ശീതയുദ്ധകാലത്തെ അൽപായുസ്സായ ശബ്ദാതിവേഗ ബോംബർ ഭീമന്മാർ

Share the Knowledge


Written BY :  Rishi Dasശീതയുദ്ധം മുൻപിൻ നോക്കാതെയുള്ള ആയുധ മത്സരത്തിന്റെ കാലമായിരുന്നു. ആയുധ സംവിധാനങ്ങളുടെ സാങ്കേതികവും സാമ്പത്തികവുമായുള്ള സംഭാവ്യതകൾ പോലും അവഗണിച്ചു കൊണ്ടുള്ള ആയുധ നിർമാണ പദ്ധതികൾ ശീതയുദ്ധ കാലത്തുണ്ടായിട്ടുണ്ട് .അത്തരം പദ്ധതികൾക്കുദാഹരണമാണ് അക്കാലത്തു US ഇൽ പ്രാവർത്തികമാക്കാൻ ശ്രമിച്ച XB-70 — വൽക്യരെ (XB-70 Valkyrie ) ബോംബർ പദ്ധതിയും U S S R ലെ T-4 ബോംബർ പദ്ധതിയും .

ശബ്ദ വേഗമായ മാക് ഒന്നിൽ നിന്ന് മാക് രണ്ടിലേക്കു യുദ്ധ വിമാനങ്ങൾ കുതിച്ചത് വെറും പത്തു വര്ഷത്തിനടുത്ത കാലം കൊണ്ടായിരുന്നു . അറുപതുകളുടെ ആദ്യമായപ്പോഴേക്കും വേഗത മാക് മാക് മൂന്നിനും നാലിനും ഒപ്പമാക്കാനായിരുന്നു വിമാന നിർമാതാക്കളുടെ ശ്രമം.

പക്ഷെ വളരെ പെട്ടന്ന് തന്നെ അതെത്ര എളുപ്പമല്ലെന്ന് അവര്ക് ബോധ്യപ്പെട്ടു .വിമാന നിര്മാണത്തിനുപയോഗിക്കുന്നത് അലുമിനിയം ലോഹ സങ്കരങ്ങളാണ് .ഭാരക്കുറവും ബലവും ഒരുപോലെയുള്ളതാണ് ഇതിനുള്ള പ്രധാന കാരണം .അലൂമിനിയം ലോഹ സങ്കരങ്ങളുടെ ആപേക്ഷിക സാന്ദ്രത മൂന്നിനടുത്താൻ .പക്ഷെ വിമാനങ്ങളുടെ വേഗത മാക് 2.5 ന് അടുത്തെത്തുമ്പോൾ വായുവുമായുള്ള ഘർഷണം നിമിത്തം വിമാനത്തിന്റെ പ്രതലത്തിന്റെ താപനില നൂറുകണക്കിന് ഡിഗ്രി സെൽഷ്യസ് ആയി ഉയരുന്നു .ഈ ഉയർന്ന താപനില അലുമിനിയം ലോഹ സങ്കരങ്ങളെ ദുര്ബലപ്പെടുത്തും ..മാക് 2.5 ന് മുകളിൽ പറക്കാൻ ശ്രമിച്ചാൽ വിമാനം തകരുകയും ചൈയ്യും

സ്റ്റീലും ടൈറ്റാനിയവുമാണ് അലുമിനിയത്തിനു പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ .സ്റ്റീലിന്റെ ആപേക്ഷിക സാന്ദ്രത ഏഴിനും മേലെയാണ് .അതിനാൽ തന്നെ സ്റ്റീൽ നിർമാണ സാമഗ്രി ആയി ഉപയോഗിച്ചാൽ വിമാനത്തിന്റെ ഭാരം വളരെയധികം കൂടുകയും ,അതിനു വഹിക്കാവുന്ന ആയുധങ്ങളുടെ ഭാരം വളരെ ചെറുതാവുകയും ചെയ്യും . ഇതൊക്കെയാണെങ്കിലും U S S R ഇന്റെ MIG-25 മുഖ്യമായും സ്റ്റീൽ കൊണ്ടാണുണ്ടാക്കിയത്. ആ വിമാനത്തിന് മാക് 3.2 വരെ വേഗതയിൽ പറക്കുവാനും കഴിയുമായിരുന്നു .എന്നാൽ അതിനു വളരെ കുറച്ച ആയുധങ്ങളെ വഹിക്കാൻ കഴിഞ്ഞിരുന്നുളൂ.
ഇങ്ങിനെയാണ് നിർമാതാക്കൾ ടൈറ്റാനിയത്തിലേക്ക് തിരിഞ്ഞത് .ടൈറ്റാനിയം സ്റ്റീലിന്റെയത്ര ഭാരമേറിയതല്ല. സ്റ്റീലിനേക്കാൾ ബലവും അതിനുണ്ടായിരുന്നു .സ്റ്റീലിനേക്കാൾ വലിയ താപനിലകൾ താങ്ങാനും ടൈറ്റാനിയത്തിനു കഴിയുമായിരുന്നു .ഇക്കാരങ്ങളെല്ലാം കൊണ്ട് USA .. ലെയും USSR ലേയും വിമാനനിർമാതാക്കൾ ടൈറ്റാനിയം നിർമാനസാമഗ്രി ആയി ഉപയോഗിച്ച് കൊണ്ട് ശബ്ദത്തിന്റെ മൂന്നു മടങ്ങിനെക്കാൾ വേഗത്തിൽ പറക്കാൻ സാധിക്കുന്ന വമ്പൻ ദീർഘ ദൂര ബോംബേറുകൾ നിർമിക്കാൻ തീരുമാനിച്ചത്. അങ്ങിനെയാണ് ശ്രമിച്ച XB-70 — വൽക്യരെ ബോംബർ പദ്ധതിയും U S S R ലെ T-4 ബോംബർ പദ്ധതിയും ജന്മമെടുക്കുന്നത്.

