റഷ്യൻ പര്യവേഷകനും സയന്റിസ്റ്റും ആയിരുന്ന Peter Kropotkin ആണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വിശാലമായ അന്റാർട്ടിക്കൻ മഞ്ഞുമരുഭൂമിയുടെ അടിത്തട്ടിൽ ശുദ്ധജലം കുടുങ്ങിക്കിടപ്പുണ്ടാവാം എന്നൊരു സംശയം ആദ്യമായി പ്രകടിപ്പിച്ചത് . കിലോമീറ്ററുകൾ ഘനമുള്ള മഞ്ഞുപാളികൾ ചെലുത്തുന്ന അസാമാന്യ മർദ്ദം , അടിത്തട്ടിലെ താപനില ഉയർത്തിയേക്കാമെന്നും…