കോൺകോർഡിന്റെ റഷ്യൻ എതിരാളി- .Tu-144

Share the Knowledge


Written By : Rishi Dasകൂടുതൽ വേഗതയിൽ യാത്ര ചെയ്യുക എന്നത് മനുഷ്യന്റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ..വിമാനയാത്രയാണ് സഞ്ചാര വേഗത്തിൽ ഒരു കുതിച്ചു ചാട്ടം മനുഷ്യ ചരിത്രത്തിൽ ഉണ്ടാക്കിയത് ..പിസ്റ്റൺ എഞ്ചിനുകൾ ഘടിപ്പിച്ച യാത്രാവിമാനങ്ങൾ മുപ്പതുകളിലും നാല്പതുകളിലും യാത്രാവേഗം മണിക്കൂറിൽ നാനൂറ് മുതൽ അഞ്ഞൂറ് കിലോമീറ്റര് വരെയാക്കി .ടർബോ പ്രോപ് എഞ്ചിൻ ഘടിപ്പിച്ച വിമാനങ്ങൾ വേഗത മണിക്കൂറിൽ എഴുനൂറു കിലോമീറ്റര് വരെയാക്കി ..എൺപതുകളിൽ ടര്ബോജെറ് എഞ്ചിൻ ഘടിപ്പിച്ച വിമാനങ്ങൾ യാത്രാവേഗം മണിക്കൂറിൽ 950 കിലോമീറ്ററിൽ.ശബ്ദ വേഗത്തിനു പത്തു ശതമാനം താഴെ എത്തിച്ചു .

അൻപതുകളുടെ അവസാനം ടര്ബോജെറ് എഞ്ചിനുകൾ ഘടിപ്പിച്ച യുദ്ധ വിമാനങ്ങൾ ശബ്ദത്തിനും രണ്ടു മടങ്ങു വേഗതയിൽ പറക്കാൻ തുടങ്ങിയിരുന്നു .ഈ സാഹചര്യത്തിലാണ് ശബ്ദാതി വേഗ യാത്രാവിമാനങ്ങളെപ്പറ്റിയുള്ള ആലോചന യൂ എസ് ലും യൂറോപ്പിലും സോവിയറ്റു യൂണിയനിലും നടക്കുന്നത് . ആദ്യമേതന്നെ ശബ്ദാതിവേഗ യാത്രാവിമാനങ്ങൾ നിര്മിക്കുന്നതിലും അവ ലാഭകരമായി പരത്തുന്നതിലുമുള്ള പ്രശ്നങ്ങൾ നിർമാണത്തിന് തുനിഞ്ഞവർ മനസ്സിലാക്കി .അതിനാൽ തന്നെ അമേരിക്കയിലെ ബോയിങ് കമ്പനി അവരുടെ ബോയിങ് 2707 പദ്ധതി ആദ്യം തന്നെ ഉപേക്ഷിച്ചു.

യൂറോപ്പിന് ഈ പദ്ധതി രണ്ടാം ലോകയുദ്ധത്തിന് തകർന്ന അവരുടെ അന്തസ്സും അഭിമാനവും വീണ്ടെടുക്കുന്നതിലേക്കുള്ള ഒരു ചുവടുവയ്പായിരുന്നു. .അതിനാൽ തന്നെ സാമ്പത്തിക നഷ്ടത്തിന്റെ പറ്റി അവർ കാര്യമായി ചിന്തിച്ചില്ല .ബ്രിട്ടനും ,ഫ്രാൻസുമാണ് ഈ യൂറോപ്യൻ സ്വപ്നം ഏറ്റെടുത്തത്. അവർ നിർമിച്ച ശബ്ദാതിവേഗ കോൺകോർഡ് യാത്രാവിമാനം സാമ്പത്തികമായി നഷ്ടമായിരുന്നെങ്കിലും പല ദശാബ്ദങ്ങൾ യൂറോപ്പിന്റെ അഭിമാന സ്തംഭമായി നിലകൊണ്ടു. സോവിയറ്റു യൂണിയൻ ശബ്ദാതിവേഗ യാത്രാവിമാന പദ്ധതി സാങ്കേതികവിദ്യയിൽ തങ്ങൾ ആരിലും പിന്നിലല്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ത്വരയുടെ ഭാഗമായിരുന്നു .അവരും പദ്ധതിയുടെ സാമ്പത്തിക വശങ്ങളെ പറ്റി ബോധ്യമുള്ളവരായിരുന്നു .സോവിയറ്റു വിമാന നിർമാണ വ്യവസായ ത്തിന്റെ കുലപതി അലക്സി
റ്റുപ്ളേവ് ഇനെയാണ് അവർ ഈ പദ്ധതി ഏല്പിച്ചത് .ശബ്ദാതി വേഗ യാത്രാവിമാനത്തിന്റെ എഞ്ചിനുകളുടെ നിർമാണം റ്റുപ്ളേവ് വിമാന യന്ത്ര നിർമാതാവായ നിക്കോളായ് കുസ്നെസ്റ്റോവിനെയാണ് ഏല്പിച്ചത്. കുസ്നെസ്റ്റോവ് നിർമിച്ച എൻ കെ -144 എഞ്ചിൻ അതിവേഗതയിലുള്ള പറക്കലിന് അനുയോജ്യമായിരുന്നു എങ്കിലും ഇന്ധന ക്ഷമതയിൽ പിറകിലായിരുന്നു .സാങ്കേതികമായി ഒരു ആഫ്റ്റർ ബർണിങ് ടര്ബോഫാൻ (Afterburning Turbofan Engine)എഞ്ചിനായിരുന്നു കുസ്നെസ്റ്റോവ് നിർമിച്ചത് .ഇന്ധനം ദക്ഷതയില്ലാതെ കത്തിച്ചു മാത്രമേ ഈ എഞ്ചിന് ശബ്ദത്തിന്റെ രണ്ടുമടങ്ങുവേഗതയിൽ എത്തിച്ചേരാൻ കഴിയുമായിരുന്നുളൂ. കുറവുകൾ ഉണ്ടായിരുന്നിട്ടും 1968 ഇൽ ഇത് ഈ വിമാനം ആദ്യ ശബ്ദാതിവേഗ പറക്കൽ നടത്തി കോൺകോർഡിനെ പിന്നിലാക്കി . .ആദ്യ പറക്കലിന് ശേഷം പണിക്കുറവുകൾ തീർക്കാൻ ടുപൊലിവ് ഉം കൂട്ടരും ശ്രമിച്ചു .മെച്ചപ്പെട്ട നിയന്ത്രണ സംവിധാനങ്ങളും ,കൂടുതൽ ഇന്ധന ക്ഷമമായ എഞ്ചിനുകളുമായിരുന്നു മുഖ്യ ലക്ഷ്യം ..1973 ലെ പാരീസ് എയർ ഷോ യിൽ അവർ ഈ വിമാനത്തെ പ്രദർശിപ്പിച്ചു .പ്രദർശന പാറക്കലിനിടയിൽ വിമാനം തകർന്നത് Tu -144 പദ്ധതിക്ക് കനത്ത തിരിച്ചടിയായി ..ഈ കാലഘട്ടത്തിൽ കോൺകോർഡ് പണിക്കുറവുകൾ തീർത്തു യാത്രക്കാരെയുംവഹിച്ചുകൊണ്ട് പറക്കാൻ തുടങ്ങിയിരുന്നു.

