വിമാന വാഹിനി കപ്പലുകളുടെ ചരിത്രംWritten by : Rishi Dasഇന്ന് കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഏറ്റവും വിലപിടിപ്പുള്ള സൈനികാവശ്യത്തിനുപയോഗിക്കുന്ന കപ്പലുകളാണ് വിമാന വാഹിനി കപ്പലുകൾ .വിമാന വാഹിനികപ്പലുകൾ ഇപ്പോൾ അവയുടെ നൂറാം വാർഷികം ആചരിച്ചു കഴിഞ്ഞു

വിമാനവാഹിനി കപ്പലുകൾക് യുദ്ധ വിമാനങ്ങളോളം തന്നെ പഴക്കമുണ്ട് .ഒന്നാം ലോക മഹ്ഹായുദ്ധകാലത് അന്നത്തെ ചെറു യുദ്ധവിമാനങ്ങളിൽ ചിലത് വലിയ കപ്പലുകളോട് ഘടിപ്പിച്ച ഫ്ലൈറ്റ് ഡെക്കുകളിൽ (flight deck) ഇറങ്ങുകയും അവയിൽ നിന്ന് പറന്നുയരുകയും ചെയ്തതോടെയാണ് വിമാന വാഹിനി കപ്പലുകളുടെ ചരിത്രം ആരംഭിക്കുന്നത് .അക്കാലത്തെ വിമാന വാഹിനി കപ്പലുകൾ ഇന്നത്തെ പോലെയുള്ള അതിസങ്കീർണമായ കപ്പലുകൾ ആയിരുന്നില്ല .വലിയ യാത്ര കപ്പലുകളെയോ ,പഴയ യുദ്ധക്കപ്പലുകളെയോ പരിഷ്കരിച്ചാണ് ആദ്യകാല വിമാന വാഹിനി കപ്പലുകൾ നിർമിച്ചത് .1910 ഇൽ ഒരു അമേരിക്കൻ യുദ്ധക്കപ്പലിൽ ഒരു ഫ്ലൈറ്റ് ഡെക് ഘടിപ്പിച്ചതോടെ വിമാനവാഹിനി എന്ന ഭീമൻ അവതാരം ഉദയം ചെയ്തതായി കണക്കാക്കാം .

1918 ഇൽ ബ്രിട്ടന്റെ വിമാനവാഹിനിയായ എച് എം എസ് അർഗ്സ് (H M S Argus)നീറ്റിലിറക്കി .ഈ കപ്പലിൽ വിമാനങ്ങൾക്ക് സ്വതന്ത്രമായി പറന്നുയരാനും ,ഇറങ്ങാനും കഴിയുമായിരുന്നു . ഒരു ചരക്കു കപ്പലിനെ രൂപമാറ്റം വരുത്തിയെടുത്തതായിരുന്നു എച് എം എസ അർഗ്സ് 1922 ഇൽ ജപ്പാനിൽ കമ്മീഷൻ ചെയ്ത ”ഹൊഷോ” എന്ന കപ്പലാണ് ആദ്യത്തെ ശരിക്കുള്ള വിമാനവാഹിനി കപ്പൽ .ഒരു വിമാന വാഹിനി ആയിട്ട് തന്നെയാണ് ആ കപ്പൽ നിർമിച്ചു തുടങ്ങിയത് തന്നെ .ഏതാണ്ട് ഒമ്പതിനായിരം ടൺ വിസ്ഥാപനം ഉണ്ടായിരുന്ന ഹൊഷോ ഇപ്പോഴത്തെ നിലവാരമനുസരിച് വളരെ ചെറിയ ഒരു വിമാന വാഹിനിയായിരുന്നു .,അക്കാലത്തെ വിമാനങ്ങളും ഇപ്പോഴത്തേതിനേക്കാൾ തീരെ ചെറുതായിരുന്നു .പതിനഞ്ചു ചെറു മിത്സുബിഷി – 1 M F യുദ്ധവിമാനങ്ങളാണ് ഹൊഷോയിൽ ഉണ്ടായിരുന്നത് .ഈവിമാനവാഹിനി ഇരുപത്തി മൂന്നുകൊല്ലം ജപ്പാൻ നാവിക സേനയിൽ പ്രവർത്തിച്ചു .രണ്ടാം ലോക മഹ്ഹായുദ്ധത്തിൽ ജപ്പാന്റെ പരാജയത്തോടെ ഈ കപ്പൽ പൊളിച്ചു വില്കുകയാണുണ്ടായത് .