. The Times expects to report on the mission in December, or when it launches.

Categories

Top Writers

Copyright 2017-18 Palathully ©  All Rights Reserved