ചിലരെങ്കിലും സമ്പന്നമായ എണ്ണ ഉൽപ്പാദക രാജ്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദ സഞ്ചയമാണ് ”പെട്രോളും മണ്ണെണ്ണയും ഒഴുകുന്ന ഒരിടം ” എന്നത് .എന്നാൽ ഇത്തരം ഒരു സ്ഥലം നമ്മുടെ സൗരയൂഥത്തിൽ തന്നെ ഉണ്ട് ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ ആണ് ആ സ്ഥലം .പെട്രോളിന് പകരം പെട്രോളിനേക്കാൾ ഊർജ്ജ സാന്ദ്രതയുള്ള ഹൈഡ്രോ കാർബൺ ആയ ദ്രവരൂപത്തിലുള്ള മീഥേൻ (ലികുഫൈഡ് നാച്ചുറൽ ഗ്യാസ്( LNG )എന്ന് പറയാം ) ആണ് ടൈറ്റാനിൽ ഒഴുകുകയും മഴയായി പെയ്തിറങ്ങുകയും ചെയ്യുന്നത്.ഭൂമിയിൽ ജല ചക്രം ഉള്ളതുപോലെ ടൈറ്റാനിൽ മീഥേൻ ചക്രം ഉണ്ട് .ഖര ,ദ്രാവക ,വാതക അവസ്ഥകളിൽ മീഥേൻ ടൈറ്റനിൽ നിലനിൽക്കുന്നു .തടാകങ്ങൾ ( സമുദ്രങ്ങൾ ) ആയും നദികളായും,മേഘമായും മഞ്ഞായും, ടൈറ്റാനിലുള്ളത് മീഥേൻ തന്നെ .
.
ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹവും ,സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹവുമാണ് ടൈറ്റാൻ. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനമേറ്റ് മാത്രമാണ് ഉപഗ്രഹങ്ങളിൽ ടൈറ്റാനിക്കൽ വലിപ്പം കൂടിയത് .5000കിലോമീറ്റർ വ്യാസമുള്ള ടൈറ്റാൻ നമ്മുടെ ചന്ദ്രനെക്കാൾ വളരെ വലുതും ഗുരുത്വബലം കൂടുതലുമുള്ള ഉപഗ്രഹമാണ് അതിനാൽ തന്നെ മീഥേൻ പോലുള്ള വാതകങ്ങൾ ഗുരുത്വബലത്താൽ തളച്ചിട്ട് സ്വന്തമായ ഒരന്തരീക്ഷം കെട്ടിപ്പടുക്കാൻ ടൈറ്റാനായി .ശനിയുടെ പരിസരത്തെ താപനിലയായ -180 ഡിഗ്രി സെൽഷ്യസ് മീഥേൻ ഇന്റെ മെൽറ്റിംഗ് പൊയ്റ്റിന് അടുത്തുമാണ് .അതിനാലാണ് ടൈറ്റനിൽ മീഥേൻ ഭൂമിയിൽ ജലം മൂന്നവസ്ഥകളിലും സ്ഥിതിചെയുന്നതുപോലെ സ്ഥിതിചെയ്യുന്നത് .ഭൂമിയുടെ അന്തരീക്ഷത്തിനേക്കാൾ ഭാരമേറിയതാണ് ടൈറ്റന്റെ മീഥേൻ അന്തരീക്ഷം .
.
