ചിത്രത്തില്‍ കാണുന്നത് ഫാറോ ദ്വീപുകളിലെ ഏറ്റവും വലിയ തടാകമായ Sørvágsvatn ആണ് . താഴെ കാണുന്നത് അറ്റ്ലാന്റിക് മഹാ സമുദ്രവും . ഈ കാഴ്ച അത്ഭുതം ജനിപ്പിക്കുന്നത് ആണെങ്കിലും , സത്യത്തില്‍ ഇത് ഒരു ഒപ്ടിക്കല്‍ ഇല്ല്യൂഷന്‍ ആണ് ! സമുദ്രത്തില്‍ നിന്നും വളരെ അധികം ഉയരത്തില്‍ ആണ് തടാകം കിടക്കുന്നത് എന്ന് തോന്നുമെങ്കിലും , രണ്ടും തമ്മില്‍ സത്യത്തില്‍ മുപ്പത് മീറ്റര്‍ ഉയര വ്യത്യാസമേ ഉള്ളൂ ! പക്ഷെ രണ്ടിനും ഇടയിലുള്ള പാറ ഭിത്തിക്ക് നൂറു മീറ്റര്‍ ഉയരമുണ്ട് . മുകളില്‍ നിന്നും താഴേക്ക് എടുക്കുന്ന ക്യാമറയുടെ കോണും , മുന്നിലെ ഭിത്തിയും കൂടി ഉണ്ടാക്കുന്ന മായ കാഴ്ച ആണ് ഇത് ! ഏതായാലും ആകാശത്തിലെ തടാകത്തിന്റെ ഫോട്ടോ ഇന്റര്‍ നെറ്റില്‍ പ്രചരിച്ചതോടെ ഇങ്ങോട്ടേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ് . താഴെയുള്ള ഉള്ള ഫോട്ടോ കൂടി കണ്ടാല്‍ കാര്യങ്ങള്‍ കുറേകൂടി വ്യക്തം ആകും .
Julius Manuel
www.palathully.com