ഈ വമ്പൻമാരിൽ വലിയവൻ XB-70 തന്നെയായിരുന്നു ..ഇന്നേവരെ നിർമിക്കാൻ ശ്രമിച്ചിട്ടുള്ള ഏറ്റവും വലിയ രണ്ടാമത്തെ ബോംബർ വിമാനമായിരുന്നു അത് 1957 ലാണ് XB-70 ബോംബർ വിമാനത്തിന്റെ നിർമാണം ആരംഭിച്ചത് .മാക് മൂന്ന് വേഗതയിൽ എണ്ണായിരം കിലോമീറ്ററെങ്കിലും പറക്കാനുള്ള കഴിവായിരുന്നു ഇതിന്റെ പ്രാഥമികമായ കഴിവായി പറഞ്ഞിരുന്നത്. എഴുപതിനായിരം അടിയായിരുന്നു ഇതിനു സാധാരണ പറക്കാവുന്ന ഉയരം ..ഇപ്പറഞ്ഞ കഴിവുകളുള്ള ബോംബേറിനെ വ്യോമവേധ മിസൈലുകൾക്കോ. യുദ്ധവിമാനങ്ങൾക്കോ തൊടാൻ പോലും കഴിയില്ല എന്നവർ കണക്കു കൂട്ടി. എന്നാൽ 1960 , ഇൽ 70000 അടി ഉയരത്തിൽ പരന്നിരുന്നു U -2 വിനെ വ്യോമവേധ മിസൈൽ ഉപയോഗിച്ച് U S S R വെടിവച്ചിട്ടപ്പോൾ .സൈനിക ആസൂത്രകർക്ക് തങ്ങളുടെ കണക്കു കൂട്ടലുകൾ പിഴച്ചതായി മനസ്സിലായി .ഇതൊക്കെയായിട്ടും ഈ ദീർഘദൂര ബോംബർ പദ്ധതി മുന്നോട്ടു പോയി രണ്ടു പ്രോട്ടോടൈപ്പുകൾ നിർമ്മിക്കപ്പെട്ടു . മാക് മൂന്നിനും ഉയർന്ന വേഗതയിൽ പറന്ന് അവ അതിവേഗത്തിൽ പറക്കാനുള്ള കഴിവ് തെളിയിക്കുകയും ചെയ്തു .1967 ഇൽ ഒരു പ്രോട്ടോടൈപ്പ് പരീക്ഷണ പറക്കലിനിടയിൽ തകർന്നു .അടുത്തകൊല്ലം XB-70 പദ്ധതി അമേരിക്ക ഉപേക്ഷിച്ചു .അതിനകം തന്നെ ആ പദ്ധതി സാമ്പത്തികമായി അപ്രായോഗികം എന്ന് അവർ വിലയിരുത്തി കഴിഞ്ഞിരുന്നു.

 
XB-70 -ന് സമാന മായ സോവിയറ്റു ദീർഘ ദൂര ബോംബർ ആയിരുന്നു T-4 അമേരിക്കയിലെ – XB-70 നിർമാണം അറിഞ്ഞതിനുശേഷം 1963 ഇൽ ആണ് USSR ഈ പദ്ധതി തുടങ്ങുന്നത്. XB-70 കു സമാനമായ ഫ്ലൈറ്റ് ക്യാരക്ടറിസ്റ്റിസുകൾ ആയിരുന്നു T-4 നും നിർദേശിച്ചിരുന്നത് .പക്ഷെ XB-70 -നേക്കാൾ വലിപ്പം കുറവായിരുന്നു T-4 ന് .ലോകത്താദ്യമായി ഫ്ലൈ ബൈ വയർ സംവിധാനം ഉപയോഗിച്ചത് ഈ വിമാനത്തിനായിരുന്നു എന്ന് USSR അവകാശപ്പെട്ടിരുന്നു.Tu -144 . സൂപ്പര്സോണിക് യാത്രാവിമാനത്തിലുപയോഗിച്ചിരുന്ന അതിശക്തമായ RD-36 എഞ്ചിനുകളാണ് T-4 ലും ഉപയോഗിച്ചിരുന്നത് ..ഈ ദീർഘ ദൂര ബോംബെറിന്റെ ആദ്യ പരീക്ഷണ പാറക്കൽ 1972 ഇൽ നടന്നു ..നാലു പ്രോട്ടോടൈപ്പുകൾ നിർമ്മിക്കപ്പെട്ടു . പക്ഷെ അമേരിക്കൻ പ്രതിരോധ വിദഗ്ധർ എത്തിയ അതെ നിഗമനങ്ങളിൽ സോവിയറ്റു വിദഗ്ധരും എത്തി ..മാക് മൂന്നിൽ പറക്കുന്ന ഒരു ദീർഘദൂര ബോംബർ വിമാനം സാങ്കേതികമായി സാധ്യമാണെങ്കിലും ,തന്ത്രപരമായും ,സാമ്പത്തികമായും അത് അഭിലഷണീയമല്ല. 1974 ഇൽ -T-4 പദ്ധതി USSR ഉപേക്ഷിച്ചു . ചിറകു വിടർത്തിയ ബോംബർ ഭീമന്മാർ കാഴ്ചവസ്തുക്കളായി മ്യൂസിയം കളിലേക്ക് . ഒതുങ്ങി .

 Written By : Rishi DasPalathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