എഴുപതുകൾ മുതൽ തന്നെ ടൈറ്റനിൽ മീഥേൻ സമുദ്രങ്ങളും മീഥേൻ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥയും ഉള്ളതായി സംശയിക്കപ്പെട്ടിരുന്നു .ആ സംശയങ്ങളെല്ലാം ശനിയിലും ശനിയുടെ ഉപഗ്രഹങ്ങളിലും പര്യവേക്ഷണം നടത്തിയ കാസ്സിനി പര്യവേക്ഷണ പേടകം ശരി വെക്കുകയായിരുന്നു .ടൈറ്റന്റെ അന്തരീക്ഷത്തിൽ ഏറിയപങ്കും ഭൂമിയിലെപ്പോലെ നൈട്രജനാണ് .മീഥേൻ ഈ നൈട്രജൻ അന്തരീക്ഷത്തിൽ വാതകമായും ഭൂമിയിലെപ്പോലെ മേഘങ്ങളായും സ്ഥിതിചെയ്യുന്നു .ഭൂമിയിലേതിന് സമാനമായി ടൈറ്റനിലെ മീഥേൻ മേഘങ്ങൾ മഴയായി പെയ്തിറങ്ങുമ്പോൾ ടൈറ്റനിൽ നദികളും തടാകങ്ങളും രൂപപ്പെടുന്നു .ഈ നദികളിൽ നിന്നും തടാകങ്ങളിനിന്നും ബാഷ്പീകരണം വഴി മീതെൻ ടൈറ്റന്റെ അന്തരീക്ഷളിൽ എത്തി വേണ്ടതും മീഥേൻ മഴയായി ടൈറ്റനിലെ മീഥേൻ ചക്രം പൂർണമാകുന്നു .
.
ടൈറ്റനിലെ ഏറ്റവും വലിയ മീഥേൻ സമുദ്രം/തടാകം ക്രാക്കൻ മാരെ ( Kraken Mare ) ആണ് .നാലു ലക്ഷം ചതുരശ്ര കിലോമീറ്റര് വിസ്തൃതിയുള്ള ഈ മീഥേൻ സമുദ്രം .ഭൂമിയിലെ കാസ്പിയൻ കടലിനേക്കാൾ വലിപ്പം ഉള്ളതാണ്. ക്രാക്കൻ മാരെ യിൽ അനേകം ദ്വീപുകളും ഉണ്ട് .ടൈറ്റനിലെ രണ്ടാമത്തെ വലിയ കടലായ ലീജിയ മാരെ (Ligeia Mare ) കാസ്പിയൻ കടലിനേക്കാൾ ചെറുതാണ് .ഈ രണ്ടു കടലുകളിലേക്കും പ്രവഹിക്കുന്ന ധാരാളം നദികളെയും കാസ്സിനിയിലെ സിന്തറ്റിക് അപ്പേർച്ചർ റഡാർ( SAR) ചിത്രങ്ങളിൽ വ്യക്തമായി കാണാം .ടൈറ്റനിലെ ഒരു വൻ മീഥേൻ നദിയാണ് വിദ് ഫ്ലുമിന (Vid Flumina ) ടൈറ്റനിലെ നൈൽ എന്നാണ് ഈ നദിയെ ശാസ്ത്രകാരന്മാർ വിശേഷിപ്പിക്കുന്നത് . നാനൂറു കിലോമീറ്ററിലധികം നീളമുള്ള ഈ മീഥേൻ നദി ലീജിയ മാരെ (Ligeia Mare ) യിലാണ് അവസാനിക്കുന്നത് .
.
സന്തുലിതാവസ്ഥയിലുള്ള ഒരു ഹൈഡ്രോ കാർബൺ സൈക്കിൾ നിലനിൽക്കുന്ന ടൈറ്റനിൽ സങ്കീർണമായ ജൈവ തന്മാത്രകൾ ഉടലെടുക്കാനും, നിലനിൽക്കാനും ,പരിണാമപ്രക്രിയയിലൂടെ അതിസങ്കീർണമായ സവിശേഷതകൾ കൈവരിക്കാനുമുള്ള സാധ്യത വളരെ വലുതാണ്
—
ചിത്രo : ടൈറ്റൻ ,: ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
—
ref
1.https://www.nasa.gov/…/cass…/whycassini/cassini20121212.html
2.https://en.wikipedia.org/wiki/Ligeia_Mare
3.https://en.wikipedia.org/wiki/Kraken_Mare
4.https://www.space.com/15257-titan-saturn-largest-moon-facts…
5.https://www.nasa.gov/…/the-mysterious-lakes-on-saturns-moon…
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.