ഞെട്ടേണ്ട …ഇതൊരു രാജ്യം ആണ് ! കക്ഷിക്ക് UN ല്‍ അംഗത്വം ഇല്ല. അംഗീകരിക്കപ്പെട്ടിട്ടുള്ളത് CIS -2 ല്‍ (Commonwealth of Unrecognized (Independent) States) ആണ് . ഇറാനും ,അസ്സര്‍ബൈജാനും അര്മീനിയക്കുമിടക്ക് ലോക്ക് ചെയ്യപ്പെട്ടു കിടക്കുകയാണ് ഈ പ്രവിശ്യ. (തലസ്ഥാനം Stepanakert) അസ്സര്ബൈജാന്റെ കൂടെയാണ് UN ല്‍ രജിസ്റ്റാര്‍ ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും ഭരണം അവരുടെ കയ്യിലല്ല . ഒരു സ്വതന്ത്ര രാജ്യത്തെ പോലെ തന്നെ പ്രസിഡണ്ട് ആണ് ഭരിക്കുന്നത് . അര്‍മേനിയന്‍ കറന്‍സി ആയ ഡ്രാം (Dram) ആണ് ഉപയോഗതിലിരിക്കുന്നത് . ഭാഷയും അര്‍മേനിയന്‍ തന്നെ.
ഒന്നര ലക്ഷം ആളുകളുള്ള ഈ രാജ്യം മലകളാല്‍ നിറഞ്ഞതാണ് . ഇതിന്റെ ഉടമസ്ഥതയെ ചൊല്ലി അർമീനിയയും അസർബൈജാനും തമ്മിൽ തർക്കത്തിലാണ് . അതിനാൽ തന്നെ ഈ രാജ്യത്തിന്റെ ഇരുപതിനായിരം വരുന്ന പട്ടാളത്തെ അർമീനിയ ആണ് ആളും ആയുധവും കൊടുത്ത് സഹായിക്കുന്നത് .പല യൂറോപ്യൻ രാജ്യങ്ങളിലും പിന്നെ ബെയ്റൂട്ടിലും ഇവർക്ക് ഓഫീസുകൾ ഉണ്ട് . എന്തായാലും മലകളാലും , കാടുകളാലും നിറഞ്ഞ ഈ രാജ്യം കാണാൻ അതി സുന്ദരം തന്നെ ആണ് . ആളുകൾ ഏതാണ്ട് മുഴുവനും അർമേനിയൻ ക്രിസ്ത്യാനികൾ ആണ് . Image : The monastery at Gandzasar.