മണ്ണൂലി പാമ്പ്

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പാമ്പാണ് മണ്ണൂലി പാമ്പ്.ഇരുതല പാമ്പ്,ഇരട്ടത്തലയന്‍, പൂഴിപുളവന്‍,ഇരുതല മൂരി തുടങ്ങിയ പല പേരുകളിലും ഇവ അറിയപ്പെടുന്നു. തവിട്ടുനിറം ആണ് ഈ പാമ്പിന്. എണ്ണ തേച്ചു മിനുക്കിയതുപോലു
ള്ള ഉടല്‍,പെട്ടന്ന് കണ്ടാല്‍ തലയേത്,വാലേത് എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. വിഷമില്ലാത്ത ഈ പാമ്പ് കടിക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല.ഇരുപത് മുതല്‍ മുപ്പത് വരെ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്.അണലിയെപ്പോലെ ശരീരത്തിനകത്ത് മുട്ടയിട്ട് കുഞ്ഞുങ്ങള്‍ വിരിയാന്‍ പ്രായം ആകുമ്പോള്‍ പ്രസവിക്കുകയാണ് പതിവ് .കുറച്ചു വര്ഷം മുന്‍പ് കേരളത്തിലെ ഒരു വീട്ടുവളപ്പില്‍ മണ്ണൂലി മുട്ടയിട്ടതായും വാര്‍ത്തയുണ്ടായിരുന്നു.കൂടുതല്‍നേരം മണ്ണിനടിയില്‍ കഴിയാന്‍ ഇഷ്ട്ടപ്പെടുന്ന പാമ്പാണിത്.ഈ പാമ്പിന് അദ്ഭുതസിദ്ധികള്‍ ഉണ്ടെന്ന് ലോകത്ത് പലയിടത്തും വിശ്വസിച്ചുവരുന്നു.ഈ പാമ്പിനെ വീട്ടില്‍ സൂക്ഷിച്ചാല്‍ സമ്പത്ത് ഉണ്ടാകുമെന്നാണ് ഒരു വിശ്വാസം.ഇതിന്റെ മാംസം ഭക്ഷിച്ചാല്‍ എയിഡ്സ് പോലുള്ള അസുഖങ്ങള്‍ ഇല്ലാതാവുമെന്ന വിശ്വാസവും ഉണ്ട്.ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഈ പാമ്പ് വേട്ടയാടപ്പെടാരുണ്ട്.കുറച്ചുവര്‍ഷം മുന്‍പ് തെക്കേ ഇന്ധ്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മണ്ണൂലികളെ വിദേശത്തെക്ക് കയറ്റി അയക്കപ്പെട്ടു. അന്താരാഷ്ട്ട്രവിപണിയില്‍ ഒരു കോടി രൂപയോളം വിലയുണ്ടായിരുന്നു ഈ പാമ്പിന്. ആഭിചാര കര്‍മ്മങ്ങളിലും മണ്ണൂലി പാമ്പുകളെ ഉപയോഗിക്കുന്നുണ്ട്.

By : Dinesh Mi

എന്താണ് ഈ പോസ്റ്റിനെ പറ്റി നിങ്ങളുടെ അഭിപ്രായം ?
  • അടിപൊളി! (0)
  • നന്നായിരിക്കുന്നു (0)
  • ഉപകാരപ്രദം (0)
  • താൽപ്പര്യമില്ല (0)
  • എതിർക്കുന്നു (0)

Leave a commentCopyright 2017-18 JULIUS MANUEL ©  All Rights Reserved