ജപ്പാൻകാരാണ് വിമാന വാഹിനികപ്പലുകളുടെ ഉപജ്ഞാതാക്കൾ എങ്കിലും ബ്രിട്ടിഷുകാരും അമേരിക്ക കാരും പെട്ടന്ന് തന്നെ വിമാന വാഹിനികളുടെ നിർമാണത്തിൽ അവരോടൊപ്പം കുതിച്ചെത്തി .അമേരിക്കയുടെ ലെക്സിങ്ടൺ ക്ലാസ് വിമാന വാഹിനികളാണ് ആദ്യത്തെ ഭീമൻ വിമാന വാഹിനികൾ .നാല്പതിനായിരം ടൺ വിസ്ഥാപനം(Displacement) ഉണ്ടായിരുന്ന ലെക്സിങ്ടൺ ക്ലാസ് (Lexington class) വിമാനവാഹിനികൾ എഴുപതിലധികം യുദ്ധ വിമാനങ്ങളെ വഹിച്ചിരുന്നു .എല്ലാ അർത്ഥത്തിലും സൈനിക പ്രാധാന്യമുള്ള വിമാന വാഹിനികളായിരുന്നു അവ .1927ഇൽ ആണ് അവ അമേരിക്കൻ നാവിക സേനയിൽ അംഗമാകുന്നത് .അന്നുമുതൽ യൂ എസ് ഭൂമുഖത്തെ ഏറ്റവും ശക്തമായ നാവികശക്തിയായി .അന്നുമുതൽ ഇന്നുവരെ അവർ ഒന്നാം സ്ഥാനം കാത്തുസൂക്ഷിക്കുന്നു . അതിശക്തമായ ഭീമൻ വിമാന വാഹിനികപ്പലുകൾ തന്നെയാണ് അന്നുമുതൽ ഇന്ന് വരെ അമേരിക്കൻ നാവിക ശക്തിയെ ഒന്നാം സ്ഥാനത്തു നിലനിർത്തുന്നത്
——————-
വിമാന വാഹിനികൾ രണ്ടാം ലോക മഹായുദ്ധത്തിൽ
——————-
രണ്ടാം ലോക മഹായുദ്ധത്തിലാണ് വിമാനവാഹിനികൾ യുദ്ധത്തിന്റെ ഗതി മാറ്റുവാൻ തന്നെ പ്രാപ്തമായ ഉപകരണങ്ങളായി വിമാനവാഹിനികൾ മാറുന്നത് . ജപ്പാൻ പേൾ ഹാർബറിൽ (Perl Harbor) യൂ എസ് സൈനികത്താവളങ്ങളെ ആക്രമിച്ചത് ആറു വിമാനവാഹിനികളിൽ നിന്നും പറന്നുയർന്ന യുദ്ധ വിമാനങ്ങളിലൂടെയായിരുന്നു .ആറു വിമാന വാഹിനികളിൽനിന്നായി മുന്നൂറ്റി അൻപതിലധികം യുദ്ധ വിമാനങ്ങളാണ് പറന്നുയർന്നത് .അമേരിക്കയുടെ ഇരുപതിലധികം പടക്കപ്പലുകളെയും ,ഇരുനൂറിനടുത്തു പോർവിമാനങ്ങളെയും നശിപ്പിക്കാൻ ജപ്പാന് കഴിഞ്ഞു .ജപ്പാന്റെ ഇരുപതോളം യുദ്ധവിമാനങ്ങൾ മാത്രമേ നശിപ്പിക്കപ്പെട്ടുള്ളു .അവരുടെ ഒരു വിമാനവാഹിനിക്കുപോലും കേടുപാട് വരുത്താൻ അമേരിക്കൻ സേനക്കായില്ല .അമേരിക്കയുടെ രണ്ടായിരത്തിലധികം സൈനികർ മരിച്ചപ്പോൾ .പത്തിൽ താഴെ ജാപ്പനീസ് സൈനികർ മാത്രമേ മരണപ്പെട്ടുള്ളൂ. .വിമാനവാഹിനികളുടെ യുദ്ധപരവും തന്ത്രപരവുമായ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പേൾ ഹാർബർ ആക്രമണം .ജപ്പാൻ ,യൂ എസ് ,ബ്രിട്ടൻ എന്നെ സൈനിക ശക്തികളാണ് രണ്ടാം ലോക യുദ്ധത്തിൽ വിമാന വാഹിനികളെ യുദ്ധത്തിനിറക്കിയത് .മറ്റു ചില രാജ്യങ്ങൾ ചരക്കു കപ്പലുകളെ രൂപമാറ്റം വരുത്തി ചെറിയ വിമാന വാഹിനികൾ രംഗത്തിറക്കി .