Horsetail Fall

ഒഴുകി വീഴും തീ !

കാലിഫോർണിയയിലെ Yosemite നാഷണൽ പാർക്കിലാണ് കണ്ണിന് കുളിർമ്മയേകുന്ന ഈ കുതിരവാലൻ ജലപാതം സ്ഥിതി ചെയ്യുന്നത് . (ഇതേ പേരിൽ ഒറിഗോണ്‍ സംസ്ഥാനത്ത് മറ്റൊരു വെള്ള ചാട്ടം ഉണ്ട് ) ചുവപ്പ് രശ്മികൾ കൂടുതൽ ഉള്ള അസ്തമയ സൂര്യന്റെ കിരണങ്ങളാണ് ഈ ജലപാതത്തിനു അഗ്നിയുടെ ചുവപ്പ് നിറം നല്കുന്നത് . അകലെനിന്നും നോക്കിയാൽ ഒരു വലിയ തീനാളം പോലെയാണ് നമ്മുക്ക് തോന്നുക . “Firefall” എന്നാണ് ഈ പ്രകൃതി പ്രതിഭാസത്തിന് പറയുന്നത് .

പണ്ട് Glacier Point Hotel എന്നൊരു ഉല്ലാസകേന്ദ്രം ഇവിടെ ഉണ്ടായിരുന്നു . അവർ ആയിരക്കണക്കിന് കത്തുന്ന വിറകു കൊള്ളികൾ മൂവായിരം അടി ഉയരമുള്ള മലയുടെ മുകളിൽ നിന്നും താഴെക്കിട്ട് ഒരു മനുഷ്യ നിർമ്മിത ഫയർ ഫോൾ ഉണ്ടാക്കിയിരുന്നു . എന്നാൽ 1969 ൽ ഒരു തീ പിടുത്തത്തിൽ ഹോട്ടൽ നശിച്ചതോടെ ആ കലാപരിപാടി അവസാനിക്കുകയും Horsetail Fall ന് ആ പേര് (Firefall) വീഴുകയും ചെയ്തു .

www.palathully.com
www.f.palathully.com

ഈ ലേഖനം പ്രയോജനപ്പെട്ടോ ?
  • അടിപൊളി 
  • കൊള്ളാം 
  • തരക്കേടില്ല 
  • ഉപകാരപ്രദം 
  • ആവശ്യമില്ലാത്തത് 

നമ്മുക്ക് ചർച്ച ചെയ്യാം