കരയിലെ ബീച്ച്

കടല്‍ തീരങ്ങളിലും കായല്‍-നദീ തീരങ്ങളിലും നാം ബീച്ചുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും കരയാല്‍ ചുറ്റപ്പെട്ട ഒരു ബീച്ച് ആണ് സ്പെയിനിലെ Playa de Gulpiyuri ബീച്ച്. ഇതൊരുകുളമല്ലേ എന്ന് നാംസംശയിച്ചേക്കാം, പക്ഷെ അല്ല എന്നതാണ് രസകരം . മറ്റു ബീച്ചുകളില്‍ ഉള്ളതുപോലെ മണല്‍തീരവും എന്തിന് തിരമാലകള്‍ വരെ ഇവിടെ ഉണ്ട് !!

Playa de Gulpiyuri ഒരു സ്വാഭാവിക സിങ്ക് ഹോള്‍ ആണ്. ഏതെങ്കിലും പ്രകൃതി ശക്തിയാല്‍ (ഭൂകമ്പം, വെള്ളപ്പൊക്കം ) കര ഇടിഞ്ഞ് താന്നാണ് നാച്ചുറല്‍ സിങ്ക് ഹോളുകള്‍ ഉണ്ടാവുന്നത്. Gulpiyuri യുടെ പ്രത്യേകത അതിന് ഭൌമാന്തര ടണലുകള്‍ വഴി തൊട്ടടുത്ത Cantabrian കടലുമായി (The Cantabrian Sea is the coastal sea of the Atlantic Ocean) നേരിട്ട് ബന്ധംഉണ്ട് എന്നുള്ളതാണ്. അതിനാല്‍ തന്നെ ഇതില്‍ വേലിയിറക്കവും-കയറ്റവും തിരമാലകളും ഉണ്ടാവും. നാല്‍പ്പത് മീറ്റര്‍ നീളമുള്ള ഈ അത്ഭുത ഇന്‍ ലാന്‍ഡ് ബീച്ച്, സ്പെയിനിലെ ( near Llanes) ദേശീയ സ്മാരകവും, സംരക്ഷിത പ്രദേശവും അറിയപ്പെടുന്ന വിനോദ സഞ്ചാരകേന്ദ്രവും ആണ് .
www.palathully.com

Copyright 2017-18 JULIUS MANUEL ©  All Rights Reserved