അന്തർ ദേശീയ ബഹിരാകാശ നിയമങ്ങളുടെ അടിത്തറയാണ് ”ഔട്ടർ സ്പേസ് ട്രീറ്റി ”. 1967 ൽ യൂ എസ് ,യൂ കെ ,സോവിയറ്റു യൂണിയൻ എന്നെ രാജ്യങ്ങൾ ചേർന്നാണ് ഈ കരാർ പ്രവർത്തികമാക്കിയത് .ഇപ്പോൾ നൂറിലേറെ രാജ്യങ്ങൾ ഈ കരാറിൽ അംഗങ്ങളാണ് .ഈ കരാർ ബഹിരാകാശതു വൻ വിനാശ ശക്തിയുള്ള ആയുധങ്ങൾ വിന്യസിക്കുന്നത് നിയമപരമായി തടഞ്ഞിട്ടുണ്ട് .പക്ഷെ എന്തൊക്കെ ആയുധങ്ങളെയാണ് ഈ നിയമം തടയുന്നത് എന്ന് ഇന്നും കൃത്യമായി നിർവചിച്ചിട്ടില്ല.അതിനാൽ തന്നെ ഉപഗ്രഹ വേധ മിസൈലുകൾ ഈ കരാറിന്റെ പരിധിയിൽ വരുമോ എന്നതിനെ ചൊല്ലിയും അവ്യക്തതയുണ്ട് .അതിനാലാണ് കയ്യിൽ ഉണ്ടായിരുന്നിട്ടും രാജ്യങ്ങൾ ഉപഗ്രഹ വേധ മിസൈലുക ളെ പറ്റി അർത്ഥഗർഭമായ മൗനം പാലിക്കുന്നത് .
.
യൂ എസ് ,റഷ്യ എന്നെ രാജ്യങ്ങൾക്കാണ് ഇപ്പോൾ സുവ്യക്തമായ ഉപഗ്രഹ വേധ മിസൈ ൽ സംവിധാനങ്ങൾ ഉള്ളത് ചൈന ഇത്തരം മിസൈലുകൾ പരീക്ഷിച്ചിട്ടുണ്ട് .ഇന്ത്യക്കും ഇസ്രയേലിനും ഉപഗ്രഹ വേധ മിസൈ ലുകൾ ആയി ഉപയോഗിക്കാൻ കഴിയുന്ന മിസൈലുകൾ കൈവശം ഉണ്ട്
.
ഉപഗ്രഹങ്ങൾ സാധാരണയായി മൂന്നുതരം ഭ്രമണപഥങ്ങളിലായാണ് ഭൂമിയെ വലം വക്കുന്നത് . ഇവ താഴ്ന്ന ഓര്ബിറ് (altitudes from 160 to 2,000 km ) ,മധ്യ ഓര്ബിറ് ( altitude from 2,000 km (1,240 miles) to just below geosynchronous orbit at 35,786 kilometers) ഉയർന്ന ഓര്ബിറ് (High Earth orbit: geocentric orbits above the altitude of geosynchronous orbit 35,786 km ) എന്നിവയാണ് .മറ്റനേകം വക ഭേദങ്ങളുമുണ്ട് . ഇപ്പോൾ നിലവിലുള്ള ഉപഗ്രഹ വേധ മിസൈലുകൾ എല്ലാം തന്നെ താഴ്ന്ന ഓര്ബിറ്റ് ൽ ഭൂമിയെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങൾക്ക് എതിരേയുള്ളതാണ് .മിക്ക സൈനിക യ്പഗ്രഹങ്ങളും താഴ്ന്ന ഓർബിറ്റിലാണ് ഭൂമിയെ വലം വക്കുന്നത്
.
