സുക്കോത്ത് അഥവാ ⁠⁠⁠കൂടാരപ്പെരുന്നാൾ

ഇപ്പോൾ ഇസ്രായേലിൽ ചെന്നാൽ തല്ക്കാലികമായി ഉണ്ടാക്കിയ അനേകം കൂടാരങ്ങൾ നമ്മുക്ക് കാണുവാൻ സാധിക്കും . 5777 വർഷങ്ങളോളം പഴക്കമുള്ള സുക്കോത്ത് അഥവാ കൂടാരപ്പെരുന്നാളിന്റെ ഭാഗമായി നിർമ്മിച്ചവയാണ് അവ .
ഇസ്രായേലിന്റെ പ്രധാന പെരുന്നാളുകളായ പെസഹ, ഷാവൂത്ത്, സുക്കോത്ത് എന്നിവയെ തീർത്ഥാടകപ്പെരുന്നാളുകൾ (Pilgrimage Festivals) എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ന് ആഘോഷിക്കപെടുന്ന ഏറ്റവും പുരാതനമായ പെരുന്നാളുകളില്‍ ഒന്നാണ് സുക്കോത്ത് അഥവാ ⁠⁠⁠കൂടാരപ്പെരുന്നാൾ ഹീബ്രു ഭാഷയിൽ സുക്കോത്ത് (സുക്ക-കുടിൽ) എന്നു പറയുന്നു. യഹൂദരുടെ ഒരു പ്രധാന ശരത്കാല ആഘോഷമായ ടാബർനാകിൾ വിളവെടുപ്പുത്സവം കൂടിയാണ് ഇത് . യഹൂദകലണ്ടറിലെ ഏഴാമത്തെ മാസമായ തിഷ്റി 15-ന്ആരംഭിക്കുന്ന സുക്കോത്ത് ഏഴു ദിവസം നീണ്ടു നിൽക്കാറുണ്ട്. എട്ടാം ദിവസത്തെ ഉത്സവത്തിന് ഷെമിനി അത്സെരിത് (Shemini Atzeret) എന്നാണ് പേര്. സിംചത്ത്തോറ എന്നറിയപ്പെടുന്ന മറ്റൊരാഘോഷവും എട്ടാം ദിവസം നടത്തിപ്പോരുന്നു. ചില യഹൂദവിഭാഗങ്ങൾ ഒമ്പതാം ദിവസമാണ് സിംചത്ത് തോറ ആഘോഷിക്കാറുള്ളത്. യഹൂദരുടെ മതാചാരപ്രകാരം പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന ആഘോഷങ്ങളാണ് സുക്കോത്ത്, അത്സെരിത്, സിംചത്ത് തോറ എന്നിവ.

ചരിത്ര പശ്ചാത്തലം

അബ്രഹാമിന്റെ മകന്‍ ഇസ്സക്കിന്റെ 2 മക്കളില്‍ ഒരുവനായ ജേക്കബ്‌ എന്നാ യാക്കോബില്‍ നിന്നാണ് ഇസ്രയേല്‍ എന്നാ രാജ്യത്തിന്റെ തുടക്കം . ജേക്കബിന്റെ 12 മക്കളുടെ ആനന്തര തലമുറകള്‍ ആണ് ഇന്നത്തെ ഇസ്രയേല്‍ .430 വര്‍ഷത്തെ ഇജിപ്ന്റെ അടിമത്വത്തില്‍ യഹോവയായ ദൈവം മോശ മുഖേന മോചിപിച്ച ശേഷം വാഗ്നത്ത നടയായ ഇസ്രായേലിലേക്ക് കൊണ്ട് പോയപ്പോള്‍ അവര്‍ക്ക് നല്‍കിയ കല്‍പ്പനകളുടെ ഭാഗമായി ആണ് ഈ പെരുന്നാള്‍ ആഘോഷിക്കുന്നത് ബൈബിളില്‍ ലേവ്യ പുസ്തകം 23:42 ,43 വാക്യങ്ങളില്‍ ഇത് കാണാന്‍ കഴിയും രണ്ടു പ്രധാന ചടങ്ങുകൾ ഉൾപ്പെട്ടതാണ് സുക്കോത്ത് ഉത്സവം. സുക്കാ എന്ന പേരിൽ അറിയപ്പെടുന്ന കുടിലിൽ പാർക്കുക എന്നതാണ് ഇതിന്റെ ആദ്യത്തെ ചടങ്ങ്. ഇതിനായി വീട്ടുമുറ്റത്ത് കുടിലുകൾ നിർമ്മിക്കുന്നു. മൂന്നു ഭിത്തികൾ ഉള്ള ഈ കുടിലിന് മേൽക്കൂര ഉണ്ടായിരിക്കുകയില്ല, വയ്ക്കോൽ കൊണ്ടോ ഇലകൾ കൊണ്ടോ മുകൾഭാഗം മൂടിയിരിക്കും. ഉത്സവനാളുകളിൽ ഈ കുടിലിനുള്ളിലാണ് ആഹാരം പാകം ചെയ്തു കഴിക്കുന്നത്. ഉഷ്ണമേഖലയിൽ യഹൂദർ ഈ കുടിലിനുള്ളിൽ തന്നെ അന്തിയുറങ്ങുകയും ചെയ്യാറുണ്ട് ബൈബിളിലെ കഥാപാത്രങ്ങൾ സുക്കോത്ത് നാളുകളിൽ കുടിലുകൾ സന്ദർശിക്കുമെന്നൊരു വിശ്വാസം നിലവിലുണ്ട്. തന്മൂലം ഇവരെ പ്രീതിപ്പെടുത്തുവാനെന്ന സങ്കല്പത്തിൽ സ്വാഗതഗീതങ്ങൾ ആലപിക്കുക പതിവാണ്. ചെറുനാരകം, അരളി, കൊളുന്ത് എന്നീ ചെടികളുടെ ചെറുചില്ലകളും കുരുന്നു പനയോലയും ഉപയോഗിച്ചുള്ളതാണ് സുക്കോത്ത് ഉത്സവത്തിന്റെ രണ്ടാമത്തെ പ്രധാനചടങ്ങ്. ആരാധനായോഗങ്ങളിൽ ഇവ മുകളിലേക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു. ദുഷ്ടശക്തികളെ അകറ്റി ദൈവത്തിന്റെ സർവാധിപത്യം ഉറപ്പാക്കുവാനാകും എന്ന വിശ്വാസമനുസരിച്ചാണ് ഈ അനുഷ്ഠാനം നിർവഹിക്കുന്നത്

