യുദ്ധ വിമാനങ്ങൾ - പൗരാണികം മുതൽ അഞ്ചാംതലമുറ വരെ

Share the Knowledge


Written By : Rishi Dasപറക്കുന്ന യന്ത്രങ്ങൾ എല്ലാ കാലത്തും മനുഷ്യനെ അത്ഭുത പരവശനാക്കുകയും വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട് .പുരാണങ്ങളിൽ പ്രതിപാദിച്ചിരുന്ന പുഷ്പക വിമാനം വൈശ്രവണന്റേതായിരുന്നു .വൈശ്രവണൻ (കുബേരൻ ) സമ്പത്തിന്റെ ദേവതയും സ്വയം അതിസമ്പന്നനും ആയിരുന്നു .സ്വർണം കൊണ്ടാണ് വൈശ്രവണൻ ലങ്കാനഗരം പണികഴിപ്പിച്ചത് .അന്നും അതി സമ്പന്നനായ ഒരാൾക്കുമാത്രമേ ഒരു പറക്കുന്ന യന്ത്രം സ്വന്തമാക്കാൻ കഴിയുമായിരുന്നുളൂ .സഹോദരനായ വൈശ്രവണനെ ലങ്കയിൽനിന്നോടിച്ചിട്ടാണ് രാവണൻ ലങ്കയും പുഷ്പകവിമാനവും സ്വന്തമാക്കിയത്.രാവണന്റെ ”സ്റ്റാറ്റസ് സിംബൽ ”ആയിരുന്നു പുഷ്പക വിമാനം .പുഷ്പക വിമാനം ശരിക്കും ഒരു മൾട്ടി പർപ്പസ് കോംബാറ് റ്എയർ ക്രാഫ്റ്റ് (MULTI PURPOSE COMBAT AIRCRAFT) ആയിരുന്നു .രാവണന്റെ സഞ്ചാരവും യുദ്ധവുമെല്ലാം പുഷ്പക വിമാനത്തിലായിരുന്നു .
മറ്റൊരുപൗരാണികമായ യുദ്ധ വിമാനമാണ് സാൽവന്റെ ”സൗഭം ”.സാൽവന് ശ്രീ കൃഷ്ണന്റെ സമകാലീകനായ രാജാവായിരുന്നു . പല കാരണങ്ങൾ കൊണ്ടും കൃഷ്ണന്റെ ശത്രുവായിരുന്നു സാൽവൻ.. ഭാഗവതത്തിൽ സാൽവനെപ്പറ്റിയും അദ്ദേഹത്തിന്റെ യുദ്ധവിമാനത്തെപ്പറ്റിയും അതിൽ കയറി സാൽവൻ ദ്വാരകയെ ആക്രമിച്ചതുമെല്ലാം വളരെ വിശദമായി വിവരിച്ചിട്ടുണ്ട് . സാൽവൻ തപസ്സു കൊണ്ട് നേടിയതാണ് അതിശക്തമായ ”സൗഭം” എന്ന വിമാനം . ഫ്ലൈറ്റ് കാരക്ടറിസ്റ്റിക്സ് ഇൽ ഇന്നത്തെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കു സമാനമായിരുന്നു സൗഭം ..മറ്റുള്ളവർക് കാണാൻ കഴിയാത്ത (STEALTH).,അതിവേഗതയാർന്ന( SUPERCRUISE) പെട്ടന്ന് ഗതിമാറ്റാനാവുന്ന (SUPER MANEUVERABLE) സൗഭത്തെ നേരിടാൻ ഭഗവാൻ കൃഷ്ണൻ പോലും വിഷമിച്ചു . പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ സാൽവന്റെ സൗഭം തകർക്കാൻ ശ്രീ കൃഷ്ണന് കഴിഞ്ഞെങ്കിലും സാൽവന്റെ ആകാശാക്രമണം ദ്വാരകാ വാസികളെ ഭയ ചകിതരാക്കുകയും കാര്യമായ നാശം വിതക്കുകയും ചെയ്തിരുന്നു .
