ഗലീലിയ കടലില്‍ നിന്നും ( കടലല്ല , തടാകമാണ് ) 1986 ല്‍ വീണ്ടെടുത്ത ഒരു പുരാവസ്തുവാണ് ജീസസ് ബോട്ട് എന്നറിയപ്പെടുന്ന ഗലീലിയന്‍ നൌക . എട്ടര മീറ്ററോളം നീളമുള്ള ഇത് ഒന്നാം നൂറ്റാണ്ടിലാണ് ഉപയോഗത്തിലിരുന്നത് . യേശുക്രിസ്തുവുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും വള്ളം ഒന്നാം നൂറ്റാണ്ടിലെ ആകയാല്‍ ഇത്തരം ഒന്നാവണം ക്രിസ്തുവും ശിഷ്യന്മ്മാരും ഉപയോഗിച്ചിരുന്നത് എന്നതിലാവാം ഇതിനു ജീസസ് ബോട്ട് എന്ന പേര് കൈവന്നത് . ഉപയോഗത്തിലിരുന്ന സമയത്ത് ഒട്ടനവധി അറ്റകുറ്റപ്പണികള്‍ നടത്തിയതിനാലാവാം അനേകം തരം തടികള്‍ ഈ വള്ളത്തില്‍ ഉപയോഗിച്ചിട്ടുള്ളതായി കാണപ്പെടുന്നത് . എങ്കിലും പ്രധാന തടി ദേവദാരു ആണെന്ന് കരുതപ്പെടുന്നു . ഇപ്പോള്‍ ഇത് Yigal Alon മ്യൂസിയത്തില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത് .
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്