New Articles

Sayhuite Stone - പുരാതന ഹൈഡ്രോളിക് സ്കെയിൽ മോഡൽ

ദക്ഷിണ പെറുവിലെ Abancay പട്ടണത്തിനടുത്ത്  Concacha എന്ന ചെറുകുന്നിന്  മുകളിലാണ് ഈ വിചിത്രമായ മാർബിൾ ശില സ്ഥിതി ചെയ്യുന്നത് . രണ്ടു മീറ്റർ നീളവും   നാലുമീറ്റർ  വീതിയുമുള്ള ഈ പാറയുടെ മുകൾ ഭാഗം  നിറയെ കൊത്തുപണികളാണ് . ഇരുന്നൂറോളം  ജ്യോമെട്രിക്  ഷെയ്പ്പുകളും അത്രയും തന്നെ വിവിധ ജീവികളുടെ രൂപങ്ങളുമാണ് ഇതിനു മുകളിൽ രൂപപ്പെടുത്തി  എടുത്തിരിക്കുന്നത് . ഈ രൂപങ്ങൾക്കിടയിലൂടെ    പുഴപോലെ ജലമൊഴുകുവാനുള്ള സൗകര്യവും , അതിനോട് ചേർന്ന്  ചെറു കൃഷിയിടങ്ങളും കുളങ്ങളും എന്തിന് ചെറു ജലപാതങ്ങൾ  പോലും കൊത്തിയെടുത്തിട്ടുണ്ട് . ഈ കുന്നിനോട് ചേർന്ന്  ഒരു ഇൻകാ ക്ഷേത്രം  നിലകൊള്ളുന്നതിനാൽ ഈ ഏകശിലാ  നിർമ്മിതി അവരുടേതാകാം  എന്നാണ് നിഗമനം .

പക്ഷെ  ഇത്തരം  ഒരു നിർമ്മാണം  എന്തിനായിരുന്നു  എന്നുള്ളത്  ഇന്നും കുഴയ്ക്കുന്ന  ഒരു ചോദ്യമാണ് . ഇൻകകൾ ജലത്തെ  ആരാധിച്ചിരുന്നതിനാൽ ഈ പാറ അതിനായി ഉപയോഗിച്ചിരുന്നു എന്നാണ് ചില ഗവേഷകർ കരുതുന്നത് . എന്നാൽ ഇത് , ഇൻകാ സാമ്രാജ്യത്തിന്റെ  ഒരു ചെറു പതിപ്പാവാൻ തരമുണ്ടെന്നു ചിലർ വാദിക്കുന്നു . കുരങ്ങുകളെയും ,  ഇഗ്വാനകളെയും , ജാഗ്വാറുകളെയും  വരച്ചിരിക്കുന്ന സ്ഥലങ്ങൾ വനങ്ങളെയും , പെലിക്കനുകളെയും , ഞണ്ടുകളെയും , നീരാളികളെയും കൊത്തിയിരിക്കുന്ന സ്ഥലങ്ങൾ തീരദേശങ്ങളെയും  സൂചിപ്പിക്കുന്നു എന്നവർ  കരുതുന്നു .

എന്നാൽ  ഇതൊന്നുമല്ല , തങ്ങളുടെ  കൃഷിയിടങ്ങളിലേക്ക് ജലം  തിരിച്ചു വിടാനുള്ള  മാസ്റ്റർ പ്ലാനിന്റെ  കരട് രൂപമാണ്  കല്ലിൽ ഇന്കകൾ  രൂപപ്പെടുത്തിയിരിക്കുന്നത്  എന്നാണ് മറ്റൊരു കൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നത് . ഇതിൽ ജലമൊഴിച്ച് അവർ ടെസ്റ്റിങ് നടത്തിയിരുന്നു  എന്ന് Dr. Arlan Andrews (https://www.linkedin.com/in/arlan-andrews-sr-sc-d-p-e-9a88b55)   നെ പോലുള്ളവർ  കരുതുന്നു .  അദ്ദേഹം ഇതിന് മുകളിലൂടെ വെള്ളമൊഴിച്ചു  നോക്കുന്നതാണ് വീഡിയോയിൽ  ഉള്ളത് .  എന്തായാലും ഈ പാറ ആ കുന്നിൽ ഉണ്ടായിരുന്നതല്ല . അതവിടെ കൊണ്ട്  വെച്ചതാണ് .

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers