മധ്യതിരുവിതാംകൂറിലെ ചുരുക്കം ചില ദേവീക്ഷേത്രങ്ങളിൽ നടന്നുവരുന്ന ഒരു അനുഷ്ഠാന കലയാണ് പടയണി. മലബാറിലെ തെയ്യത്തിന്റെ കാര്യത്തിലെന്നതു പോലെ ദ്രാവിഡ സംസ്കാരത്തിന്റെ ശക്തമായ പ്രതിഫലനം ഇതിലുണ്ട്. ഈ അനുഷ്ഠാനം പടകാളി ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംഘകാല സമരദേവതയായ കൊറ്റെവെ ദേവിയുടെ രൂപാന്തരമാണ് പടകാളി. പടയണിയുടെ…