പക്ഷെ ചെറിയ ( പതിനായിരം ടണ് ഇൽ കുറവ് വിസ്ഥാപനമുള്ള വിമാനവാഹിനികൾ ).യുദ്ധത്തിൽ കാര്യമായ പങ്കു വഹിച്ചില്ല പലവയെയും എതിരാളികൾ അനായാസ്സം തകർത്തു .ജപ്പാൻ രംഗത്തിറക്കിയ ഷിനാണോ ആയിരുന്നു രണ്ടാം ലോക മഹായുദ്ധത്തിൽ ഏറ്റവും വലിയ വിമാനവാഹിനി . അറുപതിനായിരം ടൺ വിസ്ഥാപനമുള്ള കൂറ്റൻ കപ്പലായിരുന്നു അത് 1944 നവംബറിൽ രംഗത്തിറക്കിട്ട ഈ വിമാനവാഹിനിയെ .രണ്ടുമാസത്തിനുള്ളിൽ തന്നെ ഒരു യൂ എസ് അന്തർ വാഹിനി .മുക്കുകയാണുണ്ടായത് . രണ്ടാം ലോകയുദ്ധകാലത് യൂ എസ് അവരുടെ എസ്സെക്സ് ക്ലാസ് (ESSEX CLASS) വിമാനവാഹിനികൾ രംഗത്തിറക്കി .യുദ്ധത്തിന്റെ ഗതി മാറ്റത്തിനുവരെ സഹായിച്ച വിമാനവാഹിനികളാണ് ഇവ .മുപ്പതിനായിരം ടൺ വിസ്ഥാപനവും(Displacement) .നൂറിനടുത് യുദ്ധവിമാനങ്ങളും വഹിച്ചിരുന്ന ഇവ രണ്ടാം ലോകയുദ്ധകാലത്തെ അറ്റ്ലാന്റിക് ,പസഫിക് സമുദ്രങ്ങൾ അടക്കി വാണു .ഈ തരത്തിൽപെട്ട ഇരുപത്തിനാല് വിമാന വാഹിനികളെയാണ് അവർ രംഗത്തിറക്കിയത് ..രണ്ടാം ലോക യുദ്ധത്തിലെ ഏറ്റവും ശക്തമായ വിമാന വാഹിനികൾ ഒരു പക്ഷെ എസ്സെക്സ് ക്ലാസ് വിമാനവാഹിനികൾ ആയിരിക്കാം
———–
രണ്ടാം ലോക യുദ്ധത്തിനുശേഷം
—————
യുദ്ധത്തിന് ശേഷം ജപ്പാന്റെ എല്ലാ വിമാന വാഹിനികളെയും വിജയികളായ സഖ്യം തകർത്തു കടലിൽ മുക്കി . യൂ എസിനും ബ്രിട്ടനും യുദ്ധാനന്തരം ധാരയാളം വിമാനവാഹിനികൾ ഉണ്ടായിരുന്നു .കോളനികൾ വിട്ടുപോയതോടെ ബ്രിട്ടൻ പരുങ്ങലിലായി .വിമാനവാഹിനികളുടെ പരിപാലനം വളരെ ചിലവേറിയതിനാൽ നാവികസേനയിൽ ഭൂരിഭാഗം വിമാനവാഹിനികളെയും അവർ ഒഴിവാക്കി .നിർമാണത്തിലിരുന്ന വിമാനവാഹിനികളുടെ നിർമാണം നിർത്തിവച്ചു അങ്ങിനെ നിർമാണം നിർത്തിവച്ച ഒരു വിമാനവാഹിനിയായിരുന്നു എച് എം എസ് ഹെർക്കുലീസ്(HMS Hercules) .1957 ഇൽ പാതിപൂർത്തിയായ ഈ വിമാനവാഹിനിയെ ഇന്ത്യ വാങ്ങി 1962ഇൻ പണി പൂർത്തിയാക്കി ഐ എൻ എസ് വിക്രാന്ത്(INS Vikrant) എന്ന പേരിൽ ഈ വിമാനവാഹിനി ഇന്ത്യൻ നാവികസേനയുടെ കൊടികപ്പലായി .രണ്ടാം ലോകയുദ്ധാനന്തരം യൂ എസ് മാത്രമായിരുന്നു യുദ്ധ സജ്ജമായ വിമാനവാഹിനികൾ വൻതോതിൽ വിന്യസിച്ചിരുന്നു ഏക രാജ്യം .അവർക്കു മാത്രമേ അതിനുള്ള വിഭവങ്ങൾ ഉണ്ടായിരുന്നുള്ളൂ.
