സുഗമമായി ഒഴിക്കുന്ന ഒരു നദിക്കു കുറുകെ ഡാം കെട്ടിയാൽ എന്താണ് സംഭവിക്കുക ? നമ്മൾ മലയാളികൾക്ക് ഇനിയും പിടികിട്ടാത്ത കാര്യമാണത് . പക്ഷെ അമേരിക്കയിൽ കുറച്ചു പേർക്ക് കാര്യം മനസ്സിലായി കഴിഞ്ഞു. ഫലമോ ? അവർ ഡാം പൊളിക്കാൻ പോകുന്നു അത്ര തന്നെ ! കാലിഫോർണിയയിലെ കാർമൽ നദിക്കു (Carmel River)കുറുകെ കെട്ടിയ സാൻ ക്ലെമന്റ് ഡാമാണ് (San Clemente Dam) ഇപ്പോള്‍ പൊളിച്ചു കൊണ്ടിരിക്കുന്നത് . കാർമൽ നദിയിൽ പസഫിക് സമുദ്രത്തിൽ നിന്നും 18.5 miles ദൂരെയാണ് 32.3 meter ഉയരമുള്ള ഡാം 1921 ൽ പണി തീർത്തത് . ഇന്ന് ഡാമിലെ റിസർവോയറിൽ 2.5 million cubic yards മണ്ണും ചെളിയുമാണ് അടിഞ്ഞു കൂടിയിരിക്കുന്നത് . ഇത് 1,425 acre-feet ഉണ്ടായിരുന്ന സംഭരണ ശേഷി വെറും 70 acre-feet ആക്കി മാറ്റി ! ജല സേചനതിനായി ഉണ്ടാക്കിയാതാനെങ്കിലും നദിക്കു ചുറ്റുമുള്ളവർ ശുദ്ധ ജലത്തിനായി കുഴൽ കിണറുകളെ ആണ് ആശ്രയിക്കുന്നത് . നദിയിലെ മത്സ്യ സമ്പത്ത് പകുതിയുടെ പകുതിയായി . എന്തിനധികം പറയണം നദിയും നാടും പ്രകൃതിയുമെല്ലാം നശിച്ചു . അവസാനം ഡാം നിലനിൽക്കുന്നത് കൊണ്ട് ദോഷമല്ലാതെ പ്രയോജനമില്ലെന്ന് മനസിലാക്കി പൊളിക്കുവാൻ തന്നെ തീരുമാനിച്ചു .( ഇപ്പോൾ പൂർണ്ണമായും പൊളിച്ചു കഴിഞ്ഞു ). സമുദ്രത്തിൽ ജീവിച്ചു പ്രജനനത്തിനായി നദിയിലേക്ക് തിരികെ വരുന്ന steelhead trout മീനുകൾ ഇനി തിരികെ വന്നു തുടങ്ങും ! വംശ നാശം സംഭാവിക്കാറായ കാലിഫോർണിയയിലെ ചുവപ്പ് കാലന് തവളകളുടെ ശബ്ദം ഇനി മഴക്കാലത്ത് മുഴങ്ങി കേൾക്കാം ! അതെ …. മാറ്റത്തിനായി പ്രകൃതി കാത്തിരിക്കുകയാണ് ! പക്ഷെ എല്ലാ ഡാമുകളും മനുഷ്യന് ഉപദ്രവമല്ല എന്ന കാര്യവും കൂടി ഓർക്കണം .
For more info >>
* http://www.sanclementedamremoval.org
* http://changethecourse.us