ലോകത്തിലെ ഏറ്റവുംവലിയ പവിഴപ്പുറ്റ് ആയ Great Barrier Reef നെ കുറിച്ച് നാം എല്ലാം കേട്ടിട്ടുണ്ട്. മൂന്നരലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇത് ബഹിരാകാശത്ത് നിന്ന്പോലും ദ്രിശ്യമാണ്. coral polyps എന്നകുഞ്ഞ് ജീവികളാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. അതുല്യമായ ഈ ആവാസവ്യവസ്ഥ നമ്മെ പോലെ ഒരാള്‍ക്ക് നേരില്‍പോയി കാണുക അസാധ്യമാണല്ലോ. ( കാശുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ട്). എന്നാല്‍ വീട്ടില്ഇരുന്ന് ഈ സമുദ്ര വിസ്മയതിന്റെ ഏതാനും ചില ഭാഗങ്ങള്‍ 360 ഡിഗ്രീ പനോരമയില്‍ കാണാന്‍ ഗൂഗിള്‍ നമ്മുക്ക് അവസരം ഒരുക്കിയിട്ടുണ്ട്. (https://goo.gl/QN6jdF). പക്ഷെ ജര്‍മ്മന്‍ ആര്‍ടിസ്റ്റ് ആയ Yadegar Asisi ഒരു ചുവടു കൂടി മുന്നോട് പോയി . അനേകം ഹൈ റെസോലൂഷന്‍ ഫോട്ടോകള്‍ ഉപയോഗിച്ച് ഒരുചെറിയ Great Barrier Reef തന്നെ അദ്ദേഹം പുനര്‍നിര്‍മ്മിച്ചു! ഇപ്പോള്‍ ജര്‍മ്മനിയിലെ Leipzig ലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. താമസിയാതെ ലോകത്തിന്റെ മറ്റുഭാഗങ്ങളിലും ഇത് പ്രദര്ശിപ്പിക്കുവാന് Yadegar Asisi ഉദ്യെശിക്കുന്നുണ്ട്.
ഏകദേശം 104 അടി ഉയരവും 360 അടിനീളവുംഉള്ള സ്ഫെറിക്കല്‍ സ്ക്രീനില്‍ ആണ് 360 ഡിഗ്രിയില്ഉള്ള ഈ പനോരമ ആവിഷ്ക്കരിച്ചിരിക്കുന്നത് ! നേര്‍ത്ത പശ്ചാത്തല സംഗീതത്തോടൊപ്പം സമുദ്രത്തിലെ ചലനങ്ങളും ശബ്ദങ്ങളും കൂടെ മിക്സ് ചെയ്ത് അസീസിയുടെ ശബ്ദ ലേഖകന്‍ Eric Babak സന്ദര്‍ശകര്‍ക്ക് ഒരു പ്രത്യകഅന്തരീക്ഷം പ്രദാനം ചെയ്യുന്നു. ( ഇതേരീതിയില്‍ ആമസോണ്‍ കാടുകള്‍ സെറ്റ് ചെയ്തിരിക്കുന്നത് ഈ വീഡിയോയില്‍ കാണാം >> https://www.youtube.com/watch?v=AY18cKnp3eI) . Uv Backlight ഉപയോഗിച്ചാണ് സ്ക്രീനുകള്‍ തെളിയിച്ചിരിക്കുന്നത്.
അസീസിയുടവെബ് സൈറ്റ് >> http://www.asisi.de/en/panoramas/great-barrier-reef/photo-gallery.html
By Julius Manuel
www.palathully.com