———————–
ശീതയുദ്ധകാലത്തെ യൂ എസ് വിമാന വാഹിനികൾ
———————–
ശീതയുദ്ധകാലത്താണ് അണുശക്തികൊണ്ട് പ്രവർത്തിക്കുന്ന വിമാനവാഹിനികൾ രംഗ പ്രവേശം ചെയ്യുന്ന ത് . യൂ എസ് എസ് എന്റർപ്രൈസ് ആയിരുന്നു ആദ്യ ആണവ വിമാനവാഹി. 1962 ഇൽ നീറ്റിലിറക്കിയ ഈ വമ്പൻ വിമാനവാഹിനി 2012 വരെ അമേരിക്കൻ നാവിക സേനയുടെ ഭാഗമായിരുന്നു .തൊണ്ണൂറായിരം ടൺ വിസ്ഥാപനമുള്ള യൂ എസ് എസ് എന്റർപ്രൈസ് ഇൽ എഴുപതിലധികം പോർ വിമാനങ്ങൾ ഉണ്ടായിരുന്നു .അയ്യായിരം നാവികരെ വഹിക്കുകയും .നൂറിലധികം മെഗാ വാട് വൈദ്യുതി ഉപയോഗിക്കുകയും ചെയ്തിരുന്ന അന്നേവരെ കണ്ടിട്ടില്ലാത്ത പടുകൂറ്റൻ വിമാനവാഹിനിയായിരുന്നു യൂ എസ് എസ് എന്റർപ്രൈസ്. .യൂ എസ് എസ് എന്റർപ്രൈസ്(USS Enteprise) ഇന് സമാനമായാണെകം വിമാന വാഹിനികൾ യൂ എസ് ശീത യുദ്ധകാലത്തു രംഗത്തിറക്കി .അമേരിക്ക പങ്കെടുത്ത ശീതകാല യുദ്ധങ്ങളിലും .,മറ്റുരാജ്യങ്ങളെ ഭീഷണിപ്പെടുത്താനും അവർ അവരുടെ ആണവ വിമാന വാഹിനികളെ ഉപയോഗിച്ച് . 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധ കാലത് പാകിസ്ഥാൻ പക്ഷം ചേർന്ന അമേരിക്ക .അവരുടെ ഒരു ആണവ വിമാനവാഹിനി ബംഗാൾ ഉൾക്കടലിൽ വിന്യസിച് നമ്മെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു ..യുദ്ധത്തിൽ ഇടപെട്ടാൽ അമേരിക്കൻ വിമാനവാഹിനികളെ മുക്കുമെന്നുള്ള റഷ്യൻ ഭീഷണിയായിരുന്നു അന്ന് നമുക്ക് തുണയായത് .ഇപ്പോഴും യൂ എസ് ഒരു യുദ്ധോപകരം എന്നതിലുപരി അവരുടെ ശക്തി പ്രദർശിപ്പിച്ചു മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനാണ് അവരുടെ ആണവ വിമാന വാഹിനികളെ ഉപയോഗിക്കുന്നത് . അമേരിക്ക ഇപ്പോൾ ഒരു ലക്ഷം ടണ്ണിന് മുകളിൽ വിസ്ഥാപനമുള്ള , അണുശക്തികൊണ്ടു പ്രവർത്തിക്കുന്ന പത്തു ഭീമൻ വിമാന വാഹിനി കപ്പലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട് .അവ യുദ്ധ സജ്ജമാക്കി ലോകത്തിന്റെ പല തന്ത്രപ്രധാന സമുദ്രമേഖലകളിലും ഇപ്പോൾ വിന്യസിച്ചിരിക്കുകയാണ്
—–
ശീത യുദ്ധകാലത്തെ സോവിയറ്റു വിമാന വാഹിനികളും അവയുടെ പിന്മുറയും
——–
