കബ്ബല്ല

യഹൂദപശ്ചാത്തലത്തിൽ ഉദ്ഭവിച്ച ഒരു ഗൂഢജ്ഞാനമാർഗ്ഗവും, അനുഷ്ഠാനസഞ്ചയവും, ചിന്താപദ്ധതിയുമാണ് കബ്ബല്ല. യഹൂദപാരമ്പര്യത്തിന്റെ അവിഭക്തഘടകമെന്ന നിലയിൽ മതപരമായി തുടങ്ങിയ കബ്ബല്ല, ക്രമേണ ക്രിസ്തീയ, നവയുഗ (New Age), താന്ത്രിക (occultist), ധർമ്മസമന്വയ (Syncretic) പാരമ്പര്യങ്ങളിലേക്കു സംക്രമിച്ചു.

കേരളത്തിലെ യഹൂദർക്കിടയിൽ അല്പസ്വല്പ്പം കബ്ബാലിസ്റ്റിക് വിശ്വാസം നിലനിന്നിരുന്നു. പ്രത്യേകിച്ച് മലബാരി യഹൂദർക്കിടയിൽ. പ്രസവ വേളയിലും, പ്രസവാനന്തരവും, കുട്ടിയേയും അമ്മയെയും പൈശാചിക ശക്തികളിൽ നിന്നും സംരക്ഷിക്കാൻ അവർ ഹിബ്രൂ ഭാഷയിൽ ദൈവത്തിന്റെ 72 നാമങ്ങളും, മാലാഖ മാരുടെ നാമങ്ങളും, ചില ചിത്ര പണികളും മറ്റും അടങ്ങുന്ന തോല്ക്കടലാസ്സിൽ തയ്യാറാക്കിയ ഒരു രക്ഷാകവചം ഉപയോഗിച്ചിരുന്നു. ഈ കവചം പൂർണമായും കബ്ബാലിസ്റ്റിക് സ്വഭാവമുള്ള ഘടകങ്ങളാൽ ആണ് തയ്യാറാക്കി ഇരിക്കുന്നത്.
ഇത് പോലെ ദൈവനാമം അടങ്ങുന്ന ലോളകം കുട്ടികള്ക്ക് ദൃഷ്ടി പെടാതിരിക്കാനായി അണിയിച്ചിരുന്നു.

പതിനാറാം നൂറ്റാണ്ടിൽ യമെനിൽ നിന്നും കൊച്ചിയിലെ യഹൂദ സമൂഹത്തിൽ വന്നു ജീവിച്ച ഹിബ്രൂ കവി, റബ്ബി നെഹെമിയ ബെൻ എബ്രഹാം ഒരു കബ്ബാലിസ്റ്റ് ആയിരുന്നു. അദ്ധേഹത്തിന്റെ കബറിടം ഇന്നും കൊച്ചിയിൽ ഉണ്ട് മാത്രമല്ല. ഹനുക്ക പെരുന്നാളിന്റെ ഒന്നാം ദിവസം മലബാറി യഹൂദർ പ്രത്യേക പ്രാർത്ഥനയും വിരുന്നും ഒരുക്കിയിരുന്നു. പ്രദേശവാസികളായ മറ്റിതര മതസ്ഥർ ഇന്നും അവിടെ മെഴുതിരി തെളിയിക്കുന്നു. ഈ വിശ്വാസ ശാഖ കേരളത്തിലെ യഹൂദർക്കിടയിൽ പരിചയപ്പെടുത്തിയത് ഇദ്ദേഹം ആണെന്നാണ് അനുമാനം.
ഇതെല്ലാം വാസ്തവം ആണെങ്കിൽ. കൗതുകകരമായ മറ്റൊരു സംഭവം ഉണ്ട്. മാളയിലെ യഹൂദരുടെ കയ്യിൽ “മോശെ പ്രവാചകൻറെ വാൾ” അഥവാ “മോശെയുടെ വാൾ ” ഉണ്ടെന്ന ഒരു അഭ്യൂഹം പരന്നിരുന്നു. ഇതിനു വേണ്ടി ചില ആളുകൾ ഉൽഖനനം വരെ നടത്തി എന്നറിഞ്ഞിരുന്നു.

എന്നാൽ , മോശെയുടെ വാൾ (“חרבא דמשה” ഖർബാ ദേമോശേ ) എന്നർത്ഥം വരുന്ന കബ്ബാലിസ്റ്റിക് സ്വഭാവം ഉള്ള ഒരു പുരാതന ഹിബ്രൂ അപ്പോക്രിഫാ ഗ്രന്ഥം ഉണ്ട്. മാളയിലെ യഹൂദരുടെ കയ്യിൽ ഒരുപക്ഷെ ഈ ഗ്രന്ഥം ഉണ്ടായിരുന്നിരിക്കണം അതിൽ നിന്നും ഉയർന്നു വന്ന ഒരു കിംവദന്തി ആയിരിക്കണം ഈ വാളിന്റെ കഥ.

കടപ്പാട് >>> Thoufeek Zakriya , 
Abdulla Bin Hussain Pattambi

എന്താണ് ഈ പോസ്റ്റിനെ പറ്റി നിങ്ങളുടെ അഭിപ്രായം ?
  • അടിപൊളി! (0)
  • നന്നായിരിക്കുന്നു (0)
  • ഉപകാരപ്രദം (0)
  • താൽപ്പര്യമില്ല (0)
  • എതിർക്കുന്നു (0)

Leave a commentCopyright 2017-18 JULIUS MANUEL ©  All Rights Reserved