പീച്ചി വാഴാനി വന്യജീവി സങ്കേതം

പ്രകൃതിസ്‌നേഹികളുടെ പ്രിയസ്ഥലമാണ് തൃശ്ശൂര്‍ ജില്ലയിലെ പീച്ചി വാഴാനി വന്യജീവി സങ്കേതം. തൃശ്ശൂരിന് 20 കിലോമീറ്റര്‍ കിഴക്കുമാറി 1958 ലാണ് ഇത് സ്ഥാപിതമായത്. 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിച്ച ഈ വന്യജീവി സങ്കേതം, പാലപ്പിള്ളി നെല്ലിയാമ്പതി എന്നീ കാടുകളുടെ ഭാഗമാണ്. വ്യത്യസ്തമായ ഒട്ടേറെ പക്ഷിമൃഗാദികളെയും, വൃക്ഷലതാദികളെയും ഇവിടെ കാണാം. വ്യത്യസ്തമായ ഓര്‍ക്കിടുകള്‍, എണ്ണമറ്റ ഔഷധ ചെടികള്‍, അപൂര്‍യിനം വൃക്ഷങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ട്. 25 തരം സസ്തനികളെയും 100ല്‍ പരം പക്ഷികളെയും ഈ വനപ്രദേശത്ത് കണ്ടെത്താം. മ്ലാവ്, പുലി, കടുവ, കാട്ടുപൂച്ച, ആന, മലമ്പോത്ത്, വിവിധ തരം പാമ്പുകള്‍, തുടങ്ങിയവയുടെ വിഹാരകേന്ദ്രം കൂടിയാണ് ഈ പ്രദേശം.

peechi1പച്ചപ്പിന്റെ മാസ്മരികതയാണ് പീച്ചിയുടെയും വാഴാനിയുടെയും പ്രത്യേകത. പീച്ചിയിലെ നക്ഷത്ര ബംഗ്ലാവിന് മുകളിലെ നിരീക്ഷണ ഗോപുരത്തില്‍ കയറിനിന്ന് നോക്കിയാല്‍ പച്ചപ്പ് നിറഞ്ഞ മലനിരകളും ജലാശയവും കൊതിതീരെ കാണാം. മഴക്കാലത്താണെങ്കില്‍ മേഘങ്ങള്‍ മലനിരകളെയും വൃക്ഷാഗ്രങ്ങളെയും പുല്കുന്നത് ആസ്വദിക്കാം.മണ്‍സൂണ്‍ ടൂറിസത്തിനും ഇക്കോ ടൂറിസത്തിനും പറ്റിയ സങ്കേതമാണിത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വനം വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും അനുമതിയോടെ ചെറിയ ട്രെക്കിങ്ങുമാവാം. പീച്ചിയില്‍നിന്ന് വാഴാനിയിലേക്കുള്ള പാതയുടെ ഇരുവശവും നല്ല കൃഷിയിടങ്ങളാണ്. അതിനാല്‍ ഫാം ടൂറിസത്തിനും സാധ്യതയുണ്ട്.പീച്ചി ഡാമില്‍നിന്ന് ദേശീയപാത 544ലെത്തി മുടിക്കോടുനിന്ന് തിരിഞ്ഞ് ചിറക്കാക്കോട്, മാടക്കത്തറ, താണിക്കുടം, കുണ്ടുകാട് വഴിയാണ് വാഴാനിയിലേക്ക് പോവുക. പീച്ചി ഡാമില്‍നിന്ന് വാഴാനി ഡാമിലേക്ക് 29.1 കിലോമീറ്ററാണ് ദൂരം. തൃശ്ശൂരില്‍നിന്ന് മുടിക്കോടേക്ക് 11.3 കിലോമീറ്റര്‍പോകണം. മുടിക്കോടുനിന്ന് പീച്ചി ഡാമിലേക്ക് 9.8 കിലോമീറ്ററാണ് ദൂരം. വാഴാനിയിലേക്ക് 19.3 കിലോമീറ്ററും.peechi-1

നയനമനോഹരമായ ജലസംഭരണികളാലും വൈവിധ്യമാര്‍ന്ന സസ്യ, ജന്തുജാലങ്ങളാലും സമ്പന്നമായ പീച്ചിവാഴാനി വന്യജീവി സങ്കേതം സന്ദര്‍ശകരുടെ കണ്ണിന് വിരുന്നാവും. പാലപ്പിള്ളിനെല്ലിയാമ്പതി വനമേഖലയുടെ ഭാഗമാണ് പീച്ചിവാഴാനി വന്യജീവി സങ്കേതം. 125 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. 1958ല്‍ നിലവില്‍ വന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും പഴയ വന്യജീവി സങ്കേതങ്ങളിലൊന്നാണ്.അമ്പതിലധികം ഇനങ്ങളില്‍പ്പെട്ട ഓര്‍ക്കിഡുകള്‍, മരുന്ന് ചെടികള്‍, തേക്ക്, ഈട്ടി തുടങ്ങിയ ഇവിടെയുണ്ട്. കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, സാംബാര്‍ മാന്‍, മ്ലാവ്, പുള്ളിമാന്‍, കാട്ടുപോത്ത്, ആന തുടങ്ങിയ വന്യമൃഗങ്ങളുമുണ്ട്. പക്ഷികളുടെ വൈവിധ്യമാണെങ്കില്‍ നൂറിലധികമാണ്. വിവിധയിനം പാമ്പുകളും ഉരഗങ്ങളമുണ്ട്. സമുദ്രനിരപ്പില്‍നിന്നും 923 മീറ്റര്‍ ഉയരത്തിലുള്ള പൊന്‍മുടിയാണ് ഏറ്റവും ഉയരമുള്ള പ്രദേശം.

peechiപീച്ചിയില്‍നിന്ന് വാഴാനിയിലേക്കുള്ള വഴിയില്‍ കുണ്ടുകാടുനിന്ന് തിരിഞ്ഞ് കുറച്ചുദൂരം പോയാല്‍ പൂമല ഡാമിലെത്താം. തൃശ്ശൂരില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരം. ജലസേചന ആവശ്യത്തിന് നിര്‍മ്മിച്ച കൊച്ചു ഡാമാണ് പൂമല. ഡാമിനടുത്ത് മുനിമാര്‍ തപസനുഷ്ഠിച്ചിരുന്നതായി പറയുന്ന മുനിയറയും കാണാം.മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ ചെപ്പാറ വഴിയും പൂമലയിലെത്താം. നടന്ന് കയറാവുന്ന കൂറ്റന്‍ പാറയാണ് ചെപ്പാറ. പാറ കയറി മുകളിലെത്തിയാല്‍ തൃശ്ശൂര്‍ ജില്ലയുടെ നല്ലൊരുഭാഗം കാണാം. ചെപ്പാറയ്ക്ക് പോകുന്ന വഴിയില്‍നിന്ന് തിരിഞ്ഞുപോയാല്‍ പത്താഴക്കുണ്ട് ഡാമും കാണാം.

ഡി.ടി.പി.സി. നടത്തുന്ന ഇക്കോട്രിപ്പ് ടൂര്‍ പാക്കേജിലുള്‍പ്പെട്ടതാണ് പീച്ചി വാഴാനി യാത്ര. ചിമ്മിനി, വാഴാനി, പീച്ചി, പൂമല ഡാമുകളും ചെപ്പാറ, വിശുദ്ധ എവുപ്രാസ്യമ്മയുടെ കബറിടം, തൃക്കൂര്‍ മഹാദേവ ക്ഷേത്രം എന്നിവയും ഉള്‍പ്പെടുന്നതാണ് ഇക്കോ ട്രിപ്പ്. ഇതില്‍ പീച്ചിവാഴാനി റോഡാണ് ടൂറിസം ഇടനാഴിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വികസിപ്പിക്കുന്നതിന് peechi-2തിരഞ്ഞെടുത്തിട്ടുള്ളത്. തൃശ്ശൂരില്‍നിന്ന് പുറപ്പെടുന്ന ഇക്കോ ട്രിപ്പില്‍ ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യമ്മയുടെ കബറിടമാണ് ആദ്യ ഇടം. തുടര്‍ന്ന് തൃക്കൂര്‍ മഹാദേവക്ഷേത്രം സന്ദര്‍ശിക്കും. ഇവിടെനിന്ന് വരന്തരപ്പിള്ളി വഴി ചിമ്മിനി ഡാമിലെത്തും. ചിമ്മിനിയില്‍നിന്ന് വനഗവേഷണ കേന്ദ്രത്തിന്റെ ബാംബൂ ഗാര്‍ഡന്‍, മരോട്ടിച്ചാല്‍ വഴി പീച്ചി ഡാമിലെത്തും. അവിടെ ഉച്ചഭക്ഷണത്തിനുശേഷം വാഴാനിയും ചെപ്പാറയും പൂമല ഡാമും കണ്ടശേഷം തൃശ്ശൂരിലേക്ക് മടക്കം.

peechi9ഈ പ്രദേശം സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് റസ്റ്റ്ഹൗസിലും പീച്ചി ഇന്‍ഫര്‍മേഷന്‍ സെന്ററിലും താമസസൗകര്യം ലഭ്യമാണ്.

യാത്രാ സൗകര്യം; റോഡുമാര്‍ഗ്ഗം തൃശ്ശൂരില്‍ നിന്ന് പീച്ചിക്ക് നേരിട്ട് ബസ് ലഭിക്കും. സമീപ റെയില്‍വെ സ്‌റ്റേഷന്‍ : തൃശ്ശൂര്‍ സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 98 കി. മീ

By  rajiphilip

Home

എന്താണ് ഈ പോസ്റ്റിനെ പറ്റി നിങ്ങളുടെ അഭിപ്രായം ?
  • അടിപൊളി! (0)
  • നന്നായിരിക്കുന്നു (0)
  • ഉപകാരപ്രദം (0)
  • താൽപ്പര്യമില്ല (0)
  • എതിർക്കുന്നു (0)

Leave a commentCopyright 2017-18 JULIUS MANUEL ©  All Rights Reserved