ശീതയുദ്ധകാലത്തെ സോവിയറ്റു പ്രതിരോധ വിദഗ്ദ്ധർക് വിമാന വാഹിനികളുടെ ഉപയോഗത്തിൽ വലിയ വിശ്വാസം ഇല്ലായിരുന്നു .അമേരിക്കൻ വിമാനവാഹിനികളെ അവർ പരോക്ഷ (Assymetric) മാര്ഗങ്ങളിലൂടെയാണ് നേരിട്ടിരുന്നത് .അതിനായി അവർ ശക്തമായ ദീർഘ ദൂര നാവിക വ്യോമ സേന(naval aviation) വികസിപ്പിച്ചെടുത്തു ..അവരുടെ ദീർഘ ദൂര നാവിക പ്രതിരോധ വിമാനമായ ടി യൂ 22 (Tu- 22) വിഭാഗത്തിൽ പെടുന്ന വിമാനങ്ങൾക്ക് അമേരിക്കൻ വിമാന വാഹിനികളെ ആക്രമിച്ചു മുക്കാനുള്ള കരുത്തുണ്ടായിരുന്നു ..അമേരിക്കൻ വിമാന വാഹിനികൾക്കെതിരെ അതിശക്തമായ ക്രൂയിസ് മിസൈലുകളും അവർ വികസിപ്പിച്ചു .അത്തരത്തിലുള്ള ഒരു മിസ്സിലാണ് പി -700 ഗ്രാനൈറ്റ്(P -700 Granit)..അവരുടെ വമ്പൻ പടക്കപ്പലുകളിലെല്ലാം അവർ ഈ മിസൈൽ വിന്യസിച്ചു .കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടക്കുപോലും റഷ്യ ഈ മിസൈൽ മറ്റൊരു രാജ്യത്തിന് വിറ്റില്ല എന്നത് ഈ മിസൈലിന്റെ യുദ്ധപരമായ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത് .ശീതയുദ്ധത്തിന്റെ അവസാന നാളുകളിൽ സോവിയറ്റു യൂണിയനും വിമാന വാഹിനികൾ നിർമിക്കാം തുടങ്ങി. അവരുടെ വിമാന വാഹിനികളെ അവർ വിമാനം വഹിക്കുന്ന ക്രൂയിസറുകൾ (Aircraft Carrying Cruisers) എന്നാണ് വിളിച്ചിരുന്നത് .അവർ ഒരിക്കലും ഐർക്രാഫ്ട് കാരൃർ എന്ന പദം ഉപയോഗിച്ചില്ല . സോവിയറ്റു വിമാന വാഹികൾക്കു വിമാന വാഹക ശേഷി കൂടാതെ ശക്തമായ ഒരു പടക്കപ്പലിന് വേണ്ട ആയുധങ്ങളുമുണ്ടായിരുന്നു .അതിനാലാണ് അവർ വിമാനം വഹിക്കുന്ന ക്രൂയിസറുകൾ എന്ന സാങ്കേതിക പദം ഉപയോഗിച്ചത് .സോവിയറ്റു യൂണിയന്റെ ആദ്യ വിമാനവാഹികളെ കിയെവ് ക്ലാസ്(kiev class) വിമാനവാഹിനികൾ എന്നാണ് വിളിക്കുന്നത് .നാല്പത്തിഅയ്യായിരം ടണ്ണിലധികൾ വിസ്ഥാപനമുള്ള ഇവ മുപ്പതു യുദ്ധ വിമാനങ്ങളെയും .അനേകം ബസാൾട് /ഗ്രാനൈറ് (Bazalt P-500/Granit P-700) കപ്പൽ വേധ ക്രൂയിസ് മിസൈലുകളെയും(Anti Ship Cruise Missile) വഹിച്ചിരുന്നു .സോവിയറ്റു യൂണിയന്റെ തകർച്ചയോടെ ഈ വിമാനവാഹിനികളെ പരിപാവലിക്കുക റഷ്യക് ബുദ്ധിമുട്ടായി .ഈവിമാനവാഹിനികളെ അവർ ഒഴിവാക്കാൻ തുടങ്ങി .അത്തരം ഒരു കിയെവ് ക്ലാസ് വിമാനവാഹിനി ആയ അഡ്മിറൽ ഗ്രോഷ്കോവിനെ(Admiral Groshkov) ഇന്ത്യ വിലക്ക് വാങ്ങി ,റഷ്യ തന്നെ അതിനെ പരിഷ്കരിച്ചു യുദ്ധസജ്ജമാക്കി 2012 ഇൽ ഇന്ത്യക്കു കൈമാറി .ഇപ്പോൾ ആ വിമാനവാഹിനി ഐ എൻ എസ് വിക്രമാദിത്യ(INS Vikramaditya) എന്ന പേരിൽ ഇന്ത്യൻ നാവികസേനയുടെ ഏറ്റവും ശക്തമായ പടക്കപ്പലായി പ്രവർത്തിക്കുന്നു .മുപ്പത് മിഗ്- 29 കെ (Mig 29 K)യുദ്ധവിമാനങ്ങളാണ് ഐ എൻ എസ് വിക്രമാദിത്യ യിൽ ഉള്ളത് ..ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ വിമാന വാഹിനികളിൽ ഒന്നാണത് ഐ എൻ എസ് വിക്രമാദിത്യ. കിയെവ് ക്ലാസ് വിമാനവാഹിനി കളേക്കാൾ വലിപ്പം കൂടിയ കുസ്നെറ്റോവ് ക്ലാസ്സ്(KUZNETZOV CLASS) വിമാന വാഹിനികളെയും ശീതയുദ്ധത്തിന്റെ അവസാനം സോവിയറ്റ് യൂണിയൻ രംഗത്തിറക്കി . അവയിൽ ഒന്ന് അഡ്മിറൽ കുസ്നെറ്റോവ് എന്നപേരിൽ റഷ്യൻ നാവിക സേനയിൽ പ്രവർത്തിക്കുന്നു .ഈയിടെ ഈ വിമാനവാഹിനി സിറിയൻ യുദ്ധത്തിൽ പങ്കെടുത്തിരുന്നു .കുസ്നെറ്റോവ് ക്ലാസ്സ് വിമാന വാഹിനി കളിൽ പണിതീരാതിരുന്ന ഒന്നിനെ ചൈന ഇരുമ്പു വിലക്ക് വാങ്ങി .അവർ അതിനെ കുറവുകൾ തീർത്തു ”ലിയാൻലോങ് ” (Liaoning)എന്ന പേരിൽ രണ്ടുവർഷം മുൻപ് ചൈനീസ് നാവിക സേനയിൽ ചേർത്തു.
————-
നമ്മുടെ വിമാന വാഹിനികൾ
—————
നമ്മുടെ നാവിക ചരിത്രത്തിൽ നാം മൂന്ന് വിമാനവാഹിനികൾ രംഗത്തിറക്കിയിട്ടുണ്ട് . ഐ എൻ എസ വിക്രാന്ത് ,ഐ എൻ എസ വിരാട് ,ഐ എൻ എസ വിക്രമാദിത്യ എന്നിവയാണ് അവ .നമ്മുടെ ആദ്യത്തെ വിമാനഹാഹിനിയായ INS വിക്രാന്ത് ബ്രിട്ടനിൽ നിന്നും 1962 ഇൽ വാങ്ങിയതാണെന്നു മുൻപ് സൂചിപ്പിച്ചിരുന്നു .1997 വരെ ഈ വിമാനവാഹിനി നമ്മുടെ നാവികസേനയുടെ ഭാഗമായിരുന്നു . ബ്രിട്ടീഷ് നാവിക സേനയിൽ പ്രവർത്തിച്ചിരുന്ന എച് എം എസ ഹെർമിസിനെ(HMS Hermes) ഇന്ത്യ 1987 ഇൽ വാങ്ങുകയും ഐ എൻ എസ വിരാട്(INS Viraat) എന്ന് പുനർനാമകരണം ചെയ്തു പുതുക്കി ഇന്ത്യൻ നാവികസേനയുടെ ഭാഗമാക്കുകയും ചൈയ്യുകയാണുണ്ടായത് . ഈ രണ്ടു വിമാന വാഹിനികളും ഇരുപത്തയ്യായിരം ടണ്ണിനടുത് വിസ്ഥാപനമുള്ള ചെറിയ വിമാന വാഹിനികളായിരുന്നു .ഈ വിമാനവാഹിനി ഏതാനും ആഴ്ചകൾക്കുമുന്പാണു നാവിൿസേനയിൽ നിന്ന് സേവനം അവസാനിപ്പിച്ചത് ഇന്ത്യയുടെ മൂന്നാമത്തെ വിമാന വാഹിനിയായ ഐ എൻ എസ് വിക്രമാദിത്യ റഷ്യയിൽ നിന്നും വാങ്ങിയതാണ് .അവരുടെ അഡ്മിറൽ ഗ്രോഷ്കോവ് എന്ന വിമാനവാഹിനിയാണ് അടിമുടി പരിഷ്കരിച്ച ഐ എൻ എസ് വിക്രമാദിത്യ ആയി മാറിയത് .നാം തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനിയായ “ഐ എൻ എസ് വിക്രാന്ത് (പുതിയത്) ഇപ്പോൾ ഇന്റർമാണഘട്ടത്തിലാണ് .കൊച്ചിൻ ഷിപ്യാഡിലാണ് ഇത് നിർമിച്ചു കൊണ്ടിരിക്കുന്നത് .ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ വിമാനവാഹിനി യുദ്ധ സജ്ജമാകുമെന്ന് ആണ് പ്രതീക്ഷ .
