തൊഴുകയ്യന്‍ പ്രാണി

പ്രാണിലോകത്തെ അദ്ഭുതമാണ് തൊഴുകയ്യന്‍ പ്രാണി തൊഴുകയ്യോടെ നില്‍ക്കുന്ന ഈ പ്രാണിയെ പലരും കണ്ടിട്ടുണ്ടാവും.പക്ഷെ പുല്‍ച്ചാടി ആണെന്ന് തെട്ടുദ്ധരി –
ക്കുകയും ചെയ്യും.പ്രാണിലോകത്തെ സൂപ്പര്‍താരമാണ്
തൊഴുകയ്യന്‍.മനുഷ്യന് ഏറ്റവും ഉപദ്രവകാരിയായ പുല്‍ച്ചാടി കഥകളിലും,കവിതകളിലും ഒക്കെ സ്ഥാനം പിടിക്കുമ്പോള്‍ വളരെയേറെ ഉപകാരിയും കര്‍ഷക – ബന്ധുവും ആയ തൊഴുകയ്യന്‍ വിസ്മരിക്കപ്പെടുക-
യാണ് പതിവ്.മാംസാഹാരിയാണ് തൊഴുകയ്യന്‍ ,കൊതുക്,തവള,എലി എന്നിവയൊക്കെയാണ് തൊഴുകയ്യന്‍റെ ആഹാരം.ചിലപ്പോള്‍ ചെറിയ പാമ്പുകളെയും ആഹാരമാക്കാറുണ്ട്.ക്രിഷി നശിപ്പിക്കുന്ന പുല്‍ച്ചാടി വര്‍ഗ്ഗത്തിലെ വെട്ടുകിളികളെയൊക്കെ തൊഴുകയ്യന്‍ കടിച്ചുമുറിച്ചു തിന്നുകളയും.ഇവയിലെ പെണ്‍വര്‍ഗ്ഗം ആണിനെക്കാള്‍ വലിപ്പം കൂടിയവയാണ്.
2300 ഇനം തൊഴുകയ്യന്‍ പ്രാണികള്‍ എങ്കിലും ഉണ്ട് ഇന്ന് ലോകത്ത്.ചൈനീസ് തൊഴുകയ്യനെപ്പോലുള്ളവ സ്വന്തം ഇണയെയും ഭക്ഷണം ആക്കാറുണ്ട്.

ഇണ ചേര്‍ന്ന് അവസാനിക്കുമ്പോള്‍ ആണ്‍പ്രാണിയുടെ തല പെണ്ണിന്‍റെ വായില്‍കിടന്ന് പിടക്കുന്നുണ്ടാവും.ഇണയെ ജീവനോടെ കടിച്ചുമുറിക്കുന്നത് കൊണ്ട് തന്നെ ഇവയ്ക്ക് ചെകുത്താന്‍റെ കുതിര എന്നൊരു പേരും ഉണ്ട്.ഇവയുടെ പ്രണയചേഷ്ട്ടകള്‍ രസകരമാണ്.നൃത്തം ഒക്കെ ചെയ്താണ് ഇവ ഇണയെ ആകര്‍ഷിക്കുന്നത്.കയ്യില്‍ ഒരു പൂവും പിടിച്ച് ഇണക്ക് വേണ്ടി നൃത്തം ചെയ്യുന്ന ഒരു തൊഴുകയ്യന്‍റെ ചിത്രം ഈയിടെ ഒരു ഇന്ത്യോനെഷ്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത് ഏറെ ചര്‍ച്ചാവിഷയമായി.വെട്ടുകിളിയെപ്പോലുള്ള പ്രാണികളെ ഇല്ലാതാക്കാന്‍ പല രാജ്യക്കാരും തൊഴുകയ്യന്‍മാരെ കൃഷിയിടങ്ങളില്‍ കൊണ്ടുവിടാറുണ്ടത്രേ.180 ഡിഗ്രിയില്‍ തല തിരിക്കാന്‍ കഴിയുന്ന തൊഴുകയ്യന്മാര്‍ക്ക് പിന്നിലുള്ള ശത്രുവിനെയും,ഇരയെയും ഒക്കെ പെട്ടന്ന് കണ്ടെത്താന്‍ കഴിയും.ചെടികള്‍ക്കിടയില്‍ ആണ് ഇവ മുട്ടയിടുക. ഇവയ്ക്ക് സാഹചര്യമനുസരിച്ച് നിറം മാറാനുള്ള കഴിവും ഉണ്ട്.

Dinesh Mi

എന്താണ് ഈ പോസ്റ്റിനെ പറ്റി നിങ്ങളുടെ അഭിപ്രായം ?
  • അടിപൊളി! (0)
  • നന്നായിരിക്കുന്നു (1)
  • ഉപകാരപ്രദം (0)
  • താൽപ്പര്യമില്ല (0)
  • എതിർക്കുന്നു (0)

Leave a commentCopyright 2017-18 JULIUS MANUEL ©  All Rights Reserved