ഇക്കാലത്തെ യുദ്ധങ്ങളിലെയും ഗതിനിർണയിക്കുന്ന ഘടകമാണ് യുദ്ധ വിമാനങ്ങൾ ഏതാനും റഷ്യൻ യുദ്ധവിമാനങ്ങൾ എങ്ങിനെയാണ് സിറിയയിലെ യുദ്ധത്തിന്റെ ഗതി മാറ്റിയത് എന്ന് കഴിഞ്ഞ വര്ഷം നാം കണ്ടതാണ് .പുഷ്പകത്തെയും സൗഭത്തെയുംപോലെ വില പിടിച്ചതാണ് ഇന്നത്തെ യുദ്ധ വിമാനങ്ങൾ .ഒരു ആധുനിക യുദ്ധ വിമാനത്തിന്റെ ശരാശരിവില ആയിരം കോടി രൂപക്കടുത്തു വരും .വിമാനം ശുദ്ധ സ്വർണം കൊണ്ട് നിര്മിച്ചിരുന്നെങ്കിൽ വരുന്ന വില . അഞ്ചാം തല മുറ യുദ്ധ വിമാനങ്ങളുടെ കാലമാണ് വരാൻ പോകുന്നത് .അവ കൈയിലുള്ളവരാണ് പുതിയ ലോകശക്തികൾ ..ഇവയെ പറ്റിയുള്ള കൃത്യതയില്ലാത്ത പല റിപ്പോർട്ടുകളും പത്രങ്ങളിൽ വരാറുണ്ട് ..”വായിൽ തോന്നിയത് കോതക്ക് പാട്ട് ” എന്നതുപോലെയാണ് പല വാർത്തകളും .ഇത്തരുണത്തിലാണ് യുദ്ധവിമാനങ്ങളെ പറ്റി ഒന്നെഴുതാമെന്നു തോന്നിയത് .പൗരാണികമായ വിമാനങ്ങൾ നിർമിച്ച വിശ്വകർമ്മാവിനെയും .വൈശ്രവണനെയും പൗരാണികമായ ഫൈറ്റർ പൈലറ്റ് സാൽവനെയും സ്മരിച്ചുകൊണ്ട് യുദ്ധവിമാനങ്ങൾ കുറിച്ച ഒരു ചെറിയ കുറിപ്പ് എഴുതുന്നു .

————————————
യുദ്ധ വിമാനങ്ങളുടെ തലമുറകൾ
————————————
രണ്ടാം ലോക മഹായുദ്ധത്തിലും അത് മുൻപും ഉണ്ടായിരുന്ന പിസ്റ്റൺ എൻജിൻ കൊണ്ട് പ്രവർത്തിക്കുന്ന യുദ്ധ വിമാനങ്ങളെ സാധാരണ ഒന്നാം തലമുറ വിമാനങ്ങളായല്ല പരിഗണിക്കുന്നത് .അവയെ പ്രത്യേകമായി ഒരു തലമുറയിൽ പെടുത്താതെ പിസ്റ്റൺ എൻജിൻ യുദ്ധ വിമാനങ്ങൾ എന്ന പ്രത്യേക വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്
അഞ്ചു തലമുറ യുദ്ധ വിമാനങ്ങൾ രണ്ടാം ലോക മഹ്ഹായുദ്ധത്തിനു ശേഷം ഇതുവരെ യുദ്ധ മുഖത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .അവയുടെ ഏറ്റവും മുഖ്യമായ പ്രത്യേകതകൾ താഴെ വിവരിക്കുന്നു .
——————
ഒന്നാം തലമുറ : (1945-1995)
——————
ആദ്യകാല ജെറ്റ് യുദ്ധ വിമാനങ്ങളെയാണ് ഒന്നാം തലമുറ യുദ്ധ വിമാനങ്ങളാണ് കരുതുന്നത് .രണ്ടാം ലോക യുദ്ധത്തിന്റെ അവസാനമാണ് ഇവ പ്രത്യക്ഷപ്പെട്ടത് .ഇവയുടെ വേഗത ശബ്ദവേഗത്തിനടുത്തോ അതിനു താഴയോ ആയിരുന്നു .വിമാനത്തിൽ ഘടിപ്പിച്ച തോക്കുകൾ ആയിരുന്നു പ്രധാന ആയുധം ഭാരവാഹകശേഷി കുറവായതിനാൽ വലിയ ബോംബുകൾ വഹിക്കാനുള്ള കറുത്ത ഇത്തരം വിമാനങ്ങൾക്കുണ്ടായിരുന്നില്ല .ഒന്നാം തലമുറയിലെ ഏറ്റവും കരുത്തുള്ള യുദ്ധവിമാനങ്ങൾ അമേരിക്കയുടെ എഫ് 86 ഉം സോവിയറ്റ് യൂണിയന്റെ മിഗ് -17 ഉം ആയിരുന്നു .ഇതിൽ മിഗ് 17ഇന്റെ വകഭേദങ്ങൾ ചൈനയിലും ,ഉത്തരകൊറിയയിലും ഇപ്പോഴും വ്യോമസേനകളിൽ നിലനിൽക്കുന്നു
——————–
രണ്ടാം തലമുറ (1955 മുതൽ)
——————-
അമ്പതുകളുടെ അവസാനത്തിലും അറുപതുകളിലുമാണ് രണ്ടാം തലമുറ യുദ്ധ വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടത് കൂടുതൽ ശക്തമായ അക്സിയൽ ടര്ബോജെറ് എൻജിനുകൾ ഘടിപ്പിച്ച ഇവ ശബ്ദവേഗത്തെ മറികടക്കുന്ന വേഗതയുള്ളവയായിരുന്നു .ഇവയിൽ പലതിന്റെയും പരമാവധി വേഗത ശബ്ദത്തിന്റെ രണ്ടു മടങ്ങിനോടടുത്ത(Mach 2) ആയിരുന്നു .മിസൈലുകൾ ആയിരുന്നു പ്രധാന ആയുധം .പലവയിലും റഡാര് സംവിധാനങ്ങൾ ഘടിപ്പിച്ചിരുന്നു. ആക്രമണങ്ങളുടെ കൃത്യത കൂട്ടാനും .വളരെ ദൂരെനിന്നു ശത്രു വിമാനങ്ങളെ കണ്ടുപിടിക്കാനും റഡാർ സംവിധാനങ്ങൾക്ക് കഴിഞ്ഞു . മനുഷ്യന്റെ കണ്ണുകളിൽനിന്നു റഡാറുകൾ നിരീക്ഷണത്തിന്റെ ചുമതല ഏറ്റെടുത്തത് രണ്ടാം തലമുറയിലൂടെയായിരുന്നു .സോവ്യേറ്റ് യൂണിയന്റെ മിഗ് 19 ,യു എസ് ഇന്റെ ഫ് 5 ,ഫ്രാൻസിന്റെ മിറാഷ് III തുടങ്ങിയവയാണ് പ്രമുഖ രണ്ടാം തലമുറ യുദ്ധ വിമാനങ്ങൾ. പരിഷ്കരിക്കപ്പെട്ട രണ്ടാമത്തെ തലമുറ യുദ്ധവിമാനങ്ങൾ ഇപ്പോഴും ധാരാളമായി വ്യോമസേനകളിൽ പ്രവർത്തിക്കുന്നുണ്ട്
————-
മൂന്നാം തലമുറ:(1960- മുതൽ)
—————-
എഞ്ചിനുകളുടെയും ആയുധങ്ങളുടെയും കാര്യത്തിൽ മൂന്നാം തല മുറ രണ്ടാം തലമുറയോട് സാമ്യം കാണിക്കുന്നു .എന്നാൽ റഡാറുകളുടെയും വിവര വിനിമയ സംവിധാനങ്ങളുടെയും കാര്യത്തിൽ മൂന്നാം തലമുറ രണ്ടാം തലമുറയെക്കാൾ ബഹുദൂരം മുന്നിലാണ് . കൃത്യതയാർന്ന ബോംബുകളും മിസൈലുകളും മൂന്നാം തലമുറയെ വ്യത്യസ്തമാക്കി . വേരിയബിൾ ജിയോമെറ്ററി (variable geometry wings)ചിറകുകളും ഈ തലമുറയിലെ എടുത്തുപറയപെട്ട പ്രത്യേകതയാണ് .വേരിയബിൾ ജിയോമെറ്ററി ചിറകുകളുള്ള യുദ്ധവിമാനങ്ങൾക് എല്ലാ പറക്കൽ വേഗതകളിലും സ്ഥിരതയോടെയും ഇന്ധന ക്ഷമതയോടും പറക്കാൻ പറ്റി അതോടെ യുദ്ധ വിമാനങ്ങളുടെ പറക്കൽ പരിധിയും(combat range) വർധിച്ചു .യുദ്ധവിമാനങ്ങൾ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് മൂന്നാം തലമുറയുടെ വരവോടെയാണ് .മിഗ് 25 പോലെയുള്ള ചില മൂന്നാം തലമുറ വിമാനങ്ങൾ ശബ്ദത്തിന്റെ മൂന്ന് മടങ്ങുവരെ(mach 3) വേഗതയാർജിക്കാൻ കഴിവുള്ളവയാണ് . യു എസ് ഇന്റെ എഫ് 104 ,സോവിയറ്റ് യൂണിയന്റെ മിഗ് -23,മിഗ്-25 ,ഫ്രാൻസിന്റെ മിറാഷ് എഫ് -1 തുടങ്ങിയവയാണ് ചില പ്രസിദ്ധമായ മൂന്നാം തലമുറ യുദ്ധ വിമാനങ്ങൾ


Written By : Rishi Das 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