1977 ഇൽ കോൺകോർഡിനും രണ്ടു വർഷത്തിന് ശേഷമാണ് Tu -144 യാത്ര സർവീസുകൾ തുടങ്ങുന്നത് .മോസ്കൊ യിൽ നിന്ന് കസാഖിസ്ഥാൻ തലസ്ഥാനമായ ആല്മ അറ്റ യിലേക്കായിരുന്നു പ്രധാനമായും സർവീസ് നടത്തിയിരുന്നത്. ഇതിനകം പുതിയ മെച്ചപ്പെട്ട എഞ്ചിനുകളും വികസിപ്പിച്ചിരുന്നു. പുതുതായി നിർമിച്ച RD-36 എഞ്ചിനുകൾ വളരെയധികം ഇന്ധനക്ഷമവും കോൺകോർഡിനേക്കാൾ പതിനഞ്ചു ശതമാനം കൂടിയ വേഗതയിൽ Tu -144 നെ പറത്താൻ കഴിവുള്ളവയും ആയിരുന്നു ..പക്ഷെ നിയന്ത്രണ സംവിധാനങ്ങളില് കുറവുകളും പാളിച്ച കലും ഒരിക്കലും പൂർണമായി പരിഹരികകപ്പെട്ടില്ല. 1978 ഇൽ ഒരു പരീക്ഷണ പറക്കലിനിടയിൽ മറ്റൊരു Tu -144 കൂടി തകർന്നു വീണു സോവിയറ്റു വിദഗ്ധർ തന്നെ – Tu -144 ഇന്റെ സുരക്ഷയെപ്പറ്റി സംശയങ്ങൾ ഉയര്താൻതുടങ്ങി .

1983 വരെ Tu -144 വിരളമായി സർവീസുകൾ നടത്തി കൊണ്ടിരുന്നു . പ്രവർത്തിപ്പിക്കുന്നത് ഒട്ടും ലാഭകരമോ സുരക്ഷിതമോ അല്ല എന്ന് കണ്ടതിനെ തുടർന്ന് വാണിജ്യ പരമായ Tu -144 -സർവീസുകൾ 1983 ഇൽ ഉപേക്ഷിച്ചു . വാണിജ്യേതര ഉപയോഗങ്ങൾക്കും ഗവേഷണങ്ങൾക്കും ഈ വിമാനം തുടർന്നും ഉപയോഗിച്ചു .സോവിയറ്റു യൂണിയന്റെ തകർച്ചക്ക് ശേഷo NASA ഒരു Tu -144 നെ ശബ്ദാതിവേഗ പറക്കലിനെ പറ്റിയുള്ള ഗവേഷണങ്ങൾക്ക് ഉപയോഗിക്കുകയുണ്ടായി .അതായിരുന്നു Tu -144 ഇന്റെ അവസാന വാണിജ്യ ഉപയോഗം റഷ്യിലെ ഗ്രോമോവ് റിസേർച് സെന്ററിൽ ഇപ്പോഴും രണ്ടു Tu -144 വിമാനങ്ങൾ സൂക്ഷിച്ചിട്ടുണ്ട് .

സാങ്കേതികമായി Tu-144- ഒരു ഭാഗീക വിജയമായിരുന്നു എന്ന് പറയാം .സാമ്പത്തികമായി അതൊരു സമ്പൂർണ പരാജയം ആയിരുന്നു .

———

Ref: ww.tu144sst.com/techspecs/powerplant.html
http://www.tu144sst.com/index.html


Written By : Rishi Das


Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