—————
മറ്റു രാജ്യങ്ങളിലെ വിമാന വാഹിനികൾ
——————-
ഭാരിച്ചചിലവും പ്രായോഗിക ബുദ്ധിമുട്ടുകളും ഉള്ളത് കൊണ്ട് വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ വിമാനവാഹിനികൾ ഉപയോഗിക്കുന്നുള്ളൂ ഫ്രാൻസ് ”ചാൾസ് ഡി ഗാൾ”(Charles De Gaulle) ” എന്ന ആണവശക്തിയാൽ പ്രവൃത്തിക്കുന്ന വിമാനവാഹിനി പ്രവർത്തിപ്പിക്കുന്നുണ്ട് . മുപ്പത് റാഫേൽ (Rafale) യുദ്ധവിമാനങ്ങൾ വഹിക്കുന്ന അതിശക്തമായ ഒരു വിമാന വാഹിനിയാണിത്. ചൈന ലിയാവോണിങ് (Liaoning) എന്ന പേരുള്ള വിമാന വാഹിനി പ്രവർത്തിപ്പിക്കുന്നുണ്ട് ..ഈ കപ്പൽ പൂർണമായും പ്രവർത്തന സജ്ജമല്ല എന്നാണ് റിപോർട്ടുകൾ ..ഇറ്റലിയും സ്പെയിനും താരതമ്യേന ചെറിയ വിമാന വാഹിനികൾ പ്രവര്ത്തിപ്പിക്കുന്നു .അവയും പൂർണമായും യുദ്ധസജ്ജമല്ല ..ബ്രസീൽ സാവോ പാലോ (Sao Paulo) എന്ന വിമാനവാഹിനിയും .തായ്ലൻഡ് ചക്രിi നൗബെര്ത് (Chakri Naruebet)എന്ന വിമാന വാഹിനിയും പ്രവർത്തിപ്പിക്കുന്നു.ഇത് കൂടാതെ ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങൾ വലിയ ഹെലികോപ്റ്റർ ക്യാരിയറുകളും പ്രവർത്തിപ്പിക്കുന്നുണ്ട് .
———————
വിമാന വാഹിനികളുടെ ഭാവി .
———————

വളരെ വിലപിടിച്ച യുദ്ധോപകരണങ്ങളാണ് വിമാനവാഹിനികൾ .നമ്മുടെ വിക്രമാദിത്യ തന്നെ ഏതാണ്ട് മുപ്പതിനായിരം കോടി രൂപ ചെലവിട്ടാണ് പ്രവർത്തന സജ്ജമാക്കിയത് .അമേരിക്കയുടെ സൂപ്പർ കാരിയറുകൾ ഇതിനെ പല മടങ്ങു ചെലവേറിയതാണ് .ഭാവിയിൽ യൂ എസ് ,റഷ്യ ,ഇന്ത്യ ,ചൈന എന്നെ രാജ്യങ്ങൾ മാത്രമാകും വലിയ വിമാനവാഹിനികൾ പ്രവർത്തിപ്പിക്കുക എന്നതിലേക്കാണ് വർത്തമാന കാല യാഥാർഥ്യം വിരൽ ചൂണ്ടുന്നത്.Written by : Rishi Das 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