അമേരിക്കയിലെ Yellowstone National Park ലെ ഒരു ചൂട് നീരുറവയാണ് Morning Glory Pool . അതായത് ഇതൊരു കുളമേ അല്ല . 77.55 ഡിഗ്രീ ആണ് ഉറവയിലെ ജലത്തിന്റെ ചൂട് . പാര്‍ക്കിന്റെ മുന്‍ Assistant Park Superintendent ആയിരുന്ന E. N. McGowan ന്റെ ഭാര്യയാണ് 1883 ല്‍ ഈ ഉറവക്ക് Morning Glory എന്നര്‍ത്ഥമുള്ള സ്പാനിഷ് വാക്കായ “Convolutus” എന്നിട്ടത് . നീല നിറമുള്ള Morning Glory പുഷ്പ്പത്തിനോടുള്ള സാമ്യം ആണ് ഈ പേരിനു പിറകില്‍ . ഉറവയിലെ ജലത്തില്‍ ഉള്ള thermophilic bacteria കള്‍ ആണ് ജലത്തിന് മനോഹരമായ വര്‍ണ്ണങ്ങള്‍ നല്‍കുന്നത് . ഓരോ തരം തെര്മ്മോഫൈലുകളും നല്കുന്ന നിറം നോക്കൂ …
Cyano bacteria (163° F) yellow
Fungi and Algae (140° F) yellow/green
Protozoa (133° F) Orange
Mosses (122° F) Brown
ഏകദേശം 23 അടി താഴ്ച്ചയുള്ള ഈ ഉറവക്ക് ഇപ്പോള്‍ ചില പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് . സന്ദര്‍ശകര്‍ ഇവിടേയ്ക്ക് വലിച്ചെറിയുന്ന കുപ്പികളും കാനുകളും മറ്റും ആണ് അത് . ഇത് മൂലം ഉറവയുടെ നീരൊഴുക്ക് പോലും തടസപ്പെടുകയുണ്ടായി ! ഏതായാലും ഇപ്പോള്‍ ഇത്തരം ശല്യങ്ങള് ഇല്ല എന്നാണ് കേള്‍ക്കുന്നത് .