.വിളവെടുപ്പിനു ശേഷമാണ് ഈ പെരുന്നാള്‍ ആഘോഷിക്കുന്നത് കൊണ്ട് നല്ല വിളവ് കൊയ്തെടുക്കാൻ സാധിക്കുന്നതിന്റെ നന്ദി സൂചകമായാണ് ഈ ചടങ്ങ് നടത്തുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നു.ലോകത്ത് എവിടെ പാർക്കുന്ന യഹൂദനും ഈ പെരുന്നാളുകൾക്ക് യെറുശലേം ദേവാലയത്തിൽ സംബന്ധിക്കണമെന്നാണ് തോറ അനുശാസിക്കുന്നത്. അതിനാൽ പുരാതന ഇസ്രായേലിന്റെയും യഹൂദ്യയുടെയും വിവിധ ഭാഗങ്ങളിൽ വസിച്ചിരുന്ന യഹൂദർ ഈ പെരുന്നാളുകളോടനുബന്ധിച്ച് യെറുശലേമിലേക്ക് തീർത്ഥയാത്ര നടത്തിയിരുന്നു.രണ്ടാം യെറുശലേം ദേവാലയത്തിന്റെ തകർച്ച മുതൽ മൂന്നാം ദേവാലയം നിർമ്മിക്കപ്പെടുന്നതു വരെ തീർത്ഥാടനം നിർബന്ധിതമല്ലായിരുന്നു. ദേശവ്യാപകമായ രീതിയിലുള്ള തീർത്ഥാടനങ്ങൾ നടന്നിരുന്നുമില്ല. സിനഗോഗുകളിലെ ആരാധനകളിൽ തോറാ ചുരുളുകളിൽ നിന്നും ഈ പെരുന്നാളുകളുമായി ബന്ധപ്പെട്ട വേദഭാഗങ്ങൾ ഉറക്കെ വായിക്കുന്ന പതിവുണ്ടായിരുന്നു. ആധുനിക ഇസ്രായേലിൽ യെറുശലേമിലും സമീപ പ്രദേശങ്ങളിലുമുള്ള ധാരാളം യഹൂദർ ഈ പെരുന്നാൾ ദിനങ്ങളിൽ വിലാപമതിലിനരികിൽ തങ്ങളുടെ പ്രാർത്ഥനകൾ അർപ്പിക്കുവാനും അതുവഴി പഴയകാല തീർത്ഥാടന ചടങ്ങുകൾ ഒരു ചെറിയ അളവിലെങ്കിലും ആചരിക്കുവാനും ഉത്സാഹിക്കാറുണ്ട് .

ഷിജു തോമസ്

എന്താണ് ഈ പോസ്റ്റിനെ പറ്റി നിങ്ങളുടെ അഭിപ്രായം ?
  • അടിപൊളി! (0)
  • നന്നായിരിക്കുന്നു (0)
  • ഉപകാരപ്രദം (0)
  • താൽപ്പര്യമില്ല (0)
  • എതിർക്കുന്നു (0)

Leave a commentCopyright 2017-18 JULIUS MANUEL ©  All Rights Reserved