ഉപഗ്രഹങ്ങളുടെ കാലം മുതൽ തന്നെ ഉപഗ്രഹ വേധ മിസൈലുകൾ യുടെ കാലവും തുടങ്ങുന്നു .യൂ എസ് അവരുടെ ആദ്യ ഉപഗ്രഹ വേധ മിസൈ ൽ ആയ നയിക് സീയൂസ് മിസൈലിൽ ഹൈഡ്രജൻ ബോംബുകളാണ് ഉപയോഗിച്ചിരുന്നത് . കൃത്യത കുറവായതുകൊണ്ടാണ് ഇത്തരം മിസൈലുകളിൽ ഹൈഡ്രജൻ ബോംബുകൾ ഉപയോഗിക്കേണ്ടി വന്നത് .കൂടുതൽ കൃത്യതയാർന്ന മിസൈലുകൾ രംഗ പ്രവേശനം ചെയ്തതോടുകൂടി ആണവ പോർമുനകളുടെ ആവശ്യം ഇല്ലാതായി .പിന്നീടുവന്ന ASM – 135 മിസൈലുകൾ യുദ്ധ വിമാനങ്ങളിൽനിന്നു തൊടുക്കാവുന്നതും ഉപഗ്രഹങ്ങളെ നേരിട്ട് ഇടിച്ചു തകർക്കുന്നവയും ആയിരുന്നു .മിസൈലിന്റെ ഗതിക ഊർജം മാത്രമാണ് ഇവിടെ ഉപഗ്രഹത്തെ തകർക്കുന്നത് .പ്രത്യേകം പോർമുന ഇല്ലാത്തതിനാൽ ഇവ ഔട്ടർ സ്പേസ് ട്രീറ്റി യുടെ പരിധിയിൽ വരില്ല എന്നാണ് യൂ എസ് ഗവണ്മെന്റ് വാദിക്കുന്നത് .F – 15 യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന ഇവ എൺപതുകൾ മുതൽ യൂ എസ് ആയുധ ശേഖരത്തിലുണ്ട് .കപ്പലുകളിൽ നിന്നും തൊടുക്കുന്ന RIM — 161 മിസൈലും യൂ എസ് ഇന്റെ പക്കൽ ഉണ്ട്
.
സൈക്ളോൺ -2 മിസൈലിന്റെ ആധാരമാക്കിയുള്ളതായിരുന്നു ആദ്യ സോവിയറ്റു ഉപഗ്രഹ വേധ മിസൈൽ സംവിധാനം .ആദ്യ ഉപഗ്രഹ വേധമിസൈൽ പരീക്ഷണം ഈ മിസൈൽ ഉപയോഗിച്1970 ൽ ആണ് നടന്നത് .അമേരിക്കൻ സ്പേസ് ഷട്ടിലുകൾ നിലവിൽ വനനത്തോടെ സോവിയറ്റു യൂണിയൻ രഹസ്യമായി ഉപഗ്രഹ വേധ മിസൈലുകളുടെ ഒരു ശ്രേണി തന്നെ നിർമിച്ചിരുന്നു .പക്ഷെ അവർ അത്തരം സംവിധാനങ്ങളുടെ അസ്തിത്വം ഒരിക്കലും അംഗീകരിച്ചിരുന്നില്ല .റഷ്യൻ ഉപഗ്രഹവേദ മിസൈൽ സംവിധാനങ്ങളും രഹസ്യമാണ് മിഗ് – 31 പോർവിമാനത്തിൽ നിന്നും തൊടുക്കാവുന്ന ഉപഗ്രഹ വേധ മിസൈലുകൾ അവർക്കുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ് . PL-19 Nudol ആണ് ഏറ്റവും നൂതനമായ റഷ്യൻ ഉപഗ്രഹ വേധ മിസൈൽ ആയി കരുതപ്പെടുന്നത്(5)
.
ഇസ്രേലിന്റെ ആന്റി ബാലിസ്റ്റിക് മിസൈൽ ആയ അര്രോ – 3 ന് ആന്റി സാറ്റലൈറ്റ് കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു .ചൈന 2007 ൽ ഒരു ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചിരുന്നു . നമ്മുടെ രാജ്യത്തിനും താഴ്ന്ന ഭ്രമണ പാദങ്ങളിൽ ഉള്ള ഉപഗ്രഹങ്ങളെ നശിപ്പിക്കാൻ പ്രാപ്തിയുള്ള സംവിധാനങ്ങൾ ഉള്ളതായാണ് ലഭ്യമായ വിവരം (3 )
—
ചിത്രo : ഉപഗ്രഹ വേധ മിസൈൽ തൊടുക്കുന്ന F -15
—
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
—
Ref:
1. http://www.globalsecurity.org/spa…/systems/asat-overview.htm
2. https://en.wikipedia.org/wiki/Anti-satellite_weapon…
3. https://web.archive.org/…/india-contemplates-anti-satellite…
4. http://thediplomat.com/2016/…/indias-anti-satellite-weapons/
5. http://freebeacon.com/…/russia-conducts-fifth-test-new-ant…/
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.