1. പറക്കാൻ കഴിവില്ലാത്ത ഏക തത്ത വർഗ്ഗം
2. ഏറ്റവും ഭാരം കൂടിയ തത്ത (2-4kg)
3. തത്ത വർഗ്ഗത്തിലെ ഏക നിശാ സഞ്ചാരി
4. പഴങ്ങൾക്ക് പകരം ഇലകൾ മാത്രം ഭക്ഷണമാക്കിയ ഏക പാരറ്റ് .
5. ബഹു ഭാര്യാത്വത്തവും **lek breeding system ഉം ഉള്ള ഏക തത്ത കുടുംബം
(**ആണുങ്ങൾ കൂട്ടമായി നിന്ന് ഗോഷ്ടികൾ കാട്ടി ഇണയെ ആകർഷിക്കുന്ന കലാപരിപാടിയാണ് lek.)
6. ഏറ്റവും കൂടുതൽ ആയുസ്സ് ഉള്ള പക്ഷികളിൽ ഒന്ന് (95 year s)
ഈ ബഹുമതികളൊക്കെയും ചെന്ന് ചേരുന്നത് ന്യൂസിലാൻഡിൽ മാത്രം കാണപ്പെടുന്ന Kakapo എന്ന തത്ത ഭീമനിൽ ആണ് ! വൻ കരകളിൽ നിന്നും വേറിട്ട് , അപൂർവ്വ ജീവികളുടെ രക്ഷാ തുരുത്തായ ന്യൂസിലാൻഡിൽ ശത്രുക്കൾ ഒന്നും തന്നെ ഇല്ലാതെ ഒരു രാജാവിനെ പോലെ വാണിരുന്ന കാകാപോയുടെ പ്രതാപം നശിച്ചത് നായകളെയും കൂട്ടി മനുഷ്യൻ ആ ദ്വീപിൽ കാലുറപ്പിച്ചപ്പോൾ ആണ് .
ആദിമ വാസികൾ ആയ മവോറികൾ ആഹാരത്തിനും പിന്നെ വളർത്തുന്നതിനും വേണ്ടി ഇവയെ പിടികൂടി . പിന്നീട് വന്ന വെള്ളക്കാർ തൂവലിന് വേണ്ടിയും , മൃഗശാലകളിലേക്കും വേണ്ടി ഇവയെ ഓടിച്ചിട്ട് പിടിച്ചു . അങ്ങിനെ 2014 ആയപ്പോൾ Kakapo കളുടെ എണ്ണം ആകെ 130 . Owl parrot എന്നും അറിയപ്പെടുന്ന Kakapo ന്റെ മവോറി ഭാഷയിലെ അർഥം രാത്രി തത്ത എന്നാണ് . 1980 കളിൽ തുടങ്ങിയ Kakapo Recovery Plan അനുസരിച്ച് , മറ്റു ശത്രു മൃഗങ്ങൾ ഒന്നും ഇല്ലാത്ത Codfish (Whenua Hou), Anchor, Little Barrier എന്നീ മൂന്ന് ദ്വീപുകൾ ന്യൂസിലാൻഡ് സർക്കാർ ഇവക്കായി നീക്കി വെച്ചിരിക്കുകയാണ് . ഏതായാലും Kakapo നാശത്തെ അതിജീവിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .