ഒരു പക്ഷെ നമ്മില്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകാം , ചില ജൂത വെബ് സൈറ്റുകളില്‍ പോയാല്‍ ഇംഗ്ലീഷില്‍ God എന്ന് എഴുതുന്നതിന് പകരം G_d എന്നാണ് എഴുതിയിരിക്കുന്നത് . ചില തീവ്ര നിലപാടുകാരായ ക്രിസ്ത്യാനികളും ഇതേ പോലെ തന്നെ ആണ് എഴുതാറ് . ഇതിന് പല കാരണങ്ങള്‍ ആണ് ഇവര്‍ പറയുന്നത് . പ്രാചീന ഭാഷകള്‍ ആയ പാലിയോ ഹീബ്രു , യുഗാരിത് , ഈജിപ്ഷ്യന്‍ ഹീറോഗ്ലിഫിക്സ് തുടങ്ങിയവയില്‍ പറയുമ്പോള്‍ സ്വോരാക്ഷരങ്ങള് ഉണ്ടെങ്കിലും എഴുതുമ്പോള്‍ അത് പകര്‍ത്താറില്ല . അതുകൊണ്ടാണ് യാഹ്വേ എന്ന ദൈവിക നാമം ഹീബ്രുവില്‍ YHWH എന്ന് എഴുതുന്നത് . ദൈവിക നാമത്തെ തീര്‍ത്തും പരിശുദ്ധമായി കരുതുന്ന ജൂതര്‍ പിന്നീട് ഈ പേര് ഉപയോഗിക്കാതെ ആയി . ഇതേ പാത ഇപ്പോഴും പിന് പിന്തുടരുന്ന ചിലര്‍ ഇതേ ബഹുമാനം God എന്ന പദത്തിനും കൊടുക്കുന്നുണ്ട് . God എന്ന് എഴുതിയിരിക്കുന്ന ഒരു വെബ് പേജ് ക്ലോസ് ചെയ്യുമ്പോള്‍ ആ നാമം നശിപ്പിക്കുന്നതിനു തുല്യമായി പോലും ഇക്കൂട്ടര്‍ കരുതുന്നു . അതൊഴിവാക്കാനായി അവര്‍ അവരുടെ പേജുകളില്‍ God എന്ന് എഴുതുന്നതിന് പകരം G_d എന്നെഴുതി പ്രശ്നത്തിന് പരിഹാരം കാണുന്നു . എന്നാല്‍ ഇവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഇതല്ല . ഗാഡ് എന്ന പേരില്‍ ഒരു വിജാതീയ ദേവന് ഉണ്ട് എന്നതാണ് അത് !!! (ഭാഗ്യം എന്ന് അര്‍ഥം ഉള്ള ഇതേ പേരില്‍ ആണ് യാക്കോബിന്റെ ഏഴാമത്തെ പുത്രനും ഇസ്രായേലിന്റെ ഒരു ഗോത്രവും അറിയപ്പെടുന്നത് )
യെശയ്യ 65:11 ല്‍ പറഞ്ഞിരിക്കുന്ന ഭാഗ്യ ദേവന് ആണ് ഗാഡ് ! ( ഇതേ വാക്യത്തില്‍ രണ്ടാമത് പറഞ്ഞിരിക്കുന്ന വിധിയുടെ ദേവന് “മെനി ” Meni ആണ് . )
ഇംഗ്ലീഷുകാര്‍ ഗോഡ് എന്നത് ഗാഡ് എന്ന് ഉച്ചരിക്കുന്നതാണ് ഈ തീവ്ര നിലപാടുകാരെ God എന്ന് എഴുതുന്നതില്‍ നിന്നും വ്യതിചലിപ്പിക്കുന്നത്